Kadalammayum kadalāmayum pinne kadhakaranum

Kadalammayum kadalāmayum pinne kadhakaranum

A Story by harishbabu
"

malayalam short story

"
കട�™മ്മയും കട�™ാമയും പിന്നെ കഥാകാരനും
***************************************


ആഴി ആർത്തിരമ്പികൊണ്ട് കിടന്നു. വൈകുന്നേരമായിരുന്നു. അടുത്തിടെ വികസിപ്പിച്ച മുത�™പ്പൊഴി കാണാൻ വന്ന കുടുംബങ്ങൾ കട�™യും കൊറിച്ചുകൊണ്ട് നടക്കുകയാണ്. തുറയി�™െ കുട്ടികൾ കടൽക്കരയിൽ കാൽപ്പന്ത് കളിക്കുന്നുണ്ട്.കടൽ ഞണ്ടുകൾ വന്നും പോയുമിരിക്കുന്നു. തിരയോടൊപ്പം കരകയറുന്ന എന്തോ �'ന്നിനെ കണ്ട് കുട്ടികളി�™ൊരുത്തന്റെ ശ്രദ്ധ അങ്ങോട്ട് തിരിഞ്ഞു.

" ഡേ നോക്കെടാ ആമ!"

ശരിയാണ്. �'രു കട�™ാമ തിരയിൽ ആടിയു�™ഞ്ഞു വരുന്നു. മറ്റു ചെറുക്കൻമാരും കളി മതിയാക്കി തീരത്തേക്ക് വന്നു. ആമയെ ആദ്യം കണ്ട ചെക്കൻ കരയി�™ൂടെ ഇടത്തേക്കോടി. കുറച്ചക�™െ രണ്ട് മുതിർന്ന സ്ത്രീകൾ ഉണക്കമീൻ വിൽക്കാനിരുന്നിരുന്നു.

" അപ്പച്ചീ ആമ ആമ! ..അവിടെ"

"ചെറുതോ വ�™ുതോടാ"

" പൊണ്ണനാമയപ്പച്ചീ! വന്നു നോക്കിൻ"

സ്ത്രീകൾ കുട്ടകളുമെടുത്തുകൊണ്ടിങ്ങ് പോന്നു. ആമ തിരകൾ പിന്നിട്ട് നാട് കയറിയിരുന്നു.

" ഇത്രയമാൾക്കാരിവിടെ നിക്ക്ണ്. നോക്കണേ അതിന് വ�™്�™ പേടിയുമുണ്ടാന്ന്..അയ്യയ്യയ്യയ്യ്! ഇതെവിടെക്കേറി പോണത്. തൊറയി�™െന്തരിരിക്ക്ണ്" സ്ത്രീകളി�™ൊരാൾ പറഞ്ഞു.

" സ്റ്റെ�™്�™യക്കാ നിങ്ങള പുള്ളയിന്ന് കട�™ിപ്പോയി�™്�™�™്�™്. വിളിച്ചുനോക്കിയാണ്. നാ�™ു കാശുവരണ കാര്യമ�™്�™േത്.. ആ തോമയോ മറ്റോ വരണതിന് മുമ്പേ വിളി" അവർ കൂട്ടിച്ചേർത്തു.

" അപ്പീ നിന്റെയപ്പനെവിടേടാ?" സ്റ്റെ�™്�™യപ്പച്ചി ചോദിച്ചു.

"കുഞ്ഞൂന്റപ്പൻ മുക്കി�™ിര്ന്ന് ചീട്ടുകളിക്ക്ണ്"
കൂടെ നിന്ന �'രു നരിന്ത് ചെക്കൻ പറഞ്ഞു.

സ്റ്റെ�™്�™യപ്പച്ചി തന്റെ കുടുക്ക മൊബൈ�™െടുത്ത് വിളിച്ചു.

" അപ്പീ നീ തൊറയി�™ോട്ട് വന്നാണ്. ഇവിടെയൊരാമ. വ�™ിത്. വ�™്�™ടത്തും കേറിപ്പോണേന് മുമ്പ് വാ. നിന്റൂടെ കട�™ി�™് വരണ ആ പയ�™ിനേം വിളിച്ചോ. ആ മാരിയെ"

ചെറുക്കൻമാർക്ക് ആമയെ കണ്ടപ്പോൾ എന്തെന്നി�™്�™ാത്ത ആഹ്�™ാദം.

" കുഞ്ഞൂ വീട്ടിപ്പോയി നിന്റെ ജിണ്ടാൻ മുയ�™ിനെ എടുത്തുകൊണ്ട്വന്നിറക്കെടാ. ആമയുമായി റേസ് ചെയ്യിപ്പിക്കാം. വീഡിയോ പിടിച്ച് നിന്റപ്പന്റെ ഫേസൂക്കി�™ിടാം" �'രുത്തൻ പറഞ്ഞു.

കുഞ്ഞു വീട്ടി�™േക്കോടി. ആമ കടപ്പുറത്തിരുന്ന, ജീർണ്ണിച്ചു തുടങ്ങിയ പഴയ വള്ളങ്ങളി�™ും മണൽത്തിട്ടയി�™ുമൊക്കെ ചെന്ന് മുട്ടി. ആളുകൾ സെൽഫിയെടുക്കാനായി ആമയുടെ അടുത്തേക്കൊഴുകുവാൻ തുടങ്ങി.

കുറച്ചു കഴിഞ്ഞപ്പോൾ കുഞ്ഞുവിന്റെ അപ്പൻ പീറ്ററും അയാളുടെ സഹായി മാരിയും വന്നു.

