silayugathile kshethraganitham( Geometry in the Stone Age)

silayugathile kshethraganitham( Geometry in the Stone Age)

A Story by harishbabu
"

malayalam short story

"
ശി™ായു-ത്തി™െ ക്ഷേത്ര-ണിതം
*************************************

ചരിത്രത്തി™ും ഫി™ോസഫിയി™ും "രോ ബിരുദാനന്തര ബിരുദം വീതം നേടി, അ™്പം ജേർണ™ിസവും പയറ്റിയതിനു ശേഷം, ജീൻസി™േക്കും മുഷിഞ്ഞ 'രു ജുബ്ബയി™േക്കും സ്വയം ആവാഹിക്കപ്പെട്ട്, അരിസ്റ്റോട്ടി™ിനേയും ത™യി™േറ്റി 'രു -ോൾഡ് ഫ്™േക്കും വ™ിച്ചിരുന്ന പ്രഭാത്തി™ാണ് എന്നും കുളിക്കണമെന്ന ബോധം പമ്പ കടന്നത്. അ™്പം മുഷിഞ്ഞ -ന്ധവും, ബുൾ-ാൻ താടി തടവ™ും, ബീഡി പുകക്ക™ുമടങ്ങിയ, തത്വചിന്തകൻ എന്ന സ്വരൂപത്തി™േക്കുള്ള അധിനിവേശങ്ങളെ വച്ചു പൊറുപ്പിക്കി™്™. കുളിച്ചുവെടിപ്പായി, കൃത്രിമമായ പുഞ്ചിരികളും ഉൽപ്പാദിപ്പിച്ചുകൊണ്ട് കോർപ്പറേറ്റ് കോമരങ്ങളുടെ അടിമകളാകേണ്ടതുണ്ടോ? ജീവിച്ചു പോകാൻ കുറച്ചു നി™വും, കയറിക്കിടക്കുവാനൊരു വീടും, പ്രണയിക്കാൻ, ഷോപ്പൻഹ-റോ ഹെ-™ോ ചെറുതായിട്ടൊന്നു കടിച്ചൊരു പെൺകുട്ടിയുമുണ്ട്, പ്രേയുഷ. പിന്നെയാരെക്കാണിക്കാൻ കുളിക്കണമെന്നായി ചിന്ത.

'രു ഡോക്ടറൽ തീസിസ് എഴുതണമെന്ന മോഹം കുറച്ചു കാ™മായി മനസ്സിന്റെ പിന്നാമ്പുറത്തു കിടക്കുന്നു.എന്നാ™ിപ്പോൾ മാ-സീനിൽ എഴുതിക്കൊണ്ടിരിക്കുന്ന കോളമൊന്ന് മെച്ചപ്പെടുത്തണംകാടിന്റെ മക്കളുടെ അവകാശങ്ങളിൽ കയറിനിന്ന് താണ്ഡവമാടുന്ന ഭൂമാഫിയ, കാടിന്റെ വിളി, ഇതൊക്കെ കണ്ടും കേട്ടും മടുത്തപ്പോൾ എന്നാ™ാവുന്നത് ചെയ്യണമെന്നുവച്ചാണ് "ആധുനികതയുടെ -ാണ്ഡീവം തേടുന്നവർ" എന്നൊരു കോളം തുടങ്ങിയത്.

പശ്ചിമഘട്ടത്തിന്റെ വിരിമാറി™ാകെ പ്രകൃതിയുടെ പച്ചപ്പിനെ വി™പേശുന്ന ക്വാറിയുടമകൾ. അനധികൃത പാറഘനനത്തെക്കുറിച്ചുള്ള ഫീച്ചറിന് വകുപ്പുകളുണ്ടെന്ന് സുഹൃത്ത് ശരത്ചന്ദ്രൻ വിളിച്ചു പറഞ്ഞപ്പോൾ ഉത്സാഹമായി. എന്നാ™തൊക്കെയൊന്ന് കണ്ടുകളയാമെന്നു വച്ചാണ് 'രു ഞായറാഴ്ച ,കാറിൽ ശരത്തുമായി ഇറങ്ങിത്തിരിച്ചത്.

ന™്™ പച്ചപ്പും ശുദ്ധവായുവും. ന-ര-ർജ്ജനങ്ങളും വിഷപ്പുകയും ദൂരെയകന്നപ്പോൾ ജീവന്റെ പുതു നാമ്പുകൾ നേടിയെന്നൊരു പ്രതീതി. ശരത്തിനു വഴി കൃത്യമായി അറിയാത്തതിനാൽ വിതുരക്കാരനായ പോളേട്ടനേയും കൂടെക്കൂട്ടി.വയ™ോ™കളും നീർത്തടാകങ്ങളും പിന്നിട്ട് കാർ മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു. വയൽക്കൊതി കത്രികകൾ, കൊറ്റികൾ, സ്വന്തം ഇണകളെനോക്കി കണ്ണേറിടുന്ന "™േഞ്ഞാ™ികൾ, മഞ്ഞപ്പാപ്പാത്തികൾ, അടുത്തുവന്നാൽ കുത്തിക്കുട™െടുത്തുകളയും എന്നും പറഞ്ഞ് മൂളിപ്പറക്കുന്ന കാട്ടുകടന്ന™ുകൾ, മറ്റു ചി™ വി™്™ൻമാർ, ശംഖുപുഷ്പങ്ങൾ , കാശിത്തുമ്പകൾ.. ആകെക്കൂടി മനോഹരമായൊരു വർണ്ണപ്രപഞ്ചം.

തിരുവനന്തപുരത്ത്, അ-സ്ത്യാർ കൂടങ്ങളി™ൊക്കെ ആളുകൾ പോകാറുണ്ടെങ്കി™ും ഇന്ദ്രകൂടം അഥവാ ഇന്ദ്രവാടിക എന്നറിയപ്പെടുന്ന -ിരിശൃം-ത്തി™ൊന്നും ആരും പോകാറുമി™്™, "ർക്കാറുമി™്™. പുരാണത്തി™െ ഇന്ദ്രന്റെ പൂന്തോട്ടമായിരുന്നത്രേ അത്.കാടിന്റെ ആത്മാവിനെ വഞ്ചിക്കാത്ത ആദിവാസികൾക്കുമാത്രം സുപരിചിതമാണവിടം. എന്നാൽ എൺപതുകളിൽ നടന്ന -വേഷണങ്ങളിൽ, ശി™ായു-ത്തി™െ മനുഷ്യർ അവിടെ വന്നതിന്റെ തെളിവുകൾ ™ഭിച്ചതോടെ സർക്കാർ സ്ഥ™ം ശ്രദ്ധിച്ചു തുടങ്ങി. പിന്നീട്, അവിടെ നിന്നു ™ഭിച്ച ശേഷിപ്പുകളി™ൊന്നിൽ, ഇന്ത്യയി™േയും ജപ്പാനി™േയും ചരിത്രകാരൻമാർ, ധൂമകേതുവിനെപ്പോ™െ എന്തോ 'ന്ന് വരച്ചിരിക്കുന്നത് കണ്ടതോടെ ശി™ായു-ത്തി™െ മനുഷ്യൻ ഈ കൊടുമുടിയിൽ നിന്നുകൊണ്ട് ഹാ™ിയുടെ കോമറ്റിനെ വീക്ഷിച്ചിരുന്നിരിക്കാം എന്ന നി-മനത്തി™െത്തി. അതോടെ സ്ഥ™ം ആർക്കിയോളജിക്കൽ സർവ്വേ "ഫ് ഇന്ത്യ ഏറ്റേടുത്ത്, അവിടവിടെ " റെസ്ട്രിക്റ്റഡ് ഏരിയ" എന്ന ബോർഡുകളും തൂക്കി, കി™ോമീറ്റർ നീളമുള്ള ചുറ്റുമതിൽ കെട്ടുകയാണിപ്പോൾ.

" അവിടുപ്പോൾ 'രാൾ ക™്™ുരുട്ടുന്നുണ്ട്" പോളേട്ടൻ പറഞ്ഞു.

"ക™്™ുരുട്ട™ോ? അതെന്തോന്ന്? ആര് ക™്™ുരുട്ടുന്നു?"

"നാറാണത്ത് ഭ്രാന്തനെന്നൊക്കെ കേട്ടിട്ടി™്™േ കഥയി™ൊക്കെ? അതു പോ™ൊക്കെത്തന്നെ".

" ഹ ഹ അതു ക™ക്കി" ശരത്തിനും എനിക്കും ഉത്സാഹമായി.

" ഈ ഇരുപത്തൊന്നാം നൂറ്റാണ്ടി™ും നാറാണത്തുഭ്രാന്തനോ? അതേത് ഭ്രാന്തൻ?"

