Golgotha

Golgotha

A Story by harishbabu
"

malayalam short story

"
�-ോ�™്�-ോഥാ
****************

എന്റെ രാജ്യം ഐഹീകമ�™്�™ എന്ന് പ്രസ്താവിച്ചതിന്റെ പിറ്റേന്നാളാണ് തോറ്റുപോയവരുടേയും തോറ്റുകൊടുത്തവന്റേയും പാത നിർണ്ണയിക്കപ്പെട്ടത്. കള്ളന് �'ന്നും കഴിക്കാൻ �™ഭിച്ചിരുന്നി�™്�™. �-ോ�™്�-ോഥയി�™േക്കുള്ള പാതയിൽ അയാൾ ഇടക്കിടെ തളർന്നു വീഴാൻ ഭാവിച്ചു. ചുമ�™ിൽ ഭാരിച്ച മരക്കുരിശ്. തന്നോടൊപ്പം കുരിശിൽ കിടക്കേണ്ട മറ്റു രണ്ടുപേരേയും കള്ളൻ ശ്രദ്ധിച്ചതുമി�™്�™.
വഴിയരികിൽ നിന്ന് നസ്റേത്ത്കാരനെ ക്രൂശിക്ക! അവന്റെ രക്തം ഞങ്ങളുടേ മേൽ വരട്ടെ' എന്നാക്രോശിച്ചുകൊണ്ടിരുന്ന ജനം വ�™ിച്ചെറിഞ്ഞ ചീഞ്ഞളിഞ്ഞ മാസവുക്കഷ്ണങ്ങളും പഴങ്ങളും സ്ഥാനം തെറ്റി തനിക്കെതിരെ വന്നപ്പോൾ അവയിൽ ചി�™ത് കള്ളൻ കടിച്ചെടുത്ത് ഭക്ഷിച്ചു.

താൻ കൊ�™ചെയ്തതിനാൽ ക്രൂശിക്കപ്പെടുന്നുവെന്ന് അയാൾക്കറിയാമായിരുന്നു. എന്നാൽ ' ഇസ്രായേ�™ുകാരാ നിന്റെ കുടുംബത്തിനും ദേശത്തിനും വേണ്ടി' എന്നുറക്കെ പറഞ്ഞിരുന്നവർ തീർത്ത ഉടമ്പടികളെവിടെ?'

പരീശൻ ചതിച്ചു എന്ന് മാത്രം യൂദാ പറഞ്ഞിരുന്നു. അയാൾ ബറബ്ബാസിനുവേണ്ടി മുറവിളി കൂട്ടുവാൻ ജനങ്ങളെ പ്രേരിപ്പിച്ചു കളഞ്ഞുവത്രേ. കൃത്യമേൽപ്പിക്കുവാൻവേണ്ടി തന്നെ വിളി പ്പിച്ചപ്പോൾ പരീശനും യൂദായും തമ്മിൽ നടന്ന വീറോടെയുള്ള സംവാദം കള്ളൻ �"ർത്തു.

"സ്കരിയോത്ത്കാരൻ യൂദായേ സ്നേഹിതാ " പരീശൻ പറഞ്ഞു " പരമാധികാരം ഏത് മൂ�™്യങ്ങളെയാണ് സംരക്ഷിക്കേണ്ടത് എന്നതിനെപ്പറ്റി എനിക്കും നിങ്ങൾക്കും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ട്. സമ്മതിച്ചു. പക്ഷെ നമ്മുടെയെ�™്�™ാം പൊതുശത്രു �'ന്നാണെന്നോർക്കണം.റോമാക്കാരൻ പടച്ച നിയമങ്ങൾക്കും ചമ്മട്ടികൾക്കും കീഴെ ഞെരിപിരികൊള്ളുന്നതെന്തിന്? ഇസ്രായേ�™ിനെ രക്ഷിക്കാൻ മോശെ കാട്ടിത്തന്ന �'രു ദൈവവും, സ്വയംഭരണാവകാശവും, പ്രബുദ്ധതയും, തടിമിടുക്കുള്ള യുവാക്കളുമുണ്ടെന്നിരിക്കെ"

" പരമാധികാരം വിപ്�™വത്തെ പരിപോഷിപ്പിക്കുകയും അതിന്റെ സാധ്യതകളെ നി�™നിർത്തുകയും വേണം" യൂദാ പറഞ്ഞു.