" അണ്ണാ പറയണകേക്ക്. നിങ്ങള് പുത്തൻതൊപ്പി�™െ ആ സൈജുവിനെ വിളി. അ�™്�™ാതെ ആമയെ പിടിച്ചോണ്ട് ചെന്നാ ആരേ�™ും കൊളുത്തിക്കൊടുത്താ ഉള്ളയാവും. ഇത്രയും ആൾക്കാര് നിക്ക്ണ്. കൊ�™്�™ാൻ പാടി�™്�™ാത്ത കേസാണ്. നിങ്ങള് വിളിച്ച് ഡീ�™്ചെയ്യ്. കുറച്ച് കഴിയ്മ്പോ ആൾക്കാര് കുറയും. അവൻമാര് വന്ന് കൊണ്ട്പൊക്കോളും. പൊയ്ക്കളയാതെ നോക്കിയാമതി"
മാരി പറഞ്ഞു.

പീറ്റർ ഫോണെടുത്ത് ഏതാനും പേരെ വിളിച്ചു.

കുഞ്ഞു മുയ�™ിനെക്കൊണ്ട് വന്ന് ആമയുടെ അടുത്തേക്ക് വിട്ടു. എന്നിട്ട് മാരിയുടെ പോക്കറ്റിൽ നിന്ന് ഫോണെടുത്ത് വീഡിയോ പിടിക്കാൻ നോക്കി. ജിണ്ടാൻ കുറച്ചുനേരം പകച്ചു നിന്നതിന് ശേഷം പതുക്കെ വള്ളത്തിനടിയി�™ോട്ട് കയറി.

" കുഞ്ഞൂ നിന്റെ മുയ�™ിനെ വേണോങ്കി പിടിച്ചോടാ. ജിണ്ടാന് മൂഡി�™്�™. അത് മത്സരത്തീന്ന് പിന്മാറി" മാരി പറഞ്ഞു.
കുഞ്ഞു ചെന്ന് മുയ�™ിനെ പിടിച്ച് വ�™ക്കൂട്ടി�™ിട്ടു.

" ആമയെ ആദ്യം കണ്ടത് ഞാനാണ്. എനിക്കതിനെ വീട്ടിക്കൊണ്ടോയി വളർത്തണം" അവൻ പറഞ്ഞു.

" ഇത്രേം വ�™ിയ ആമയെ നീ വളർത്താനാ. അത് നിന്നെ പിടിച്ച് തിന്നും. പോടാ" എന്നായി മാരി.

ചെറുക്കൻ അപ്പന്റെ അടുത്തു പോയി വാശിപിടിക്കാൻ തുടങ്ങി.

" കട�™ാമയെ എങ്ങനെ വളർത്തുമെടാ കുട്ടൂ? നേരമിരുട്ടുന്നു. നീ വീട്ടിച്ചെന്നിര്ന്ന് പഠിക്കാൻ നോക്ക്. മമ്മി ഇവനേം കൊണ്ട് നിങ്ങള് പൊയ്ക്കോ" അയാൾ പറഞ്ഞു.

മാരി വ�™ിയൊരു ഉറ്റാൽ കൊണ്ട് വന്ന് ആമയുടെ പുറത്തേക്കിടാൻ ശ്രമിച്ചപ്പോൾ വ�™ിയൊരു തിര വന്ന് അതിനെ കട�™ി�™േക്കെടുത്തു കളഞ്ഞു. കുടുംബവുമായി വന്നവർ നനഞ്ഞ് കുതിർന്ന് കുട്ടികളേയും പെറുക്കി, പേടിച്ച് നി�™വിളിച്ചുകൊണ്ടോടി. സ്ത്രീകളും ചെറുക്കൻമാരും മണൽത്തിട്ടയിൽ അള്ളിപിടിച്ചിരുന്നു. വെള്ളത്തിൽ നിന്നുകൊണ്ട് ചെക്കൻമാരെ �"ടിച്ചുവിട്ടു.
"മമ്മീ കുട്ടൂനേം കൊണ്ട് പൊയ്ക്കോളിൻ. ഇനി നിക്കണ്ടാ. കട�™് കേറ്ണ്"

ഉറ്റാ�™ും തിരഞ്ഞ് മാരി കട�™ി�™ോട്ട് ചെന്നെങ്കി�™ും �'ന്നും കിട്ടിയി�™്�™.

ആകെപ്പാടെ �'രു പരിഭ്രാന്തി സൃഷ്ടിക്കപ്പെട്ടെങ്കി�™ും പെട്ടെന്ന് തന്നെ കാര്യങ്ങൾ ശാന്തമായി. മുത�™പ്പൊഴി വിജനമായി. �'ന്നു രണ്ടു പോ�™ീസ് ജീപ്പുകൾ റോഡി�™ൂടെ കടന്ന് പോയി. ആമക്ക് ഭാവഭേദമൊന്നുമി�™്�™. മാരിയും പീറ്ററും മണൽതിട്ടയി�™ിരിന്നു.

" ഛേ!"ഉറ്റാ�™ും പോയി. ഭാ�-്യത്തിന് ഫോണിന് കൊഴപ്പോന്നൂ�™്�™. നിങ്ങ്ളൊന്ന് വിളിച്ചു നോക്കിൻ" മാരി പറഞ്ഞു.

വികസനത്തോടൊപ്പം മുത�™പ്പൊഴിയിൽ പാരിസ്ഥിതിക പ്രശ്നങ്ങളുമുണ്ടെന്ന് �'രു സുഹൃത്ത് പറഞ്ഞതനുസരിച്ചാണ്, തിരുവനന്തപുരത്ത് �'രു സാഹിത്യ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ കഥാകൃത്ത് അംബികാസുതൻ മാങ്ങാട് അവിടേക്ക് വന്നത്. തിരിച്ചു പോകാനുള്ള ട്രയിൻ രാത്രി വൈകിയായതിനാൽ കുറച്ചുനേരം അവിടെ ചെ�™വഴിക്കാമെന്ന് അദ്ദേഹം വിചാരിച്ചു.