"ങ്ഹാ! ആർക്കറിയാം. മനുഷ്യനു പ്രാന്തായാ പിടിച്ചാ കിട്ടോ? കോളേജി™െ കണക്ക് മാഷായിരുന്നെന്നാ കേട്ടത്. വയസ്സാം കാ™ത്ത് ക™്™ുരുട്ടുന്നു. ത™ക്ക് വെളിവി™്™ാണ്ടായപ്പോ മക്കള് രണ്ടും കൂടി അടിച്ചിറക്കിയതാണെന്നും പറയ്ണണ്ട്. ആരന്വേഷിക്കാൻ പോണിതൊക്കെ.."

അധികൃതമാണെന്നോ അനധികൃതമാണെന്നോ പറയാൻ കഴിയാത്ത വണ്ണം അവിടവിടെയായി കരിങ്കൽ ഖനനങ്ങൾ. ട്രക്ക് പോകുമ്പോളുണ്ടാകുന്ന പൊടി പട™ം. കാറെവിടെയെങ്കി™ും പാർക്ക് ചെയ്ത്, നിയതമായ വഴികളി™്™ാത്ത വഴികളി™ൂടെ കി™ോമീറ്ററുകളോളം നടക്കണം. പടുവൃക്ഷങ്ങളേയും കാട്ടുവള്ളികളേയും കണ്ടപ്പോൾ, ആത്മാവ് എത്താൻ വെമ്പിയിരുന്നൊരു സ്വച്ഛന്ദസ്ഥ™ത്ത് എത്തിപ്പെട്ടതു പോ™െ.

പക്ഷികളുടെ ചി™പ്പും ശ്രദ്ധിച്ച് അവിടവിടെയായിക്കിടക്കുന്ന ജാതിമ™്™ികളേയും നോക്കിയങ്ങനെ നടക്കുമ്പോൾ ശരത് പറഞ്ഞു
" ന™്™ മണം. എവിടെയൊക്കെയോ ക™്യാണസ--ന്ധികങ്ങളുണ്ട്"

ഉച്ച തിരിഞ്ഞ് മൂന്നു മണിയെങ്കി™ുമായിക്കാണണം മ™യുടെ താഴ്വാരത്തി™െത്തിയപ്പോൾ. നീർച്ചാ™ുകളിൽ നിന്ന് കണ്ണുനീർ പോ™െ '™ിച്ചിറങ്ങുന്ന വെള്ളം, അവിടെ വിശ്രമിച്ച് ചെറിയൊരു തടാകം സൃഷ്ടിച്ച് വീണ്ടും ശാന്തമായൊഴുകി. കുറേ പാറകൾ ചിതറിക്കിടപ്പുണ്ട്.പ™തും ജന്മാന്തരങ്ങളി™ൂടെയൊഴുകിയ ജ™ധാരയിൽ മൃദുത്വവും രൂപവും നേടിയവ. കുറച്ചു മാറി, പനയോ™യൊ മറ്റോ കൊണ്ടുണ്ടാക്കിയ 'രു കുടി™ിൽ 'രു വൃദ്ധൻ ഇരിപ്പുണ്ട്. അരികത്തേക്ക് ചെന്നു നോക്കിയപ്പോൾ, മൈക്ക™േഞ്ച™ോയുടെ ചിത്രങ്ങളി™ും മറ്റും കാണുന്നതുപോ™െ 'രു വയോധികൻ. വെളുത്ത താടി, വെളുത്ത ജുബ്ബ, തീഷ്ണമായ കണ്ണുകൾ . വസ്ത്രം മുഷിഞ്ഞ -ന്ധവുമുണ്ട്.

"ഹ™ോ അങ്കിളേ ഇവിടെന്താ? വീടും കുടിയുമൊന്നുമി™്™േ?"
മ-നം മാത്രമാണ് മറുപടി.

കുടി™ാകെ 'ന്നു കണ്ണോടിച്ചു.കുറേ -ണിതശാസ്ത്ര പുസ്തകങ്ങളും ഐൻസ്റ്റൈന്റെ "ഐഡിയാസ് ആൻഡ് 'പിനിയനും". 'രു കൊച്ചുകുട്ടിയുടെ കൈയ്യക്ഷരത്തിൽ, ആൾജിബ്രാ കുത്തിക്കുറിച്ച കുറേ പേപ്പറുകൾ, കുറേ ക™്™ുകൾ, പിന്നെയൊരു ഉളിയും ചുറ്റികയും.

"എന്തേ™ും കഴിച്ചോ? ഈ ക™്™ുകളി™ൊക്കെ മുകളി™െത്തിക്കുന്നതാണോ പണി?"

വീണ്ടുംനിശബ്ദത.
ഏറെ നേരം ഞങ്ങൾ വൃദ്ധനെ നോക്കി നിന്നു. പിന്നെയദ്ദേഹം ത™യുയർത്തി ചോദിച്ചു,
"എന്താ പേര്?"
"പ്രണവ്"
" പ്രണവ് കുളിക്കാറി™്™™്™േ?"
സ്വന്തം കുടി™ി™െ -ന്ധത്തിൽ നിന്നും വ്യത്യസ്തമായ 'രു -ന്ധം വയോധികൻ തിരിച്ചറിഞ്ഞിരിക്കണം. ശരത്തും പോളേട്ടനും ചിരിച്ചറുമാദിച്ചു.

"ഉവ്വ™്™ോ. സമയം കിട്ടുമ്പോളൊക്കെ" എന്റെ മറുപടി.

മനോഹരമായ പച്ചപ്പുകൾ ചവുട്ടി മ™കയറുമ്പോൾ ആദിമ മാനവനാണ് വഴികാട്ടുന്നതെന്നും, അവന്റെ കാൽപ്പാടുകളെ പിന്തുടർന്നുള്ള പ്രയാണമാണിതെന്നും മനസ്സിൽ തോന്നിപ്പോയി.

ഇടക്കിടക്ക് കാറ്റു വീശുന്നുണ്ട്. വശ്യവും എന്നാൽ അൽപ്പം ഭയാനകരവുമായ നിശബ്ദത. എത്ര വിചിത്രമാണ് പ്രകൃതിയെന്ന ക™ാകാരി! അതേസമയം സങ്കീർണ്ണവും അനശ്വരവും. മുകളിൽ 'രു പ്രത്യേക രീതിയിൽ ക™്™ുകൾ നിരയായി അടുക്കിവച്ചിരിക്കുന്നു.എന്തോ ജ്യാമിതീയ രൂപങ്ങളുണ്ടാക്കാനാണെന്നു തോന്നും വൃദ്ധന്റെ പണിയാണ്
" എടേ ശരത്തേ.. എന്താണിതിന്റെയൊക്കെ അർത്ഥം? 'രുപിടിയും കിട്ടുന്നി™്™"

"വാക്കുകളി™േക്ക™്™ കർമ്മങ്ങളി™േക്കാണ് ഭ്രാന്ത് വ്യാപരിക്കുന്നതെന്നായിരിക്കും. നീ കൂടുതൽ ചിന്തിച്ചു ബേജാറാവാതെ വാ"

തിരികെയിറങ്ങിയപ്പോഴും വയസ്സൻ, തീഷ്ണമായ കണ്ണുകളോടെ തറയി™േക്ക് നോക്കിക്കൊണ്ട് സ്ഥായി ഭാവത്തോടെയിരിപ്പുണ്ട്. യാത്ര പറഞ്ഞ് കൈകാണിച്ചപ്പോൾ ചെറിയൊരു മന്ദഹാസം മുഖത്ത് കണ്ടു. എങ്കി™ും ഉള്ളി™െ വൃണിതഹൃദയം വ്യക്തമായി പ്രതിഫ™ിച്ചു കാണാം.

ചിന്തകൾ കുഴഞ്ഞു മറിഞ്ഞു കിടക്കുന്നു. സാധാരണക്കാരന്റെ പ്രജ്ഞക്കുമപ്പുറം, അന്യവും അനന്തവുമായൊരു പ്രഹേളികപോ™െ, ശി™ായു-ത്തി™െ മനുഷ്യൻ സൃഷ്ടിച്ച സഞ്ചാരപാതകളിൽ 'രു ഭ്രാന്തൻ ക™്™ുരുട്ടി ജ്യോമിതീയ രൂപങ്ങൾ സൃഷ്ടിക്കുന്നു.എന്താണിതിന്റെയൊക്കെ പൊരുൾ? ക™ുഷിതമായ മനസ്സോടെ കാടിറങ്ങി.

ജനിമൃതികൾക്കുമക™െ, ചരിത്രസംസ്കൃതിയുമായുള്ള ബന്ധത്തെ ഊട്ടിയുറപ്പിച്ചു കൊണ്ട് ആധുനിക മാനവൻ നക്ഷത്രങ്ങളെ നോക്കിക്കിടന്നു. വിവേകത്തി™ും ചിന്തയി™ും അനിഷേധ്യമായ ദുർഭരണം നടത്തിക്കൊണ്ട് ഉന്മാദം പടർന്നുകയറിയപ്പോൾ സങ്കീർണ്ണമായൊരു ക™്™ുരുട്ടൽ നടത്തി.