" അ�™്�™. പരമാധികാരം മതത്തേയും ദൈവവിശ്വാസത്തേയും സംരക്ഷിക്കുന്നതാവണമെന്ന് ഞാൻ പറയുന്നു. ജനങ്ങൾ ധാർമ്മികശുദ്ധിയുള്ള വിശ്വാസികളും ദേശസ്നേഹികളുമായി വളരട്ടെ"

" നിങ്ങൾ വരേണ്യവർ�-്�-ത്തിനും, വി�™കൂടിയ മേ�™ങ്കികളണിഞ്ഞ മടിയൻമാരായ ശാസ്ത്രിമാർക്കും വേണ്ടി വാദിക്കുന്നു. ഈ ദിമാസിനെ നോക്ക്. ഇയാളാണ് പൊതുജനം. മൂന്നുനേരത്തെ അന്നത്തിനുവേണ്ടി �-ത്യന്തരമി�™്�™ാതെ ദുഷ്പ്രവൃത്തികൾ ചെയ്യുന്നു. വരേണ്യവർ�-്�-ം ഇവരെ ഉപയോ�-പ്പെടുത്തുന്നു. എന്നിട്ട് നിയമം നിയമത്തിന്റെ വഴിക്കുപോകാൻ ചമ്മട്ടികൊണ്ടടിപ്പിക്കുന്നു"

" ഹ ഹ വിപ്�™വവും, നസ്രേത്തുകാരനുമായുള്ള സഹവാസവും നിങ്ങളെ അവിശ്വാസിയാക്കി മാറ്റിയിരിക്കുന്നു യൂദാസേ. നസ്രേത്ത്കാരനോട് ' റബ്ബീ റബ്ബീ എന്റെ ജനതയേയും ഇസ്രയേ�™ിനേയും രക്ഷിക്കി�™്�™േ' എന്ന് നിങ്ങൾ മുട്ടിപ്പായി ചോദിക്കുന്നത് എത്ര തവണ ഞാൻ കണ്ടിരിക്കുന്നു. അപ്പോഴെ�™്�™ാം നിങ്ങളുടെ റബ്ബി ആത്മാവ് നുറുങ്ങുന്നതിനെപ്പറ്റി പറഞ്ഞുകൊണ്ടിരുന്നു. ഫ�™ത്തിൽ രണ്ട് പേരെ നീക്കിക്കളയേണ്ട അവസ്ഥ വന്നു"

" റബ്ബി �'രു അവസാനവാക്ക�™്�™. വിപ്�™വം അതി�™ും മുകളി�™ാണ്"

" നിങ്ങളുടെ �'രു വിപ്�™വം! അതിൽനിന്ന് �™ാഭമുണ്ടാക്കിയത് ആ പുരോഹിതൻ തിയോഫി�™ീസ് മാത്രമാണ്. അയാൾ നിങ്ങളേയും റോമാക്കാരനേയും നോക്കി �'രേസമയം പുഞ്ചിരിച്ചു. ഇരട്ടത്താപ്പ്! കുറ്റവാളികളെ ക്രൂശിക്കുന്നതെന്തിനെന്ന് നിങ്ങൾ ചോദിച്ചു. നിർബന്ധിത വൃത്തിയി�™ൂടെ അവരുടെ ജീവനെ ദേശത്തിനാവശ്യമായ അവശ്യവസ്തുക്കളുണ്ടാക്കാനായി ഉപയോ�-ിച്ചൂടെ എന്നും ചോദിച്ചു. തിയോഫി�™ീസ് ഈ സൂത്രം റോമാക്കാരൻ നാടുവാഴിയെ കൊണ്ട് സാധിപ്പിച്ച് പണമുണ്ടാക്കി. �'രു യവനനോ റോമൻ പ�-രനോ തടവിൽ പോയി�™്�™. നിസ്സാരതെറ്റുകൾക്ക് പിടിക്കപ്പെട്ടവരോ നാടുവാഴിക്കെതിരെ ചോദ്യമുയർത്തിയവരോ ആയ യഹൂദർ അവിടെക്കിടന്ന് അടിമപ്പണി ചെയ്തു. പട്ടിണികിടന്നും ദീനം കൊണ്ടും ചത്തു. ദേശത്തിന് വേണ്ടി ഇതാ ഇപ്പോൾ തിയോഫി�™ിസിനെ വകവരുത്തേണ്ട കടമ നമ്മുടെ മേൽ വന്നു. സഹോദരാ നിങ്ങൾ ജോ�™ിഭാരം കൂട്ടുന്നു"

യൂദാസ് �'ന്നും മിണ്ടിയി�™്�™.