സ്ഥ�™ം വിജനമായി കിടക്കുന്നു. അങ്ങിങ്ങ് ഏതാനും ആൾക്കാർ മാത്രം. മണൽതിട്ടയിൽ രണ്ടുപേർ ഇരിക്കുന്നുണ്ട്. മാഷ് തീരത്തോട്ട് ചെന്നപ്പോഴേക്കും മാരി വിളിച്ചു പറഞ്ഞു:

" ഹോയ് സാറേ ഉള്ളി�™േക്ക് പോക�™്�™േ കട�™് കേറീരിക്കേണ്. സെൽഫിയെടുക്കാനാണേൽ ഇങ്ങ് പോരെ. ഇവിടൊരു�-്രനൈറ്റമുണ്ട്. �'രാമ"

മാഷ് തിരിഞ്ഞുനോക്കുമ്പോൾ മണൽ തിട്ടയി�™ിരിക്കുന്ന പയ്യൻ �'രു കട�™ാമയെ ചൂണ്ടിക്കാണിക്കുന്നു. അങ്ങോട്ടേക്ക് തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോഴാണ് അദ്ദേഹം പെട്ടെന്നൊരു പിൻവിളി കേട്ടത്:

" കഥാകാരാ"
�'രു സ്ത്രീ ശബ്ദം. തിരിഞ്ഞുനോക്കിയപ്പോൾ ആരേയും കാണുന്നുമി�™്�™.

"കഥാകാരാ ആമ എന്റേതാണ്. അവനെ രക്ഷിക്കാമോ?"

മാഷ് തിരിഞ്ഞ് അത്ഭുതത്തോടെ കട�™ിനെ നോക്കി നിന്നു.

" താങ്കൾ പ്രകൃതിയോട് ഏറെ കരുത�™ുള്ള എഴുത്തുകാരനാണെന്ന് കേട്ടിട്ടുണ്ട്. ആമയെ രക്ഷിക്കാമോ?"

ത�™്�™ിയുടഞ്ഞിരമ്പുന്ന തിരമാ�™കളിൽ മാഷ് കട�™മ്മയുടെ മൃദുശബ്ദം കേൾക്കുകയായിരുന്നു.

" ദുശാഠ്യമുള്ള �'രാമയാണിത്. പിറന്ന മണ്ണ് തേടുകയാണവൻ. മുന്നൂറ്റിപത്ത് വയസ്സുള്ള ഈ ആമ �-ാ�™പ്പ�-ോസ് ദ്വീപുകളി�™ൊന്നി�™ാണ് പിറന്നത്. മഞ്ഞുകട്ടകൾ ഉരുകാൻ തുടങ്ങിയപ്പോൾ ആ പ്രദേശമാകെ എന്നി�™േക്കാഴ്ന്ന് പോയി. ആമയതറിയുന്നി�™്�™. കഴിഞ്ഞ നൂറി�™ധികം വർഷങ്ങളായി, മനുഷ്യരുടെ വായ്ക്കത്തികളേയും ക്രൂരമായ നോട്ടങ്ങളേയുമൊന്നും കൂസാതെ ഇവനിങ്ങനെ തീരങ്ങളിൽ നിന്ന് തീരങ്ങളി�™േക്ക് പ്രയാണം ചെയ്തുകൊണ്ടേയിരിക്കുന്നു. ഇതുപോ�™ുള്ള സായാഹ്നങ്ങളിൽ ഇവൻ, �"രോ തീരങ്ങളി�™േക്കിങ്ങനെ ഇഴഞ്ഞുകയറും. പു�™രുവോളം- താൻ ജനിച്ചത് ഇവിടെയ�™്�™ എന്ന് സ്വയം ബോദ്ധ്യമാകുന്നത് വരെ ആമ അവിടെ തുടരും. പിന്നെ മടങ്ങും. ഇതിനിടയിൽ എന്റെ തിരമാ�™കൾ വന്ന് മടക്കിക്കൊണ്ട് പോയാ�™ും ഇവൻ ആ തീരത്തേക്ക് തന്നെ വീണ്ടുമെത്തുമെന്നതിനാൽ ഞാൻ നിസ്സഹായയാണ്. ആമയെ രക്ഷിക്കാമോ?"

മാഷ് �'ന്ന് തിരിഞ്ഞു നോക്കി. ശരിയാണ്. ആകെയുണ്ടായിരുന്ന സമ്പാദ്യം കൈമോശം വന്നുപോയ �'രു സാധുമനുഷ്യനെപ്പോ�™െ കട�™ാമ മണൽപ്പരപ്പിൽ എന്തോ തിരയുന്നു. ആൺ വർ�-്�-ത്തി�™ുള്ള ആമകൾ അവ പിറന്ന തീരങ്ങൾ തേടിപ്പോകാറി�™്�™. എന്നിട്ടും...

മാഷ് അങ്ങോട്ടേക്ക് നടന്നു.

" ആമയെ നിങ്ങൾക്ക് കിട്ടിയതാണോ?" അദ്ദേഹം ചോദിച്ചു.

പീറ്റർ എന്തോ പറയാൻ തുടങ്ങിയപ്പോൾ മാരി ഇടയ്ക്ക്കയറി പറഞ്ഞു:

" അതേ സാറേ. വേറൊന്നും കുടുങ്ങിയി�™്�™. വ�™ിയ ഡിമാന്റുള്ള ഐറ്റമാണ് കേട്ടോ. ഇതിനെക്കൊണ്ടൊരു സൂപ്പുണ്ടാക്കി കുടിച്ചാൽ �'രുമാതിരി രോ�-ങ്ങളൊക്കെ എപ്പ പമ്പകടന്നെന്ന് ചോദിച്ചാമതി"

" നിങ്ങൾ വിൽക്കാൻ പോകുകയാണോ?"

" എന്തേ സാറിന് താൽപര്യമുണ്ടാ?"

" എന്താ വി�™യിട്ടിരിക്കുന്നത്?"

" സാറൊന്ന് നടന്നിട്ട് വരിൻ. �'രഞ്ച് മിനിട്ടിനുള്ളിൽ കൺഫേം ചെയ്ത് പറയാം"
പീറ്റർ പറഞ്ഞു.

മാഷ് തീരത്തേക്ക് നടന്നു.