-ണിതശാസ്ത്രത്തിൽ പോസ്റ്റ്ഡോക്ടറേറ്റ് നേടി 'രു ജനതയുടെ അജ്ഞതയകറ്റിയ മാധവമേനോന് വാർദ്ധക്യത്തിൽ ഏകാന്തതയും വിസ്മൃതിയും കൂട്ടായി വന്നപ്പോൾ നാട്ടുകാർ പറഞ്ഞു,
"മാധവൻ മാഷിന് നട്ടപ്രാന്ത്!!".

മകളോടൊത്ത് താമസിച്ചിരുന്നപ്പോൾ, ശാന്തമായ രാത്രികളിൽ അദ്ദേഹം മണിക്കൂറുകളോളം 'റ്റക്കിരുന്നു. താരങ്ങളെ നോക്കി പുഞ്ചിരിച്ചു.. ചി™സമയങ്ങളിൽ ആരോടെന്നി™്™ാതെ എന്തൊക്കെയോ പറഞ്ഞു. മകളും, ഭർത്താവും കുട്ടികളുമടങ്ങിയ സന്തുഷ്ട കുടുംബത്തിന്റെ നിറ സാന്നിധ്യത്തിൽ മാഷ്, ഏകാന്തതയാ-്രഹിച്ച് നി™ാവളിച്ചത്തിൽ ഉ™ാത്തി. പ്രഭാതങ്ങളി™െ ഹിമകണങ്ങളെ വെളുത്ത താടിയിൽ വഹിച്ചുകൊണ്ടെവിടെയൊക്കെയോ സഞ്ചരിച്ചു. ചുട്ടുപൊള്ളുന്ന വെയി™ിനെ വക വയ്ക്കാതെയ™ഞ്ഞു. ചി™പ്പോൾ തിരമാ™കളോട് സംസാരിക്കാനെന്നവണ്ണം കട™ിന്റെ അ-ാധതയി™േക്കിറങ്ങിച്ചെ™്™ുവാനാ-്രഹിച്ചു. പ™പ്പോഴും പഴയ ശിഷ്യൻമാരാൽ രക്ഷിക്കപ്പെട്ടു. പ™രേയും തിരിച്ചറിഞ്ഞു. പ™രേയും തിരിച്ചറിഞ്ഞി™്™.

ഇത്രയുമായപ്പോൾ മരുമകൻ ഭാര്യയോട് പറഞ്ഞു,
"ശ്യാമ.. ഇറ്റ് ഈസ് ടൂ മച്ച്! എനിക്കീ നാട്ടി™™്പം നി™യും വി™യുമൊക്കെയുണ്ട്. ഇങ്ങനെയായാൽ പറ്റി™്™ . ചികിത്സിക്കാമെന്ന് ഞാൻ പ™വെട്ടം പറഞ്ഞു. ഇനി നീ തന്നെ തീരുമാനിക്ക്"

അപ്പൂപ്പനെ കണ്ടപ്പോൾ ചെറുമക്കൾ, ഇങ്ങനെയൊരാളുടെ സാന്നിധ്യം തങ്ങളനുഭവിക്കുന്നി™്™ എന്ന മട്ടിൽ മൊബൈ™ിൽ പരതി നടന്നു.
" എത്രയോ ന™്™പേർ പെട്ടന്നങ്ങ് പോകുന്നു" എന്ന അടക്കം പറച്ചി™ും പരിഹാസച്ചിരികളുമുയർന്നു കേട്ടു. കേവ™ം നുള്ള™ും ചൊ™്™™ിൽ നിന്നും വികൃതമായ പൊട്ടിച്ചിരികളി™േക്കും ക്രൂരമായ ദൃഷ്ടിഭാവത്തി™േക്കും കാര്യങ്ങൾ നീങ്ങിയപ്പോൾ, മാധവൻ മാഷ് ഉന്മാദം പിടിപെട്ട തന്റെ ഏകാന്തചിന്തകളി™േക്ക് 'തുങ്ങിക്കൂടി നിന്ദയുടേയും അവ-ണനയുടേയും ശരശയ്യയിൽ കിടന്നു. മരുമകന്റെ വാക്കുകൾ പരിധികൾ ™ംഘിച്ച് വിസ്ഫോടനമായിമാറി,
" കൊണ്ടുപോയി മറയത്ത് കള..പാഴ് വസ്തുക്കൾ.. പാഴ് ജന്മങ്ങൾ"

പാഴ്വസ്തുക്കളുമായി സമരഞ്ജസപ്പെട്ട്, പഴഞ്ചന്റെ ആത്മാവും പേറിയാണ് മാധവൻ മാഷ് നാ™ു ചുമരുകൾക്കുള്ളിൽ ജീവിതമൊരുക്കിയത്. ജ്യോമിതീയ രൂപങ്ങൾ ആനന്ദം പകർന്നു.

ന™്™കാ™ത്ത്, സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അത്ഭുതവും അസൂയവഹവുമായിട്ടാണ്, 'രു -ൃഹസ്ഥാശ്രമിയുടെ ജീവിതം അദ്ദേഹം നയിച്ചത്. 'ഇങ്ങനെ ചെയ്തി™്™', 'അങ്ങനെ ചെയ്യേണ്ടിയിരുന്നി™്™', ' അതെ™്™ാം ചെയ്തുകളഞ്ഞു' അ™്™െങ്കിൽ ' അതു തെറ്റായിപ്പോയി', ' പണവും മഹിമയും വന്നപ്പോൾ ബന്ധുക്കളോട് നിസ്സഹരണ സ്വഭാവം വച്ചു പു™ർത്തി', 'വിഭാര്യനായപ്പോൾ മൃ-തൃഷ്ണയോടെ സ്ത്രീ™മ്പടനായി നായാടി', 'മക്കളെ ശരിയാവണ്ണം വളർത്തിയി™്™' , 'സ്വാർത്ഥതയോടെ തനിക്ക് വേണ്ടി വിൽപ്പത്രത്തിൽ 'രു തുണ്ട് ഭൂമി മാറ്റിയിട്ടു', വിൽപ്പത്രം 'പ്പിടാൻ നിസ്സം-ത കാട്ടി. ''പ്പിടുമ്പോൾ ക്രൂരമായൊരു നോട്ടമയച്ചു' എന്നൊന്നും സ്വജ്ജനങ്ങൾക്ക് പറയാനിടനൽകാതെ സത്യസന്ധനായൊരു അച്ഛന്റെ വേഷമാണദ്ദേഹം ധരിച്ചത്.

'രമ്മയുടെ കടമയും ഏറ്റെടുത്ത്, സ്നേഹ വാത്സ™്യത്തോടെ കുട്ടികളെ പോറ്റിവളർത്തി. മക്കളുടെ ബാ™്യത്തെ പഞ്ചതന്ത്ര കഥകളും ഷേക്സ്പിയർ കഥകളും കൊണ്ട് സുരഭി™മാക്കി. കാറ്റാടിയന്ത്രങ്ങൾക്കെതിരെ ഡോൺ ക്വിക്സോട്ടിനെപ്പോ™െ അഭിനയിച്ചു രസിപ്പിച്ചു. മധുരപ്പതിനേഴി™െത്തി, മകൾ നുണക്കുഴികളുമായി പ്രണയത്തിന്റെ ചാമരം വീശി നിന്നപ്പോൾ സ്നേഹത്തോടെ, ന™്™ത് തിരഞ്ഞെടുക്കുന്നതെങ്ങനെയെന്ന് പഠിപ്പിച്ചു. പിൽക്കാ™ത്ത് മകൾ ഇഷ്ടമുള്ളയാളെത്തന്നെ തിരഞ്ഞെടുത്തപ്പോൾ ഭാവുകങ്ങൾ നേർന്നു. മകനേയും പഠിപ്പിച്ചു സുതാര്യമായൊരു ജീവിത ന-ക തുഴയാൻ പ്രാപ്തനാക്കി. സ്വന്തമായ തീരുമാനങ്ങളിൽ ഉറച്ചു നിൽക്കാനും സ്നേഹിക്കാനും ഉപദേശിച്ചു.
കാ™ം കടന്നുപോയപ്പോൾ മകനും മരുമകളും 'രേ സ്വരത്തിൽ പറഞ്ഞു,
"കിഴവൻ ത™ക്കസുഖം വരുന്നതിനു മുൻപേ വിൽപ്പത്രം 'പ്പിട്ടത് നന്നായി"

'രു സന്ദർഭത്തിൽ മകളും പറഞ്ഞു,
" എവിടെയെങ്കി™ും പോയിത്തൊ™ഞ്ഞൂടേ!!"

പടിയിറങ്ങുമ്പോൾ കുറച്ചു പുസ്തകങ്ങ™്™ാതെ വേറൊന്നും എടുക്കാനുണ്ടായിരുന്നി™്™.. അദ്ദേഹം പ്രകൃതിയേയും ജ്യോമിതീയ രൂപങ്ങളേയും സ്നേഹിച്ചു. എന്നാൽ മനുഷ്യനെ സ്നേഹിക്കാനുള്ള മനസ്സും നഷ്ടപ്പെട്ടിരുന്നി™്™. അങ്ങനെയാണ് മാധവൻ മാഷ് ശി™ായു-മനുഷ്യന്റെ സഞ്ചാരപാതകൾ തേടിയതും 'രു നാൾ ക™്™ുരുട്ടാനാരംഭിച്ചതും.