" ദിമാസേ നീ ചെന്ന് �'രൻപതോ അൻപത്തിയൊന്നോ വെട്ടുകൾ കൊണ്ട് തിയോഫി�™ിസിനെ നീക്കിക്കളയ്. പിന്നെ അവന്റെ കാര്യാ�™യം കൊള്ളയിട്. എന്നിട്ട് കാര്യങ്ങൾ എനിക്ക് വിട്ടേക്ക്. ഉത്സവം വരുമ്പോൾ നിന്നെ ഞാൻ രക്ഷപ്പെടുത്താം. കൊള്ളമുതൽ നമുക്കൊരു പുതിയ രാഷ്ട്രം കെട്ടിപ്പടുത്താനും ആരാധനാ�™ങ്ങൾ നിർമ്മിക്കുവാനും ഉപയോ�-ിക്കാം"

" വേണ്ട. അത് പാവങ്ങൾക്ക് വീതിച്ചുകൊടുക്കണം" യൂദാസ് പറഞ്ഞു.

" അതി�™ൊരു തർക്കം വേണ്ടാ. അത് പിന്നത്തെ കാര്യം" പരീശൻ കൂടിയാ�™ോചന വേ�-ത്തി�™വസാനിപ്പിച്ചു.

വെയിൽ കനത്തിരുന്നു. ആക്രോശവും നിന്ദയും ശമിക്കാത്ത ജനത്തിന്റെ മതിൽ ഇരുവശത്തും. മരണത്തി�™േക്കുള്ള പാത നീണ്ട് കിടക്കുന്നു. നടന്ന ദൂരമത്രയും ഇനിയും നടക്കാനുണ്ട്. തന്നോടൊപ്പം കുരിശു ചുമക്കുന്നവരെ കള്ളൻ നോക്കാൻ ശ്രമിച്ചു. യഹൂദൻമാരുടെ രാജാവിനേയും തന്നോടൊപ്പം ക്രൂശിക്കാൻ കൊണ്ടുപോകുമെന്ന് ആരോ പറഞ്ഞ് കള്ളൻ അറിഞ്ഞിരുന്നു. മറ്റൊരാളുടെ സഹായത്തോടെ അങ്കിധരിച്ച �'രാൾ കുരിശ് ചുമക്കുന്നത് കണ്ടപ്പോൾ പെട്ടെന്നുണ്ടായൊരു വിചാരത്തിൽ കള്ളനൊന്ന് നിന്നു. 'ദൈവമേ ഇതാണോ യൂദാസിന്റെ റബ്ബി! വൃത്തീഹീനനും കൊ�™പാതകിയുമായ എന്നോടുകൂടെ അദ്ദേഹവും എണ്ണപ്പെടുന്നു' അയാൾ ചിന്തിച്ചു. പടയാളിയുടെ ചാട്ട പുറത്ത് പതിച്ചപ്പോൾ �'രു പുളച്ചി�™ോടെ പിന്നെയും നടക്കാൻ തുടങ്ങി.

രാവി�™െ യൂദാസ് പാറാവ്കാരെ ചി�™രെ സ്വാധീനിച്ച് തടവറയിൽ വന്നുകണ്ടിരുന്നു. തനിക്ക് സ്വബോധം നഷ്ടപ്പെട്ടെന്ന് ആരെങ്കി�™ും പറഞ്ഞ് അയാൾ അറിഞ്ഞിരിക്കണം. �'രു ഭ്രാന്തന്റെ നേരെയെന്നവണ്ണം അയാൾ തന്നെ തുറിച്ചുനോക്കികൊണ്ട് നിന്നു. താനൊന്നു പുഞ്ചിരിച്ചപ്പോൾ അയാളും അങ്ങനെ ചെയ്തു. വെളിച്ചത്തി�™േക്ക് ഉറ്റുനോക്കിക്കൊണ്ടിരുന്ന തന്നോട് യൂദാസ് പറഞ്ഞു:

" പരീശന് സ്വന്തം താൽപര്യമുണ്ടായിരുന്നു. പറഞ്ഞുറപ്പിച്ചതുപോ�™െ ദിമാസിനെ വിട്ടുതരാൻ ജനങ്ങൾ ചോദിച്ചുതുടങ്ങവേ അയാൾ ചി�™ പ്രമാണികളോട് കണ്ണുകാണിച്ചു. ബറബ്ബാസിനെക്കൊണ്ട് കൂടുതൽ പ്രയോജനമുണ്ടെന്ന് പറയുന്നത് ഞാൻ കേട്ടു"

തുടർന്നയാൾ അരയി�™െ തുകൽ സഞ്ചിയി�™േക്ക് കൈ കടത്തി. ഇരുട്ടകങ്ങളിൽ പ്രതിധ്വനികൾ സൃഷ്ടിച്ചുകൊണ്ട് നാണയങ്ങൾ കി�™ുങ്ങി.

"പരീശൻ പറഞ്ഞ വാക്ക് പാ�™ിക്കുമെന്ന് തോന്നുന്നി�™്�™. അയാൾ തരേണ്ടതുകൂടി തന്നേക്കാം. ഇതാരെയാണ് ഏൽപ്പിക്കേണ്ടത്?" അയാൾ ചോദിച്ചു.

താൻ മറുപടിയൊന്നും പറയാതെ വാതി�™ിന്റെ വിടവി�™ൂടെ കടന്നുവരുന്ന �'രു തുണ്ട് വെളിച്ചത്തി�™േക്ക് നോക്കിക്കൊണ്ടിരുന്നു. ഇസ്രയേ�™ുകാരനുവേണ്ടി ഇസ്രയേ�™ുകാരനെ കാട്ടിക്കൊടുത്ത നാണയങ്ങളോ എന്ന് ചോദിക്കണമെന്നുണ്ടായിരുന്നെങ്കി�™ും മനസ്സ് മടുത്തിരുന്നു. അശാന്തിയുടെ വെളിച്ചം കൂടുതൽ മധുരിക്കുന്നതായി തോന്നി. യൂദാസ് കുറച്ചുനേരം കൂടി തന്നെ നോക്കിക്കൊണ്ട് നിന്നു. �'ന്നും മിണ്ടുന്നി�™്�™ എന്ന് കണ്ടപ്പോൾ പോകാനൊരുങ്ങി. വാതി�™ിനടുത്തെത്തിയപ്പോൾ തിരിഞ്ഞുനിന്ന് അയാൾ സ്വയമെന്നവണ്ണം പറഞ്ഞു:

" ഞാനൊരു നി�™ം വാങ്ങാൻ പോവുകയാണ്. പ്രത്യായശാസ്ത്രത്തേയും വിപ്�™വത്തേയും പുനർജനിപ്പിക്കാം എന്ന വിശ്വാസം ഞാൻ തീർത്തും കൈവിട്ടിട്ടി�™്�™"
തുടർന്ന് തന്നോടായി അ�™്പം ഉച്ചത്തിൽ പറഞ്ഞു:
" നീ ഇന്ന് റബ്ബിയെ കാണും. എനിക്ക് മാപ്പുതരണമെന്ന് റബ്ബിയോട് പറയണം ദിമാസേ"

പിന്നെ അയാൾ പുറത്തേക്ക് കടന്ന് വാതി�™ിടച്ചു. റബ്ബിയെ കാണും എന്ന് കേട്ടപ്പോൾ പ്രത്യാശയുടെ പ്രകാശം തന്റെയുള്ളിൽ പരന്നു.