" എന്തിനാണ് ആമ ജന്മഭൂമി തേടുന്നതെന്ന് ഞാനറിയുന്നി�™്�™" കട�™മ്മ തുടർന്നു. " പ�™പ്പോഴും ഇവനെ എനിക്ക് രക്ഷിക്കേണ്ടതായി വരുന്നു. ഏതാനും വർഷങ്ങൾക്ക് മുൻപ് മെക്സിക്കോയുടെ തീരങ്ങളിൽ വച്ച് �'രു മീൻവെട്ടുകാരൻ ആമയെ കൊ�™്�™ാനൊരുങ്ങി. നാ�™ായിരത്തോളം മനുഷ്യജീവനാണ് എനിക്കവിടെ അപഹരിക്കേണ്ടി വന്നത്. ആ മണൽതിട്ടമേ�™ിരിക്കുന്നവർക്ക് ആമയെ കടത്താൻ കഴിയി�™്�™. ഞാനവനെ കൊണ്ടുപോകും. പിറന്ന് കുറേ വർഷങ്ങൾക്ക് ശേഷം ഇവൻ ഫ്രാൻസി�™െ �'രു മുക്കുവന്റെ വ�™യിൽ കുടുങ്ങി. അന്നൊക്കെ അവിടെ രാജഭരണം നി�™നിന്നിരുന്നു. രാജവിന്റെ ബന്ധുവായ ആൻബെനോയ്റ്റ് എന്ന കൊച്ചു രാജകുമാരിക്ക് മത്സ്യങ്ങളേയും ആമകളേയുമൊക്കെ വ�™ിയ ഇഷ്ടമാണെന്നറിഞ്ഞിരുന്നതിനാൽ മുക്കുവൻ, ആമയെ �'രു പ്രഭു മുഖാന്തരം കൊട്ടാരത്തി�™േക്ക് സമ്മാനമായി കൊടുത്തയച്ചു. അങ്ങനെ ആമ ഏറെ വർഷങ്ങൾ കൊട്ടാര ഉദ്യാനത്തി�™െ ജ�™ാശയങ്ങളി�™ാണ് വസിച്ചത്. കൊച്ച് ആൻബെനോയ്റ്റ് ഉദ്യാനത്തി�™ിരുന്ന് ഹാർപ് എന്ന സം�-ീത ഉപകരണം മീട്ടുമ്പോഴെ�™്�™ാം �"രം പറ്റിക്കൊണ്ട് ആമ അതും നോക്കി നിശ്ച�™നായിരിക്കുമായിരുന്നു. ആ രാജകൂമാരി വളർന്ന് വിവാഹപ്രായമാകുന്നതുവരേയും ആമ അവിടെത്തന്നെയുണ്ടായിരുന്നു. അക്കാ�™ത്ത് പൊതുജനങ്ങൾ �™ഘു�™േഖകളി�™ും പ്രഭാഷണങ്ങളി�™ും ആകൃഷ്ടരായി വ�™ിയ വിപ്�™വങ്ങൾക്ക് ആക്കം കൂട്ടി. അവർ കോട്ടകളും മതി�™ുകളും തകർത്തു. ഏതോ �'രു വിദ്വാൻ ത�™കണ്ടിക്കുന്ന �'രു യന്ത്രവും കണ്ടുപിടിച്ചു. അധികാരവും ചെങ്കോ�™ും പിടിച്ചെടുക്കുവാൻ വേണ്ടി ജനങ്ങൾ കൊട്ടാരങ്ങളും പ്രഭുമന്ദിരങ്ങളും വളഞ്ഞു. രാജാവിനേയും ബന്ധുക്കളേയും വധിച്ചതിനോടൊപ്പം അവർ, വിവാഹം നിശ്ചയിക്കപ്പെട്ടിരുന്ന ആ പാവം രാജകുമാരിയേയും കൊണ്ടുപോയി ശിരഛേദം ചെയ്തുകളഞ്ഞു. നരനായാട്ടും വിഷപ്പുകയും കൊണ്ട് ഫ്രാൻസ് നിറഞ്ഞപ്പോൾ ആമ ഉദ്യാനം വിട്ട് ദേശം തെറ്റിയ�™ഞ്ഞു. ചോരവീണ് കുഴഞ്ഞ മണ്ണും ചെറു ചെറു ജ�™ാശയങ്ങളും പിന്നിട്ട്, അധികാരമാറ്റവും, നിങ്ങൾ ചരിത്രത്തിൽ പറയുന്ന നെപ്പോളിയൻ എന്ന വ്യക്തിയുടെ ഉദയവും �'ന്നും കാണാൻ നിൽക്കാതെ ഇവൻ ഫ്രാൻസിന്റെ അതിർത്തി കടന്ന് ഡാന്യൂബ് നദിയി�™േക്കിറങ്ങി. പിന്നെ ആയിരക്കണക്കിന് കി�™ോമീറ്ററുകൾ നീന്തി എന്നി�™േക്ക് മടങ്ങി വന്നു"

" സം�-തി അൽപ്പം തരികിട കേസാണ്. നിങ്ങൾ കാശുമായി വന്നാൽ കൊണ്ട് പോകാം. ഇവിടേയും ആവശ്യക്കാർ നിൽപ്പുണ്ട്. ഞാൻ �'രു രണ്ട് മിനിട്ട് കഴിഞ്ഞു വിളിക്കാം" പീറ്റർ ആരോടോ ഫോണിൽ പറഞ്ഞു.

" സാറേ ആയിരം രൂപ അവർ പറയുന്നുണ്ട്. സാറെത്ര തരും?"

"ഞാൻ അഞ്ഞൂറ് രൂപ കൂടുതൽ തന്നേക്കാം" മാഷ് പറഞ്ഞു.

മാരി ആമയെ വീക്ഷിച്ചുകൊണ്ട് അടുത്തുതന്നെയുണ്ട്. പീറ്റർ കുറച്ചു മാറിനിന്ന് ഫോൺ വിളിച്ചിട്ട് മടങ്ങി വന്നു.