മനുഷ്യന്റെ സങ്കീർണ്ണമായ അനുഭവത™മാണിത്. അതേസമയം വ്യത്യസ്തവും.ക™്™ുരുട്ടിക്കയറ്റി തഴേക്കിട്ട് പൊട്ടിച്ചിരിക്കുമ്പോഴാണ് നാറാണത്ത് ഭ്രാന്തൻ പൂർണ്ണമാകുന്നത്. ഇവിടെ അത്തരത്തി™ൊരു പ്രക്രിയയി™്™. ക™്™ുകൾ സ്വരുക്കൂട്ടപ്പെടുകയും 'രു ജ്യോമിതീയ രൂപത്തിന്റെ ഭാ-മായി ഭാവപ്പകർച്ച അനുഭവിക്കയുമാണ് ചെയ്യുന്നത്. അതേസമയം അതിനേക്കാൾ ചിന്തയെ ഉദ്ദീപിപ്പിക്കുന്ന എന്തോ 'ന്നി™്™േ? വ്യത്യസ്തമായ വഴികളി™ൂടെ ക™്™ുരുട്ടി, ചി™പ്പോൾ പെരുന്തച്ചനായി ഉളികൊണ്ട് ക™്™ുകളെ പാകപ്പെടുത്തി, 'രു പാണനാരുടെ വേഷമണിഞ്ഞുകൊണ്ട് ക™്™ുകളിൽ ഉന്മാദത്തിന്റെ തുടികൊട്ടി, പാക്കനാരി™ൂടെയും ഉപ്പുകൂറ്റനി™ൂടെയും ചാത്തനി™ൂടെയും കടന്നുപോയി അ-്നിഹോത്രിയുടെ ആതമീയഭാവങ്ങളെ കൈവരിച്ചുകൊണ്ടുള്ള സങ്കീർണ്ണമായൊരു ക™്™ുരുട്ട™™്™െയിതെന്ന് പ™പ്പോഴും ആ™ോചിക്കാറുണ്ട്.

ഇന്ദ്രകൂടത്ത് ധാരാളം കുരങ്ങൻമാരുണ്ട്. അതി™ൊരു കുരങ്ങൻ പതിവായി വന്ന് ക™്™ുരുട്ടുന്നത് നോക്കിയിരിക്കും. ചി™പ്പോളത് മ™മുകളിൽ ചെന്ന് കൂട്ടിവച്ച ക™്™ുകളി™ൊന്നിൽ കയറി മാഷിനേയും കാത്തിരിക്കും. കുടി™ിൽ, പതിവയി രാവി™െയെത്തുന്ന നാണു എന്ന് പേരിട്ടൊരു കാക്കയുമുണ്ട്. കഴിക്കുന്നതി™ൊരു പങ്ക് കാക്കക്കും കൊടുക്കും മാഷ്.

പറഞ്ഞുപോയത് തെറ്റ്. "അച്ഛൻ മാപ്പാക്കണം.മരുന്നു കഴിക്കണം.എന്റെ കൂടെ വരണം". ഇക്കണ്ട ദൂരമെ™്™ാം കടന്ന് എന്നും ആഹാരവും കൊണ്ട് വരുമ്പോൾ മകൾ ശ്യാമ പറയും.

"നിന്നോടെനിക്കെന്ത് ദേഷ്യം. ഞാൻ സമാധാനത്തെടെയിവിടെ കഴിഞ്ഞോട്ടെ" എന്നാണ് അച്ഛന്റെ മറുടി.

ജീവിതത്തിൽ, 'രു കിം-് ™ിയറിന്റെ ഭാ-മഭിനയിച്ചുകളയാമെന്ന് മാധവൻ മാഷിനോ കോർഡീ™ിയായുടെ കുപ്പായമിടാമെന്ന് ശ്യാമേച്ചിക്കോ ഉദ്ദേശ്യമി™്™. കടമയും,:ബന്ധങ്ങളും, ഉന്മാദവും , ചരിത്രവും, പ്രപഞ്ചവുമെ™്™ാം കൂടിക്ക™ർന്ന വൈകാരികമായൊരവസ്ഥയാണ്.

''രു ക™്™ുരുട്ട™ിൽ എന്തിരികാകുന്നു! ആ മനുഷ്യൻ ക™്™ുരുട്ടിക്കോട്ടെ'
പ്രാദേശിക ഭരണകൂടവും സർക്കാറും കണ്ടി™്™െന്ന് നടിച്ചു. മാത്രവുമ™്™ നിയമസഭയിൽ ചി™ർ അദ്ദേഹത്തിന്റെ ശിഷ്യൻമാരുമാണ്. മറ്റൊരു ശിഷ്യനായ ആർക്കിടെക്ചർ പ്രതാപേട്ടനാണ് ചുറ്റുമതി™ിന്റെ കരാറെടുത്തിരിക്കുന്നത്. ശിഷ്യന്റെ ക്ഷണവും തിരസ്കരിച്ച് ക™്™ുരട്ട™ും ജ്യോമട്രിയും ഉന്മാദവുമായി കഴിഞ്ഞുകൂടാനാണ് അദ്ദേഹം ആ-്രഹിച്ചത്.

വൈകുന്നേരങ്ങളിൽ, ഭൂമാഫിയ കാട്ടിനുള്ളി™േക്ക് ആട്ടിയോടിച്ച 'രു കുടുംബത്തിൽ നിന്ന് 'രച്ഛനും മകനും കുടി™ിൽ സഹായത്തിനെത്തും. സ്വരൂപ് എന്ന മകൻ വിതുരയിൽ സർക്കാർ സ്കൂളിൽ പഠിക്കുകയാണ്. കിട്ടുവെന്ന് വിളിക്കും. കുട്ടിയുടെ -ണിതശാസ്ത്രത്തി™െ അസാമാന്യ കഴിവുകൾ മനസ്സി™ാക്കിയ മാഷ് അവനെ പഠിപ്പിക്കും. പയ്യൻ ആൾജിബ്രാ കുത്തിക്കുറിച്ച കട™ാസുകൾ കുടി™ിൽ നിരന്നു കിടന്നു.

അങ്ങനെ 'രു മാനവൻ അറിവു പകർന്നു നൽകി, മനസ്സ് അസ്ഥിരമാകുകയും ഉന്മാദകണങ്ങൾ പെയ്തിറങ്ങുകയും ചെയ്തപ്പോൾ ഭ്രാന്തനായി ക™്™ുരുട്ടി ചരിത്രത്തി™െ മാനവരാശിയുടെ തുടിപ്പുകൾ തേടി. മറുവശത്ത്, പറഞ്ഞു പോയ വാക്കുകൾ ഏറ്റുപറയുന്ന മകളുടെ വൈകാരികത. കാ™ത്തിന്റെ പോക്കിൽ മനുഷ്യൻ കെട്ടിയാടേണ്ട കോ™ങ്ങളെന്തൊക്കെ? ഏതെ™്™ാം വേഷപ്പകർച്ചകൾ നേരിടണം? ഏതെ™്™ാം അനുഭവത™ങ്ങളിൽ അവൻ എത്തിപ്പെടണം? പ്രണയം, അനുരഞ്ജനങ്ങൾ, മുറിപ്പെടുത്ത™ുകൾ, കൊള്ളിവാക്കുകൾ, ബന്ധനങ്ങൾ, 'റ്റപ്പടൽ, ഉന്മാദം, പിന്നെ മൃത്യുവി™േക്കുള്ള തയ്യാറെടുപ്പ് അങ്ങനെയങ്ങനെ... ജീവിതം വികൃതമായ ചി™ വിശ്വാസപ്രമാണങ്ങളാൽ മെനഞ്ഞെടുത്തിരിക്കുന്നു എന്നുള്ള സ്ഥായി ചിന്ത മനസ്സിൽ കിടക്കുന്നു.

ഇതൊക്കെ പറഞ്ഞു കേട്ടപ്പോൾ പ്രേയുഷക്കു ക-തുകം. ഇന്ദ്രവാടികയും മാഷിനേയുമൊക്കെ കാണണമെന്നവൾക്കും തോന്നി ആ-്രഹം. മേൽപ്പറഞ്ഞ രീതിയിൽ മെനഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ജീവിത ചക്രത്തിൽ നിന്ന് വ്യതിരിക്തമ™്™™്™ോ അവളും.