" സാറെ അവർ രണ്ടായിരം തരാമെന്ന്"

"�™േ�™ത്തിനൊന്നും താൽപര്യമി�™്�™ സുഹൃത്തുകളെ. നിങ്ങൾ �'രു നിശ്ചിത വി�™ പറയൂ" മാഷ് ചിരിച്ചു കൊണ്ട് പറഞ്ഞു.

മാരിയും പീറ്ററും മാറിനിന്ന് കുറേ നേരം ഫോണിൽ ശ്രമിച്ചു. ഇരുട്ട് പടർന്നു തുടങ്ങിയിരുന്നു. ദൂരെ കട�™ിൽ, മുക്കുവരുടെ അസംഖ്യം ബോട്ടുകളിൽ നിന്നുള്ള വെളിച്ചം മൺചെരാതുകൾ പോ�™െ കാണപ്പെട്ടു. സ്ട്രീറ്റ് �™ൈറ്റുകൾ അങ്ങിങ്ങായി മിന്നി തുടങ്ങി. ആമ മൺതിട്ടയുടെ ഇരുവശങ്ങളി�™േക്കും ഇഴഞ്ഞുനീങ്ങിക്കൊണ്ടിരിക്കുന്നു.

ഫൊൺ കട്ട് ചെയ്ത് മാരി മാഷിന്റെ അടുത്തേക്ക് വന്നു.

" ഇവൻമാർ വ�™ിയ �-ൂഡായിപ്പാണ് സാറേ.. സാറൊരു രണ്ടഞ്ഞൂറ് തന്നാട്ടേ"

മാഷ് പേഴ്സെടുത്ത് തുക എണ്ണി നൽകി.

" അ�™്�™ാ സാറിതെങ്ങനെ കൊണ്ടു പോകും? വേണമെങ്കി�™് ഞങ്ങള് സഹായിക്കാം" പീറ്റർ പറഞ്ഞു.

" വേണ്ട. ഞാൻ കാർ അറേഞ്ച് ചെയ്തിട്ടുണ്ട്. വളരെ ഉപകാരം"

" എന്നാ വരട്ടേ സാറേ. താങ്ക്സ്" മാരിയും പീറ്ററും തുറകടന്ന് റോഡി�™േക്ക് കയറി.

മാഷ് ആമയെ നോക്കി നിന്നു. മനുഷ്യൻ ആയിരമോ രണ്ടായിരമോ വി�™യിടുന്ന �'രു ജ�™പ്രാണി. ഇത്രയും കാ�™ം ഭൂമിയിൽ അതിജീവിച്ചത്. ചരിത്രങ്ങൾക്ക് സാക്ഷിയായത്. അദ്ദേഹം മെ�™്�™െ തീരത്തേക്ക് നടന്നു.

" നൈജർ നദിയുടെ തീരത്ത് വെംബേരു എന്നു പേരുള്ള സമർത്ഥനായ �'രു കൊ�™്�™പ്പണിക്കാരൻ യുവാവുണ്ടായിരുന്നു" കട�™മ്മ കഥ തുടർന്നു. " നൂറ്റിയൻപതോളം വർഷങ്ങൾക്ക് മുൻപ്. സുമുഖനായ അയാൾ, കാര്യങ്ങളെ നയിക്കാനുള്ള കഴിവുകൊണ്ടും, ബുദ്ധിശക്തികൊണ്ടും തന്റെ �-ോത്രത്തിൽ വളരെയധികം ജനപ്രിയനായിരുന്നെങ്കി�™ും പിന്നെ ഏറെ പഴികേൾക്കേണ്ടതായി വന്നു. പുതു�™ോകത്തെ അറിയാനുള്ള ജിജ്ഞാസ ആ യുവാവിനുണ്ടായിരുന്നു. തന്റെ ആളുകൾക്ക് കൃഷിചെയ്യാനാവശ്യമായ പണിയായുധങ്ങൾ ഉണ്ടാക്കി കൊടുത്തിരുന്ന അയാൾ അത് പാടെ നിർത്തി, വെള്ളക്കാർ ഉപയോ�-ിക്കുന്നത് പോ�™ുള്ള സം�-ീതോപകരണങ്ങൾ നിർമ്മിക്കുന്നതിൽ മുഴുകി. അക്കാ�™ത്ത് �-�™ീ�™ിയക്കാരന്റെ മതം പഠിപ്പിക്കാനും , അതേസമയം അടിമവേട്ടയ്ക്കും വേണ്ടി ധാരാളം വെള്ളക്കാർ അവിടേയ്ക്ക് വന്നിരുന്നു. അയാളുടെ ശത്രുക്കളായി മാറിയ ചി�™ �-ോത്ര ത�™വൻമാർ പറഞ്ഞു:

" നോക്ക് അയാൾ പണിയായുധങ്ങളുണ്ടാക്കുന്നത് നിർത്തി വെള്ളക്കാരന്റെ കൈയി�™ിരിക്കുന്ന കുരിശുപോ�™െ എന്തോ ഉണ്ടാക്കുന്നു. അവരുടെ പാഠശാ�™കളിൽ പോകുന്നു. അവർ ചി�™യ്ക്കുന്നതുപോ�™െ ചി�™യ്ക്കാൻ പഠിക്കുന്നു. അവരുടെ കൈയ്യി�™ുള്ളതുപോ�™ുള്ള മീട്ട് യന്ത്രങ്ങളുണ്ടാക്കി ആഭിചാരം നടത്തുന്നു. നമ്മെ വെള്ളക്കാർക്ക് �'റ്റുകൊടുക്കാന�™്�™േ ഇയാളുടെ ശ്രമം? ഇന്നിയാൾ കുരിശുണ്ടാക്കി. �-ോത്രാചാരപ്രകാരം ഇയാളൊരു പെണ്ണിനെ പരി�-്രഹിച്ചാൽ കു�™ത്തിനെ മുടിക്കുന്ന എത്ര സന്തതികളെ ഉത്പാദിപ്പിക്കി�™്�™? ഇയാളെ വച്ചുകൊണ്ടിരിക്കാമോ?"