" ഹ ഹ നീ വിചാരിക്കുന്നതു പോ™െ ക™്™ു ചുമക്ക™ോ ചുമട്ടു തൊഴി™ാളി യൂണിയനൊ 'ന്നുമ™്™ പ്രീഷു ഇത്. സങ്കീർണ്ണമായൊരു ക™്™ുരുട്ട™ാണിതെന്ന് പറഞ്ഞൂ™ോ ഞാൻ.. വരുന്നതൊക്കെ കൊള്ളാം. സോക്സിൽ കുളയട്ട കയറാതെ സൂക്ഷിച്ചോ. രക്തം നിൽക്കി™്™" പ്രേയുഷയേയും കൂട്ടി മ™കയറുമ്പോൾ ഞാൻ പറഞ്ഞു.

ചെവിയിൽ ചൂളം കുത്തുന്ന കാറ്റൊഴിച്ചാൽ ആകപ്പാടെയൊരു നിശബ്ദത, വിജനത, വന്യത, വശ്യത..ഇടക്കിടക്ക് വരുന്ന കടുത്ത മൂടൽ മഞ്ഞ്. ഏതോ സ്വപ്ന™ോകത്തെത്തിയ തോന്ന™ാണ് പ്രേയുഷക്ക്.

🎶 ക്യോം നയേ ™-രേഹേം ഹേ യേ ധർതി --ൻ
മേം നെ പൂഛാ തൊ ബോ™ി യേ പ-™ി പവൻ🎶
പ്രേയുഷ 'രു മൂളിപ്പാട്ടും പാടി മന്ദാരപ്പൂക്കളേയും നോക്കിയങ്ങനെ നടന്നപ്പോഴാണവൾക്ക് പെട്ടെന്ന് പ്രണയം മുട്ടിയത്.
🎶പ്യാർ ഹുവാ ചുപ് കെയ്സേ..യേ ക്യാ ഹുവാ ചുപ് കെയ്സേ🎶

എനിക്കറിയാം. സ്നേഹംകൂടുമ്പോൾ മുഖാമുഖം വന്നവളെന്റെ കണ്ണുകൾ തേടിയ™യും. തന്റെ ഇന്ദ്രനീ™ക്കണ്ണുകൾ കൊണ്ടെന്റെ അകത്തളങ്ങളി™േക്കാഴ്ന്നിറങ്ങണമവൾക്ക്. പിന്നെയെന്റെ ചുണ്ടുകളെ ആസ്വദിക്കണം. ചുംബനമൊരു ക™യാണെന്ന കാഴ്ചപ്പാടാണ് പ്രേയുഷക്കെന്നും. ചുവന്നു തുടുത്ത കവിളുകളിൽ ഷാ™ോമി™െ ആയിരം റോസാ പുഷ്പങ്ങളൊരുമിച്ചു വിരിയും. ആ മിഴികളെന്നോട് ചോദിക്കും, ' ഹൃദയങ്ങൾ തൊട്ടുരുമ്മി, നമുക്കൊരുമിച്ച്, ™െബനോന്റെ താഴ്വാരങ്ങളി™േക്ക് പ്രണയം തേടിപ്പോയാ™െന്ത്?' എന്നിട്ടവൾ ചി™പ്പോൾ കാര്യങ്ങൾ വളച്ചൊടിച്ച് പാടും,
🎶 ആത്മാവിൽ മുട്ടിവിളിച്ചതു പോ™െ
സ്നേഹാദുരമായ് തൊട്ടുരിയാടിയപോ™െ🎶

വള്ളികൾക്കിടയിൽ നിന്ന് മതിയാവോളം ചുംബിച്ചിട്ട് വരുമ്പോൾ പെരുമഴ.
" പ്രീഷു ദേ നോക്ക്...നീ™ക്കുറിഞ്ഞി. ഇവിടെ നീ™ക്കുറിഞ്ഞിയുണ്ടാകുമെന്ന് സ്വപ്നേപി വിരാച്ചി™്™"

"ങ്ഹും ഞാൻ കണ്ടിരുന്നു"

" എന്നിട്ട് നീ പറയാത്തതെന്ത്? ആ മരത്തിന് ചുവട്ടിൽ നിന്നോ. മഴ തോർന്നിട്ട് പോകാം" ഞാൻ പറഞ്ഞു.

"നിൽക്കാനോ. ഇവിടിപ്പോ മഴ നനഞ്ഞെന്നും പറഞ്ഞെന്ത്? ഞാനും നീയും മാത്ര™്™േയുള്ളു... വാ നടക്കാം"

"നിന്റെ കാര്യമ™്™ പറഞ്ഞത്. എനിക്ക് ജ™ദോഷം പിടിക്കും. അമ്മയെങ്ങാനും വഴക്കു പറയാനും മതി"

"നടക്കെടാങ്ങോട്ട്!! വ്ന്റെ 'രു ജ™ദോഷം! ബോബ് മാർ™ിയുടെ മുടീം കൊണ്ട് നടക്കുന്നു! വെട്ടാൻ പറഞ്ഞാ കേൾക്കി™്™. 'രു ദിവസം ഞാൻ തീയിടും പറഞ്ഞേക്കാം. ങ്ഹാ നടക്ക്.. എന്റെ കൈയ്യേ™ും പിടിച്ചോ. ഈ മഞ്ഞത്ത് എനിക്ക് ചി™പ്പോ വഴി തെറ്റും"

പെണ്ണിന്റെയൊരു ദേഷ്യം. പ്രേയുഷയുടെ കൈയും പിടിച്ചു നടന്നു. മുന്നി™െന്താണെന്ന് കാണാൻ പറ്റാത്തവിധം മൂടൽ മഞ്ഞ്. ഞങ്ങളുടെ ജീൻസും ടീഷർട്ടുമെ™്™ാം നനഞ്ഞ് കുതിർന്നു.

" പ്രീഷൂ ഞാൻ നിന്നോട് ദേഷ്യപ്പെട്ടി™്™™്™ോ പിന്നെ നീ പ™്™ുകടിക്കണതെന്തിന്?"

ആര് പ™്™ുകടിച്ചുവെന്ന്? തണുപ്പത്ത് പ™്™ുകൾ കൂട്ടിയിടിക്കുന്നതിന്. സി-ററ്റ് ഏതെങ്കി™ും കൈയി™ുണ്ടെങ്കി™െട്. രണ്ട് പഫെടുക്കാം"

"ഉണ്ടായിട്ടും കാര്യമൊന്നുമി™്™. നമ്മളിപ്പോൾ ശി™ായു-ത്തി™െ മനുഷ്യരാണ്. തീയുണ്ടാക്കാൻ ക™്™ുരക്കണം. നീ നടക്കാൻ നോക്ക്"

മൂടൽ മഞ്ഞ് മാറിയപ്പോൾ ദൂരെ മാഷ് ക™്™ുരുട്ടുന്നുണ്ട്. കൂടെ ശ്യാമേച്ചിയുമുണ്ട്.

" ഏതാ ആ സ്ത്രീ?" പ്രേയുഷ ചോദിച്ചു.

"ശ്യമേച്ചി. മകളാണ്"

" അവരും ക™്™ുരുട്ടുമോ?"

" ഹ ഹ ബന്ധങ്ങൾ കെട്ടു പിണഞ്ഞു കിടക്കുന്നൊരു പ്രക്രിയയാണ് പ്രീഷൂ ഇത്. അച്ഛന്റെ വാശിക്കു മുന്നിൽ തോറ്റുകൊടുത്തേ മതിയാവ്വൂ™ോ. കടമ നിർവ്വഹിക്കണ്ടേ? ക™്™ുരുട്ടാൻ സഹായിച്ച™്™േ പറ്റൂ. ആഹാരം. ഫ്™ാസ്കിൽ ചായ, മരുന്ന് ഇവയൊക്കെ കൊണ്ടാണ് ശ്യമേച്ചിയുടെ വരവ്"

മഴയൊന്നും വകവയ്ക്കാതെ മാഷ് ക™്™ുരുട്ടുകയാണ്. ഞങ്ങൾ നടന്നടുത്തേക്ക് ചെന്നു.

" പ്രണവിനെ കണ്ടി™്™™്™ോന്ന് പറഞ്ഞിരിക്കുകയായിരുന്നു അച്ഛൻ" ശ്യമേച്ചി പറഞ്ഞു.

"എങ്ങനെയുണ്ടങ്കിളെ മഴ?"

"ന™്™ മഴ. ഇഷ്ടായി. പ്രണവൊന്നു കുളിച്ചുകാണണമെന്നെനിക്ക് വ™ിയ ആ-്രഹമായിരുന്നു"
പ്രേയുഷ പൊട്ടിച്ചിരിച്ചു.

" ഇതാണോ ഫിയാൻസേ?" ശ്യാമേച്ചി ചോദിച്ചു.

"അതെ"

" സുന്ദരിയാണ™്™ോ. നീ™ക്കണ്ണുകൾ. പ്രതാപിന്റെ വിവാഹവാർഷികം. ഭാര്യ രാവി™െ കുറച്ച് പാൽപ്പായസംകൊടുത്തയച്ചു. ഇതാ അവൾക്ക് കൊട്"

മാഷ് വീണ്ടും ക™്™ുരുട്ട™ിൽ വ്യാപൃതനായി. മറ്റുള്ളവരുടെ സഹായഹസ്തങ്ങളെ നിരാകരിച്ചുകൊണ്ടുള്ള പ്രയത്നമാണിത്.

മഴ പൂർണ്ണമായും നി™ച്ചപ്പോൾ നേരമിരുട്ടിയിരുന്നു. എന്റൊടൊപ്പമാണെന്ന് പ്രേയുഷ വീട്ടിൽ പറഞ്ഞിരുന്നതിനാൽ അന്നു രാത്രി മാഷിനോടും ശ്യമേച്ചിയോടും തങ്ങാൻ ഞങ്ങൾ തീരുമാനിച്ചു. ഞങ്ങളുണ്ടെന്നറിഞ്ഞപ്പോൾ കിട്ടുവും അയ്യപ്പൻ ചേട്ടനും കൂടി തിരികെച്ചെന്ന് തീകൂട്ടാൻ വിറകും രാത്രിയി™ത്തേക്ക് കപ്പയും മീൻപൊള്ളിച്ചതുമായി വന്നു. മാഷിന് കഞ്ഞിയും. ജീവിതത്തി™െ ഏറ്റവും ശാന്തവും അതേസമയം പ്രഷുബ്ധവുമായൊരു രാത്രിയായിട്ടാണ് പ്രേയുഷ പിന്നീട് അതിനെക്കുറിച്ച് ഡയറിയിൽ കുറിച്ചത്.

തീ കാഞ്ഞുകൊണ്ടിരിക്കുമ്പോൾ, അദ്ദേഹം വ്യ-്രതയാർന്ന മനസ്സോടെ 'രാത്മീയാചാര്യനെപ്പോ™െ ഞങ്ങളോട് സംസാരിച്ചു. മനുഷ്യൻ സത്യ™ോട്ട് അടുക്കുകയും പിന്നീടകന്നുപോകുന്നതിനെക്കുറിച്ചും, ജന്മം തന്ന് പോറ്റിവളർത്തിയ മാതാപിതാക്കൾക്കും അറിവു തന്ന -ുരുവിനുമപ്പുറം ഹൃദയക്ഷതങ്ങളെ തണുപ്പിക്കാൻ പ്രാപ്തമായ കാ™ത്തിന്റെ മഹാപ്രയാണത്തിനു നന്ദി പറയുന്നതിനെപ്പറ്റിയൊക്കെ അദ്ദേഹത്തിന് ഏറെ പറയാനുണ്ടായിരുന്നു.

മനുഷ്യൻ എന്നത് നാൽപ്പത് ശതമാനം സുതാര്യവും മുപ്പത് ശതമാനം വിചിത്രവും മുപ്പത് ശതമാനം അജ്ഞാതവുമായിട്ടാണ് തോന്നുന്നത്. അവൻ സത്യത്തേയും സത്തയേയും പറ്റി ചിന്താധീനനായി വ്യാകു™പ്പെട്ടിട്ട് സത്യത്തെ കണ്ടെത്തുമ്പോൾ "ടിയൊളിക്കുകയും ചെയ്യുന്നു. സത്യദർശനവും സത്യത്തെ അന്വേഷിക്ക™ും തികച്ചും വ്യത്യസ്തമായ രണ്ട് കാര്യങ്ങളാണ്, ആത്യന്തികമായി അവ 'ന്നി™േക്കാണ് നയിക്കുന്അംതെങ്കി™ും. 'രു മാത്തമറ്റീഷ്യൻ സത്യത്തെ കണ്ടുപിടിക്കാൻ ശ്രമിക്കുന്നു തത്വചിന്തകനാവട്ടെ സത്യത്തെ ദർശിക്കുന്നു. മനുഷ്യൻ നിഷ്ക്രിയരാവുമ്പോൾ അവനി™േക്ക് ഉന്മാദം പടരുന്നു. ഉന്മാദിയുടെ ™ോകം മനുഷ്യന് അജ്ഞാതമാണ്. അവനതിനെ നിന്ദിക്കുന്നു. ഉന്മാദം സത്യമാണെങ്കിൽ മനുഷ്യൻ കരുത™ോടെ അതിൽ നിന്ന് അകന്നു നിൽക്കാൻ ശ്രമിക്കുന്നു. ക™്™ുരുട്ടൽ 'രു പൊരുൾ തേട™ാണ്.

" കുഞ്ഞുങ്ങളേ ഞാൻ ക™്™ുരുട്ടാതിരിക്കുന്ന സമയത്ത് വെറുമൊരു പാഴ്വസ്തുവാണ്. കാ™ത്തിന്റെ മഹത്തായ പ്രയാണത്തോട് അഭേദ്യമായൊരു ബന്ധവും ഉടമ്പടിയും സ്ഥാപിക്കുവിൻ" അദ്ദേഹം പറഞ്ഞു.

" എടേ കിട്ടുവേ! നീ കടിച്ചാ പൊട്ടാത്ത സ്പെക്ട്സ് തിയറമോ മറ്റോ സ്വന്തമായി പ്രൂവ് ചെയ്തൂന്ന് അങ്കിൾ പറഞ്ഞു. അടിപൊളി. അയ്യപ്പാണ്ണാ നിങ്ങൾ ചെറുക്കനെ പഠിപ്പിക്കണം കേട്ടാ... ഇവൻ ഭാവിയിൽ പൊളിക്കും"
കപ്പയും മീനും കഴിച്ചുകൊണ്ടിരിക്കുമ്പോൾ ഞാൻ പറഞ്ഞു.

" എവൻ പഠിക്കോങ്കി™് ഏതറ്റംവരേം പഠിപ്പിക്കാൻ മ്മള് തയ്യാറ് തന്ന"

കിട്ടു നാണത്തോടെ ആകാശത്തോട്ട് നോക്കിയിരുന്നു. ആകാശമാകെ കണ്ണുചിമ്മുന്ന താരങ്ങൾ. ഇത്രയുമധികം നക്ഷത്രങ്ങൾ വ്യക്തമായി കാണാൻ കഴിയുന്നൊരു രാത്രി ജീവിതത്തി™ാദ്യമാണ്. മാന്ത്രികമായൊരു രഹസ്യഭാവത്തോടെ ആകാശ-ം- മനുഷ്ന്റെ ചെയ്തികൾക്ക് സാക്ഷിയായി അനന്തമായിക്കിടന്നു, അവളുടെ നി-ൂഢമായ വെള്ളഛായയെ കണ്ണുകൾ കൊണ്ട് കാണത്തക്കവിധം പ്രദർശിപ്പിച്ചു കൊണ്ട്.

നേരമേറെയായപ്പോൾ മാഷ് വളരെയസ്വസ്ഥനായി കാണപ്പെട്ടു. കുറേ നേരം നിശബ്ദനായി നക്ഷത്രങ്ങളെ നോക്കിയിരുന്നു. പിന്നെയെന്തൊക്കെയോ പറഞ്ഞു. ഞങ്ങളെയൊന്നും തിരിച്ചറിയുന്നി™്™ എന്ന ഭാവത്തിൽ എ™്™ാവരെയും മാറി മാറി നോക്കി.ശ്യാമേച്ചിക്ക് ഭയമായി.
"അച്ഛാ ഈ മരുന്നു കഴിക്കണം. വരൂ നമുക്കു വീട്ടിൽ പോകാം" ശ്യമേച്ചി നിർബന്ധിച്ചു.

"തൊട്ടുപോകരുതെന്നെ ! മരുന്ന് നിന്നെതാ™ികെട്ടിയവനാണവശ്യം. എനിക്ക് മ™മുകളി™െത്തണം. രാമു കാത്തിരിക്കുന്നുണ്ടാവും. അദ്ദേഹം കൂടുതൽ അസ്വസ്ഥനാകുകയും ഇടക്കിടക്ക് ഹൂ ഹൂ എന്ന് ശബ്ദമുണ്ടാക്കുകയും ചെയ്തുകൊണ്ടിരുന്നു.

പ്രേയുഷയും കിട്ടുവും പേടിച്ചെന്നോട് ചേർന്നിരുന്നു.
മാഷ് എന്തൊക്കെയോ പാടുകയും പറയുകയും ചെയ്തു.

"ഹൂ ഹൂ ഏപ്രിൽ ഈസ് ദ ക്രൂ™സ്റ്റ് മന്ദ്...
ഫീഡിം-് ™ി™ാക്സ്...ഹോ ..ഹോ"

ഇടക്ക് മുകളി™ോട്ട് നോക്കി പറഞ്ഞു. "ജാനുവേ! ഞാൻ പഴന്തുണിയായടി!!"

"ആരാ ജാനു?" പ്രേയുഷ ചോദിച്ചു.

"അമ്മയാണ്. ജാനകി. ഞങ്ങളുടെ കൊച്ചുന്നാളി™െ മരിച്ചുപോയി. അച്ഛനിനി എന്തെങ്കി™ുമൊക്കെയിങ്ങനെ പറഞ്ഞുകൊണ്ടിരിക്കും. മരുന്നു കഴിക്കുന്നി™്™" ശ്യാമേച്ചി പറഞ്ഞു.