എന്നാൽ വെംബേരുവിന്റെ സ്വഭാവത്തിന് മാറ്റമൊന്നുമുണ്ടായി�™്�™. നദീതീരത്തുള്ള പണിശാ�™യിൽ, പ്രണയിനിയായ �'�™െയൂമിയുമൊത്തിരിക്കുമ്പോൾ, അയാൾ താനുണ്ടാക്കിയ വാദ്യോപകരണം മീട്ടി പാടും:

" ചെങ്കനൽ പ്രഭയിൽ ചിരിക്കുന്നോളേ
എൻ ഹൃത്തിടം കാണുക നീ"

നദിയുടെ തീരത്തിരുന്ന് അയാൾ വാദ്യം മീട്ടുമ്പോഴെ�™്�™ാം നൈജറിന്റെ തുരുത്തുകൾ പിന്നിട്ട് നീന്തിയിരുന്ന ആമ �"രം പറ്റി അയാളെ തന്നെ നോക്കിയിരുന്നു. ഏറെത്താമസിയാതെ ആമ വെംബേരുവിനോടും അയാളുടെ പ്രണയിനിയോടും ചങ്ങാത്തത്തി�™ായി.

�-ോത്രമാകെയിളകി അയാളെ വകവരുത്തുമെന്നായപ്പോൾ ന�™്�™വനായ �'രു അമേരിക്കൻ പാതിരി വെംബേരുവിനേയും �'�™െയൂമിയേയും സഹായിക്കാമെന്നേറ്റു. ദേശം വിട്ടുപോകാൻ കപ്പ�™ിൽ �'രിടവും, അമേരിക്കയിൽ അടിമത്തം അത്രകണ്ട് പ്രാബ�™്യത്തി�™ി�™്�™ായിരുന്ന ദേശങ്ങളിൽ റയിൽപ്പാളങ്ങൾ നിർമ്മിക്കുന്നിടത്ത് കൊ�™്�™പ്പണിക്കാരനായി ജോ�™ിചെയ്യാനുള്ളൊരു ശുപാർശക്കത്തും അദ്ദേഹം നൽകി. അങ്ങനെ അയാൾ ആരുംകാണാതെ, തന്റ ബന്ധുക്കളേയും �-ോത്രത്തേയുമെ�™്�™ാം വിട്ട് �'�™െയുമിയുമൊത്ത് �'രു പുതിയ ജീവിതം തേടി യാത്രയായി. കുറച്ചു പണിയായുധങ്ങളും താൻ നിർമ്മിച്ച വാദ്യോപകരണവും മാത്രമെ അയാൾക്കെടുക്കാനുണ്ടായിരുന്നുള്ളു. എന്നാൽ നിമിത്തമെന്ന് പറയട്ടെ, ആമയെ വിട്ടുപിരിയാൻ കഴിയാത്ത �'�™െയൂമിയുടെ നിർബന്ധം കാരണം അതിനെയും അയാൾക്ക് �'രു വീപ്പയ്ക്കുള്ളി�™ാക്കി കൊണ്ടുപോകേണ്ടി വന്നു.

കപ്പൽ, സെവി�™്�™യിൽ നിന്ന് പട്ടും കമ്പിളിയും കയറ്റി പടിഞ്ഞാറോട്ട് സഞ്ചരിക്കുമ്പോൾ ' അൾജിയേഴ്സിന്റെ വ്യാഘ്രങ്ങൾ' എന്ന പേരിൽ കുപ്രസിദ്ധി നേടിയ കവർച്ചക്കാർ അതിനെ വളഞ്ഞു. പ�™രേയും അവർ കൊന്നു. ചരക്കുകളും കപ്പ�™ും സ്വന്തമാക്കി. അക്കാ�™ത്ത് കറുത്ത വർ�-്�-ക്കാരെ കിട്ടിയാൽ അടിമവ്യാപാരികൾക്ക് വിൽക്കുന്ന പതിവുണ്ടായിരുന്നതിനാൽ യുവാവിനേയും അയാളുടെ പെണ്ണിനേയും അവർ ജീവനോടെ വച്ചു. എന്നാൽ വിഷയ�™മ്പടൻമാരും ഭക്ഷണക്കൊതിയൻമാരുമായ ഈ വിഷജന്തുക്കളി�™ൊരുവൻ ആമയെ കൊ�™്�™ാൻ വായ്ക്കത്തിയോങ്ങിയപ്പോൾ ഞാൻ കപ്പ�™ിനു ചേതം വരുത്തി. പായ്മരങ്ങളെ അടിച്ചു തകർത്ത്, അണിയവും അമരവും ചിന്നഭിന്നമാക്കി, അധമൻമാരുടെ ജീവനെ ഛേദിച്ച് ആമയെ ഞാൻ കൊണ്ടുപോയി.