അദ്ദേഹം ഇതൊന്നും കേട്ടതായി ഭാവിച്ചി™്™.

" ഫെർമായുടെ ™ാസ്റ്റ് തിയറിയൊരധികപറ്റാണ്.ഹൂ ഹൂ ..വെറും അസംബന്ധം"
" സി.പി രാമസ്വാമി അയ്യർക്ക് കിട്ടേണ്ടത് കിട്ടിയപ്പോൾ സ്ഥ™ം വിട്ടു...ഹ ഹ ഹ"
" കിട്ടൂ.. പണ്ട് മാക്ബത്തെന്നൊരു രാജാവുണ്ടായിരുന്നു.. ജീവിതത്തെ വിഡ്ഢി പറഞ്ഞ കഥയാക്കി മാറ്റിയവൻ ഹൂ ഹൂ "

പിന്നെയദ്ദേഹം മുന്നി™െ തീയി™േക്കെടുത്ത് ചാടാനും എണീറ്റ് എങ്ങോട്ടെക്കെയോ "ടാനും ശ്രമിച്ചു. ഞാനും അയ്യപ്പൻ ചേട്ടനും കൂടി വളരെ പണിപ്പെട്ടാണ് അദ്ദേഹത്തെ ശാന്തനാക്കിയത്.

നേരം നന്നേ പു™ർന്നിട്ടാണ് എ™്™ാവരും മ™യിറങ്ങിയത്. രാമു ദൂരെയുള്ള 'രു മരതത്തിൽ ഞങ്ങളെ നോക്കിയിരുന്നു. മാഷിനെ കാണാഞ്ഞിട്ട് അന്വേഷിച്ചിറങ്ങിയതാകണം വാനരൻ. വീട്ടിൽ കൊണ്ടാക്കുവാൻ നേരത്തും പ്രേയുഷയുടെ മുഖത്തെ പരിഭവം മാറിയിരുന്നി™്™. കാറിൽ അവൾക്കിഷ്ടമുള്ള കുമാർ സാനുവിന്റെ പാട്ട്. ഏതാനും വരികൾ ഞാനുമേറ്റുപാടി,
🎶 ബസ് ഏക് മേം ഹൂം .. ബസ് ഏക് തും ഹോ..🎶

"കിന്നരിക്കാൻ വരണ്ട. ഇനീപ്പോ നിനക്കും ക™്™ുരുട്ടണമെന്നായിരിക്കും" അവൾ പറഞ്ഞു.

" ഇത് പ്രതീക്ഷയുടെ ക™്™ുരുട്ടൽ കൂടിയാണെങ്കി™ോ പ്രീഷൂ"

"ഫി™ോസഫിയും പുകവ™ിയുമൊക്കെ 'രു വശത്തുകൂടി നടക്കും. ജീവിക്കാൻ നോക്കെന്റെ ചക്കരേ.സിന്ദൂരം പകരുന്ന നാളുകൾക്കായി ഞാനെത്ര കാത്തിരിക്കയാണന്നറ്യോ? വാ എന്തേ™ും കഴിച്ചിട്ടു പോ"

തുടർന്നുള്ള ദിനങ്ങളി™ും മാഷ് തീരെ അസ്വസ്ഥനും ക്ഷീണിതനുമായിരുന്നു. 'രു നാൾ എന്നെക്കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു,
" എന്റെ മനസ്സി™ുള്ള ജ്യോമെട്രിക് ഫി-ർ പൂർത്തിയാകാൻ ഏതാനും ദിവസങ്ങൾകൂടി മതി. കിട്ടവിന്റെ കാൽക്ക™േഷനനുസരിച്ച് ഇരുന്നൂറ്റി എൺപെത്തെട്ട് ക™്™ുകളാണവശ്യം. ഞാനെണ്ണാറി™്™. ഹീ ഈസ് എ ചൈൽഡ് പ്രൊഡിജി. സെക്കൻഡറി സ്കൂൾ കഴിഞ്ഞാൽ മാസച്ചുസെറ്റ്സി™ോ "ക്സ്ഫോർഡി™ോ അയക്കണം. ഞാൻ ചീനുവിനോട്( ശ്യാമേച്ചി) പറഞ്ഞിട്ടുണ്ട്. അവൻ ഹാർഡിയേക്കാളും മിടുക്കനാകും.

ആകപ്പാടെയൊരു ശൂന്യത നി™നിൽക്കുന്നു. അതെന്റെ ഹൃദയത്തിൽ, എന്റെ പ്രണയത്തിൽ, എന്റെ തത്വചിന്തകളിൽ, ജീവിതയാത്രയിൽ, എന്തിന് പ്രകൃതിയുടെ അനന്തതയിൽപ്പോ™ും നിറഞ്ഞു നിൽക്കുന്നു. കാ™വും പ്രകൃതിയും ചേർന്നൊരുക്കിയ സ്വാധീനത്തിന്റെ ആജ്ഞാനുവർത്തിയായി പ്രവർത്തിക്കാത്ത മാനവനെ സങ്ക™്പിക്കാൻ കഴിയി™്™െന്നെവിടെയോ വായിച്ചിട്ടുണ്ട്. കാ™ത്തിന്റെ -തിക്കനുസൃതമായൊരു തുടർച്ചയാവാമിത്. ആദിമനുഷ്യരി™ൂടെ, പിന്നീട് വന്ന ത™മുറകളി™ൂടെ, എന്റെ മുന്നിൽ നിൽക്കുന്ന ഉന്മാദം പിടിപെട്ട ഈ വയോധികനി™ൂടെ, പിന്നെയന്നി™ൂടെയും കടന്നുപോകുന്ന 'രു പ്രഭാവം.

ഏറെ ക്ഷീണിതനാണെങ്കി™ും കർമ്മനിരതനാകുന്ന മാഷിനെ കണ്ടപ്പോൾ, ഈ പ്രക്രിയ എ™്™ാവരുടെ ജീവിതത്തേയും കാത്തു കിടക്കുന്ന'ന്നാണെന്ന് തോന്നി. ക്രൂശിത മരണങ്ങളിൽ സമാപ്തമാകുന്ന '-ൊ™്-ോഥായി™േക്കുള്ള 'രു പ്രയാണം' എ™്™ാവരുടെ ജീവിതത്തി™ും അനിവാര്യമാണെന്നതും. എന്റേയും, എന്റെ പ്രീഷുവിന്റേയും, ശ്യാമേച്ചിയുടേയും ശരത്തിന്റെയുമൊക്കെ ജീവിതത്തിൽ, സഹനത്തിന്റേയ ഈ ദിനങ്ങൾ സമാ-മിച്ചേക്കാം. 'രു ഉയിർത്തെഴുന്നേൽപ്പ് ക്രിസ്തുദേവന് മാത്രമാണ് സാധ്യമായിരുന്നതെങ്കി™ും എ™്™ാ മാനവനും, നിന്ദയുടെ, 'റ്റപ്പെട™ിന്റെ, ഉന്മാദത്തിന്റെ 'രു -ൊ™്-ോഥ പ്രാപിക്കേണ്ടി വരുമെന്ന് മനസ്സിൽ അടിയുറച്ച് വിശ്വസിച്ചു.

മനുഷ്യനും പ്രപഞ്ചവും 'ത്തു ചേരുന്ന സം-മഭൂമിയാണോ ഇത്?
ജീവിതത്തി™ൊരിക്കൽ മാത്രം എത്തിച്ചേരേണ്ടവ. അതോ പ്രണയമെന്ന ഭ-തീകതയും ഉന്മാദം എന്ന ആത്മീയതയും സമഞ്ജസ സമ്മേളനം നടത്തുന്ന പ്രശാന്തിയുടെ ത™യോടിടമോ? പ്രത്യാശയുടേയും സമചിത്തതയുടേയും കാൽവരി.

ആത്മീയ പ്രബുദ്ധത നേടിയവർക്ക് മൃത്യൂവിന്റെ ആ-മനത്തെ മുൻകൂട്ടിയറിയുവാൻ കഴിയുമെന്ന് സൈക്യാർട്ടിസ്റ്റായ 'രു സുഹൃത്തു പറഞ്ഞതോർത്തു. മുന്നി™ൂടെ കടന്നു പോയ ദിനങ്ങൾ യാത്രാമോഴിയുടേതായിരിക്കുമെന്ന് 'രിക്ക™ും കരുതിയി™്™. ഏറെ ക്ഷീണിതനായിരുന്നു മാഷ്. തുടരെത്തൂടരെയുള്ള നെഞ്ചു വേദനയേയും അദ്ദേഹം അവ-ണിച്ചു. വീട്ടി™േക്ക് മടങ്ങുവാൻ ശ്യാമേച്ചി ഏറെ നിർബന്ധിച്ചെങ്കി™ും അദ്ദേഹം വഴങ്ങുകയൂണ്ടായി™്™. മകളുടെ കണ്ണി™െ അശ്രുകണങ്ങളെ തുടച്ച്, വാൽസ™്യത്തിന്റെയും സമാശ്വാസത്തിന്റെയും ചുംബനങ്ങൾ അദ്ദേഹം നൽകിയിരിക്കണം. പറഞ്ഞുപോയ ഏതാനും കുത്തുവാക്കുകൾക്ക് മാപ്പുകൊടുക്കാൻ തക്ക ഹൃദയ വിശാ™തയുണ്ടായിരുന്ന ആളായിരുന്ന™്™ോ മാഷ്.

സങ്കടത്തിന്റെയും മൂകതയുടേയും ഏതാനും ദിനങ്ങൾക്കു ശേഷം പെട്ടെന്നൊരുനാൾ അദ്ദേഹത്തെ സന്തോഷവാനായി കണ്ടു. സ്വതന്ത്രമായ മനസ്സോടെ മാഷ് പ്രഭാതത്തി™െ വെള്ളമേഘങ്ങളെ നോക്കി നിന്നു. പാറി പറക്കുന്ന ശ™ഭങ്ങളെ നോക്കി പുഞ്ചിരിച്ചു. എന്തോ അന്നും, പ്രേയുഷയേയും കൂട്ടിവരണമെന്നെനിക്ക് തോന്നി.

ആത്മീയചിന്തകളെ മനസ്സിൽ താ™ോ™ിക്കുന്നുണ്ടെങ്കി™ും ഉന്മാദം പിടിപെട്ട 'രു വയോധികന്റെ ചെയ്തികളെ പിന്തുടരാൻ എനിക്ക് സാധിക്കി™്™ എന്ന ഉത്തമ ബോധം ഞാൻ കൈവരിച്ചിട്ടുണ്ട്. ™ക്ഷ്യത്തി™െത്താൻ ക്രമമായൊരു കാൽവയ്പ്പാണവശ്യമെന്നെനിക്കറിയാം. കറുത്തിരുണ്ട തത്വചിന്തകളുടേയും ഭ്രാന്തിന്റേയും മൃത്യുവിന്റേയും അതിപ്രസരണത്തിൽ, മനസ്സിന്റെ പ്രക്ഷുബ്ദ്ധമായ അവസ്ഥയെ മറികടക്കുവാൻ, എന്റെ പ്രീഷുവിന്റെ ആ™ിം-നവും സ്നേഹവുമി™്™ാതെ എനിക്കാവി™്™ എന്ന യാഥാർത്ഥ്യത്തോട് ഞാൻ ഇതിനോടകം പരിചയപ്പെട്ട് കഴിഞ്ഞിരിക്കുന്നു. എന്റെ മുന്നിൽ ഇനിയും കാ™ം ബാക്കിയുണ്ട്. പ്രയാണമാരംഭിക്കുന്നതിന് മുൻപ് പ്രണയത്തിന്റെ, ഭ-തീകമായ കെട്ടിപ്പടുക്ക™ിന്റെ, പടയോട്ടങ്ങളുടെ, അധിനിവേശങ്ങളുടെ 'രു യു-ം ഞാൻ താണ്ടേണ്ടിയിരിക്കുന്നു.

മ™യുടെ താഴെയെത്തിയപ്പോൾ തന്നെ ഏറെ വൈകിയിരുന്നു. പ്രകൃതിയുടെ മൂകതയേയും എന്നി™െ അശുഭാപ്തി വിശ്വാസത്തേയും ഞാൻ 'രു പോ™െ ഭയപ്പെട്ടു. ഭീതിയും സങ്കടവും നിറഞ്ഞു നിന്നു. സമയമേറെ വൈകിയിരുന്നതിനാൽ, പ്രേയുഷയുടെ കൈയും പിടിച്ച്, സഹസ്രാബ്ധങ്ങൾക്കുമക™െ ശി™ായു-മനുഷ്യർ സഞ്ചരിച്ച പ്രാപഞ്ചിക സത്യത്തിന്റെ പാതയി™ൂടെ "ടി. മ™ക്കുമുകളി™െത്തിയപ്പോൾ, പാവം പ്രേയുഷ നന്നേ ക്ഷീണിച്ച് കിതക്കുന്നുണ്ടായിരുന്നു.
അവിടെ മനോഹരമായ 'രു 'വൃത്തത്തി™െ ഹെക്സ-ൺ' രൂപപ്പെട്ട് വന്നിട്ടുണ്ട്. അതു മുഴുവിപ്പിക്കാൻ 'ന്നോ രണ്ടോ ക™്™ുകൾ കൂടി വേണമായിരിന്നു. ക™്™ുകളുടെ സ്ഥാനത്ത്, 'രു ക™്™ിൽ മുഖമമർത്തി മാഷ് മരിച്ചു കിടന്നു. ശ്യാമേച്ചി അദ്ദേഹത്തിന്റെ ശരീരത്തിൽ കെട്ടിപ്പിടിച്ച് കരഞ്ഞുകൊണ്ടിരുന്നു. പ്രേയുഷയും ഏറെ നേരം വിതുമ്പിക്കരഞ്ഞു. ജ്യോമീതീയ രൂപത്തിന്റെ പരിപൂർണ്ണത കാണാതെ അദ്ദേഹത്തിന്റെ ഹൃദയം നി�™ച്ചു പോരിരുന്നിരിക്കാം. ആദിമ മനുഷ്യൻ അവശേഷിപ്പിച്ച �™ിഖിതം പോ�™െ ഏതാനും രക്തകണങ്ങൾ ക�™്�™ുകളിൽ പടർന്നു കിടന്നു. കാ�™വുമായി ഉടമ്പടിയി�™േർപ്പെട്ട, കടമകളെ മനസ്സി�™േറ്റിയ, ഉന്മാദം പിടിച്ച �'രു ഏകാന്ത പഥികന്റെ ശേഷിപ്പുകളാണവയെന്ന് തോന്നി. രാമു �'രു ക�™്�™ിനു മുകളിൽ മാഷിന്റെ ശരീരത്തെ നോക്കിയിരുന്നു. രാമുവിനും നാണുവിനും അദ്ദേഹത്തെ നഷ്ടപ്പെട്ടു. ഞങ്ങൾക്ക�™്�™ാവർക്കും. മാധവൻ മാഷിൽ നിന്നു നേടേണ്ടതായ അറിവിന്റെ �'രംശം പോ�™ും നേടാനായി�™്�™െന്ന നഷ്ടബോധം മനസ്സിനെ അ�™ട്ടുന്നു. ഉന്മാദവുമായി എങ്ങനെ സഖ്യത്തി�™േർപ്പെടണമെന്ന മനുഷ്യനജ്ഞാതമായ ആ അറിവിനെ ക്കുറിച്ചും.

അയ്യപ്പൻ ചേട്ടനും, കിട്ടുവും പ്രതാപേട്ടനും �"ടിക്കിതച്ചെത്തി. ഇരുട്ടു വീഴാൻ തുടങ്ങിയിരുന്നു. ആകാശത്ത് നക്ഷത്രങ്ങൾ കണ്ണുചിമ്മി. ദൂരെയക�™െ തിരുവനന്തപുരം ന�-രത്തിന്റെ പ്രഭാ വ�™യം കാണാം. ഞങ്ങളേതോ അന്യ�-്രഹത്തിൽ, ആകാശ�-ം�-യുടെ ഹൃദയത്തെ തൊട്ടുരുമ്മി നിൽക്കുന്നതുപോ�™െ.

അയ്യപ്പേട്ടനും പ്രാതാപേട്ടനും ഞാനും കൂടി അദ്ദേഹത്തിന്റെ ചേതനയറ്റ ശരീരവുമായി മ�™യിറങ്ങി. തകർന്ന ഹൃദയവുമായി ശ്യാമേച്ചിയും കിട്ടുവും പുറകെ നടന്നു വന്നു. ഭീതിയും സങ്കടവും നിറഞ്ഞ് കരഞ്ഞു ക�™ങ്ങിയ കണ്ണുകളോടെ, കരുത�™ും സ്നേഹ വായ്പുമായി പ്രേയുഷ എന്നെ കെട്ടിപ്പിടിച്ചിരുന്നു. ഞാൻ മാഷിന്റെ കാ�™ടികളെ പിന്തുടരുമോയെന്ന് അവളി�™െ തത്വചിന്തക, അ�™്�™െങ്കിൽ തത്വചിന്തകയി�™െ പെൺഹൃദയം വ്യാകു�™പ്പെട്ടിരിക്കണം.

ഇവ ഞാനെന്ന ചിന്തകന്റെ വാക്കുകൾ...

********************************************




















© 2017 harishbabu


My Review

Would you like to review this Story?
Login | Register




Share This
Email
Facebook
Twitter
Request Read Request
Add to Library My Library
Subscribe Subscribe


Stats

104 Views
Added on August 11, 2017
Last Updated on August 18, 2017
Tags: malayalam short story, fiction

Author

harishbabu
harishbabu

mumbai, India



About
i am a fiction writer both in English and my mother tongue , Malayalam more..

Writing