പക്ഷെ ആ ദമ്പതികളേയും ഞാൻ രക്ഷിച്ചു. വ�™ിയൊരു പ�™കകഷ്ണത്തിൽ കയറിപ്പറ്റി, കിഴക്കോട്ട് �'ഴുകി നീങ്ങി അവർ വിജനമായൊരു ദ്വീപി�™ടിഞ്ഞു. ജീവൻമാത്രം നഷ്ടപ്പെടുവാൻ ബാക്കിയുണ്ടായിരുന്ന ആ സാധുമനുഷ്യനും അയാളുടെ സ്ത്രീയും , പണ്ടെങ്ങോ അവിടെ വന്നുപോയ മനുഷ്യർ ശേഷിപ്പിച്ച കുറച്ച് തകരപാത്രങ്ങളിൽ നിന്നും മരക്കഷ്ണങ്ങളിൽ നിന്നും �'രു പുതുജീവിതത്തിന്റെ നാമ്പുകൾ കണ്ടെത്തി. ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവരെത്തേടി ആമയും അവിടേക്കെത്തി. പത്തൊൻപതോളം വർഷങ്ങൾ അയാൾ അവിടെക്കഴിഞ്ഞു എന്നാണെന്റെ �"ർമ്മ. അയാൾക്ക് ജനിച്ച മക്കളിൽ �'രു മകനും �'രു മകളും മാത്രമേ ശൈശവത്തി�™െ രോ�-ങ്ങളെ അതിജീവിച്ചുള്ളു. മരിച്ചവർക്ക് അയാൾ കുരിശുനാട്ടി. ജീവിച്ചവർക്ക്, അയാൾ �™ിപികളും, തന്റെ �-ോത്രത്തേകുറിച്ചും അറിയാവുന്ന �™ോകത്തെക്കുറിച്ചുമെ�™്�™ാം പറഞ്ഞുകൊടുത്തു. മനക്കരുത്തുള്ള ആ മനുഷ്യന്റെ അതിജീവനത്തിനുവേണ്ടിയുള്ള പരിശ്രമങ്ങൾക്ക് ഞാനും ആമയും സാക്ഷിയാണ്. വർഷങ്ങൾക്ക് ശേഷം അവിടെ നങ്കൂരമിടേണ്ടിവന്ന �'രു കപ്പ�™ി�™െ കപ്പിത്താൻ അവരെ കണ്ടെത്തുകയായിരുന്നു.
കാര്യങ്ങൾ മനസ്സി�™ാക്കിയ അദ്ദേഹം ചോദിച്ചു:

" ഞങ്ങളുടെ കൂടെ പോരുന്നോ? ഇനി നിങ്ങളെ തേടി എന്നാണ് �'രാൾ വരിക?"

തങ്ങളെ അടിമകളാക്കുമോ എന്ന ഭയത്താൽ വെംബേരു ആദ്യം വിസമ്മതിച്ചു.

"പേടിക്കണ്ട" കപ്പിത്താൻ പറഞ്ഞു. " ഹൃദയവിശുദ്ധിയുള്ള എബ്രഹാം �™ിങ്കൺ അമേരിക്കയി�™ാകെ അടിമത്തം നിർത്ത�™ാക്കിയിരിക്കുന്നു. നിങ്ങൾക്കവിടെ ആരേയും ഭയക്കാതെ സ്വതന്ത്രരായി ജീവിക്കാം"

ഇതിനോടകം തന്നെ വെംബേരുവും കുടുംബവും ആമയ്ക്ക് �'രു രക്ഷകന്റെ പരിവേഷം നൽകിയിരുന്നു. അങ്ങനെ ആമയേയും കൂടെകൂട്ടാമെന്ന ധാരണയാൽ അയാളും കുടുംബവും ദ്വീപുപേക്ഷിച്ച്, താൻ പണ്ട്
എത്തിപ്പെടേണ്ടിയിരുന്ന ആ പുതിയ �™ോകം തേടി വീണ്ടും യാത്രയായി.

പിൽക്കാ�™ത്ത് അയാളും മകനും തെക്കൻ കരോ�™ിനയി�™െ റയിപ്പാളങ്ങളിൽ പണിയെടുത്തു. �'�™െയൂമി പരുത്തിപ്പാടങ്ങളിൽ വിളവെടുപ്പിന് പോയി. വാർദ്ധക്യത്തി�™ും സം�-ീതപാഠങ്ങൾ അഭ്യസിക്കാൻ അയാൾ പ്രത്യേകം താൽപര്യം കാട്ടിയിരുന്നു. കൂടെയുള്ള തൊഴി�™ാളികളെ ബാഞ്ചോ എന്ന സം�-ീതോപകരണം വായിക്കുവാൻ പഠിപ്പിച്ചു. പള്ളിയി�™െ �-ാനസംഘങ്ങളിൽ പാടി. ജോ�™ിയിൽ നിന്ന് വിരമിച്ച ശേഷം അയാൾക്കൊരു കപ്യാരാകാനും സാധിച്ചു. വെള്ളക്കാരുടേയും കറുത്തവർ�-്�-ക്കാരുടേയും ഇടയിൽ �'രുപോ�™െ പ്രിയങ്കരനായിട്ടാണ് അയാൾ മരിച്ചത്. വിൽപ്പത്രത്തിൽ, തന്റെ ഏറ്റവും വ�™ിയ സമ്പാദ്യം സ്വാതന്ത്ര്യമാണെന്നും അതിനാൽ തന്റേയും ഭാര്യയുടേയും കാ�™ശേഷം ആമയെ അതിനിഷ്ടമുള്ളിടത്തേക്ക് സഞ്ചരിക്കാൻ അനുവദിക്കണമെന്നും എഴുതിയിരുന്നു. അങ്ങനെ ആ ദമ്പതികളുടെ കാ�™ശേഷം ആമ, ജ�™ാശയങ്ങൾ നീന്തി പിന്നിട്ട് വീണ്ടും എന്നി�™േക്ക് മടങ്ങി വന്നു. അധികം താമസിയാതെ അവൻ തന്റെ ജന്മഭൂമിതേടി ഇങ്ങനെയ�™യുവാനും തുടങ്ങി.

ഈ നാട്ടിൽ അഭയാർത്ഥി പ്രവാഹങ്ങളുണ്ടായിരുന്ന കാ�™ത്ത് ബം�-ാളിന്റേയും കറാച്ചിയുടേയും തീരങ്ങളിൽ ആമ , താൻ പിറന്ന മണൽപ്പരപ്പ് തേടി വന്നിട്ടുണ്ട്. യുദ്ധവും മതവെറിയും കാരണം ദേശങ്ങളിൽ നിന്ന് പ്രാണനേയും കൊണ്ടോടിപ്പോകുന്നവർ. ദേശം നഷ്ടപ്പെട്ട അവർ ധനികരാജ്യങ്ങളുടെ കൃപയും തേടി, വ�™ിച്ചെറിയപ്പെട്ട ചവറുകൾ പോ�™െ അ�™യുന്നു. പ�™പ്പോഴും ജീവൻ നഷ്ടപ്പെട്ട അഭയാർത്ഥികൾ എന്റെ മുകൾപ്പരപ്പി�™ൂടെ �'ഴുകി നടക്കുമ്പോൾ , ആമ തുരുത്തുകളി�™േക്കെന്നവണ്ണം അവയുടെയടുത്തേക്ക് വന്ന് ഉറ്റുനോക്കുന്നു. പിന്നെ ഈ മിണ്ടാപ്രാണി നീന്തിയക�™ുന്നു. കൊ�™്�™പ്പണിക്കാരനും കുടുംബവും കരുതിയതുപോ�™െ , സത്യത്തിൽ ഏതോ �'രു രക്ഷകന്റെ ഇടപെട�™ുകൾ ഉണ്ടാകുന്നു എന്നുതോന്നും. എന്നേ പറയവേണ്ടൂ"

രാത്രി വളരെ വൈകിയിരുന്നു. പിറ്റേ ദിവസമേ തിരുവനന്തപുരത്തു നിന്ന് തിരിക്കാനാകൂ എന്ന് വീട്ടിൽ വിളിച്ചറിയച്ചതിന് ശേഷം മാഷ് വള്ളത്തിന്റെ വശത്തിരുന്നുകൊണ്ട് ബാ�-ിൽ കരുതിയിരുന്ന പൊതിച്ചോറു കഴിച്ചു.

അനന്തമായ ശൂന്യാകാശത്ത്, നഷ്ടപ്പെട്ടുപോയ തന്റെ പ്രിയപ്പെട്ട നീ�™�-്രഹത്തെ തേടുന്ന �'രു ബഹിരാകാശ സഞ്ചാരിയെക്കുറിച്ച് മാഷ് �"ർത്തു. തന്റെ ഹരിതഭൂമിയെ അയാൾ എന്നാണിനി കണ്ടെത്തുക? ആമ എന്തിനാകും അത് പിറന്ന തീരം തേടുന്നത്? തന്റെ ജീവിത ചക്രം അവസാനിപ്പിക്കാനോ? അതോ തന്റെ ജന്മദേശം നഷ്ടപ്പെട്ട് പോയി എന്നറിഞ്ഞ് അതിന്റെ അമർഷം കാട്ടാനാണോ ഇങ്ങനെ തീരങ്ങളിൽ നിന്ന് തീരങ്ങളി�™േക്ക് മനുഷ്യർ കാൺകെ അ�™യുന്നത്? �'രു കാ�™ത്ത് സമൂഹത്തിന്റേയും മനുഷ്യഹൃദയങ്ങളുടേയും തീരം പറ്റി വസിച്ചിരുന്ന ആമ എന്തുകൊണ്ടാണ് ഇപ്പോൾ ആരേയും ഇഷ്ടപ്പെടാതെ, വിമുഖത കാട്ടി, �'റ്റപ്പെട്ടവനായി സഞ്ചരിക്കുന്നത്? അതോ ഇനി കട�™മ്മ പറഞ്ഞതുപോ�™െ ഏതെങ്കി�™ും രക്ഷകൻ...

�'രു തിരമാ�™ വന്ന് കാ�™ിൽ സ്പർശിച്ചപ്പോഴാണ് മാഷ് ഉണർന്നത്.

" കഥാകാരാ നേരം പു�™രാറായി. ആമ മടങ്ങുകയാണ്. അങ്ങേക്ക് സ്വസ്തി"

അതെ. ആ ജ�™ജീവി തോറ്റുമടങ്ങുകയാണ്. അത് തിരമാ�™കളുടെ ഇടയി�™േക്ക�™ിഞ്ഞ് അപ്രത്യക്ഷമായി.

തന്റെ ആവാസവ്യവസ്ഥയെ എത്ര കരുത�™ോടെയാണ് സാ�-രം കാത്തുസൂക്ഷിക്കുന്നത്! ഉറങ്ങിക്കിടക്കുന്ന എത്രയധികം ചരിത്രകഥകൾ അവിടെനിന്ന് ഇനിയും കേൾക്കാനുണ്ടാകും. തിരിഞ്ഞ് നടക്കുമ്പോൾ മാഷ് മനസ്സിൽ പറഞ്ഞു.

നേരം പു�™ർന്നപ്പോൾ കുഞ്ഞുവന്ന് അവന്റെ പിഞ്ചുകണ്ണുകൾകൊണ്ട് കട�™മ്മയേയും നോക്കി മണൽതിട്ടമേ�™ിരുന്നു. ആമയെ ആരെങ്കി�™ും കൊണ്ട് പോയി കൊന്നിട്ടുണ്ടാവണം. അവൻ വിചാരിച്ചു. ഇന്ന�™െ വന്നതുപോ�™െയുള്ള �'രാമ ഇന്നും വന്നിരുന്നെങ്കിൽ!

നാട്ടി�™േക്കുള്ള യാത്രയിൽ, ട്രയിനിൽ വച്ച് മാഷ് വെറുതെ സ്വയം ചോദിച്ചു:

" ആമയിപ്പോൾ എവിടെയായിരിക്കും?"

വിടർന്ന കൈകൾ കൊണ്ട് ആഴിത�™്�™ി,;ആമ തന്റെ ജന്മഭൂമി തേടി ആഫ്രിക്കയുടെ തീരങ്ങളി�™േക്കെവിടേക്കോ പ്രതീക്ഷയോടെ നീന്തുകയായിരുന്നു.
*******************************************

ഹരീഷ് ബാബു.


© 2018 harishbabu


My Review

Would you like to review this Story?
Login | Register




Share This
Email
Facebook
Twitter
Request Read Request
Add to Library My Library
Subscribe Subscribe


Stats

40 Views
Added on July 27, 2018
Last Updated on July 30, 2018
Tags: short story, fiction

Author

harishbabu
harishbabu

mumbai, India



About
i am a fiction writer both in English and my mother tongue , Malayalam more..

Writing