പടയാളികളുടെ തെറിവിളിയും ചാട്ട ചുഴറ്റ�™ും തുടർന്നുകൊണ്ടിരുന്നു. അവിചാരിതമായി, ആരോ എറിഞ്ഞ �'രു കു�™ മേൽത്തരം മുന്തിരിപ്പഴങ്ങൾ അയാൾ കടിച്ചെടുത്തു. പ്രതീക്ഷയോടെ കള്ളൻ ത�™വെട്ടിച്ച് ആൾക്കൂട്ടത്തി�™േക്ക് നോക്കി. തന്റെ കുഞ്ഞുമകൾ എവിടെയെങ്കി�™ും നിൽപ്പുണ്ടോ എന്നയാൾ സംശയിച്ചു. ഇക്കൊ�™്�™െത്തെ ഉൽസവത്തിന് �™െബനോനിൽ നിന്നു കൊണ്ടുവന്ന മുന്തിരിപ്പഴങ്ങൾ കൊണ്ടെത്തരാമെന്ന് അയാൾ മകൾക്ക് വാക്കുകൊടുത്തിരുന്നു. വിശിഷ്ടദിവസങ്ങളിൽ പട്ടിണിപ്പാവങ്ങൾക്ക്, നന്മയുള്ളവർ അന്നവും പഴങ്ങളും സമ്മാനിക്കുന്ന പതിവുണ്ടായിരുന്നു.

മകളെക്കുറിച്ചോർത്തപ്പോൾ അയാളൊന്ന് ഏങ്ങിപ്പോയി. പടയാളികളി�™ൊരാൾ അസഭ്യം പറഞ്ഞുകൊണ്ട് കുന്തം വീശുകയും ആഞ്ഞു തൊഴിക്കുകയും ചെയ്തപ്പോൾ കള്ളൻ വേച്ച് വേച്ച് നടന്നു.

മൂന്നാംമണി നേരമായപ്പോൾ പാത അവസാനിച്ചു. ത�™യോടിടം ഉരുകിയൊ�™ിച്ച് വിഭ്രാന്തി പൂണ്ട് കിടന്നു. ജനങ്ങളുടെ ആക്രോശം അസഹ്യമാംവിധം തുടരുന്നു എന്ന് കണ്ടപ്പോൾ പടയാളി മുഖ്യൻ കുന്തമെടുത്ത് അവരുടെ നേരെ വീശിക്കൊണ്ട�™റി:

" നിർത്തിനെടാ പന്നിക്ക് പിറന്നവൻമാരേ! ആർക്കെങ്കി�™ും ഇവറ്റകളുടെകൂടെ ക്രൂശിൽക്കയറണോ? ഇ�™്�™െന്നുണ്ടേൽ നിർത്തിക്കോ!"

ജനം ഭയന്ന് തെ�™്�™ൊന്ന് പുറകോട്ട് പോയി. എന്നിട്ട് നിശബ്ദരായി പടയാളികൾ കുരിശുകൾ പരിശോധിക്കുന്നതും കുഴികൾ തോണ്ടുന്നതും കണ്ടുകൊണ്ട് നിന്നു. മൃത്യുവിന്റെ കാറ്റ് ചെറിയൊരു ചൂളം വിളിയോടെ വീശിക്കൊണ്ടിരുന്നു. പടയാളി മുഖ്യൻ കുന്തം നി�™ത്ത് കുത്തി നിർത്തിയിട്ട് വിയർപ്പ് തുടച്ചുകൊണ്ട് �'രസഭ്യ വാക്ക് വിളിച്ചു പറഞ്ഞു. എന്നിട്ട് കീഴ്പടയാളികൾക്ക് നിർദ്ദേശങ്ങൾ നൽകി.

" യഹൂദൻമാരുടെ രാജാവ് എന്നു പറഞ്ഞവൻ നടുക്ക്. അയാൾക്കുള്ള തിരുവെഴുത്തെഴുതിൻ. കുഴികൾക്കത്ര ആഴം വേണ്ട. കാര്യങ്ങൾ പെട്ടെന്ന് നടക്കട്ടെ"

ആണികളടിച്ചപ്പോൾ മാംസത്തുണ്ടുകൾ ചിതറിത്തെറിച്ചു. അങ്ങനെ നി�™വിളിച്ചുകൊണ്ടും ഇ�™്�™ാതെയും മൂന്ന് ഇസ്രായേ�™ുകാർ കുരിശി�™േറി. ജീവൻ മണ്ണിനും വിണ്ണിനുമിടയിൽ സന്തു�™നപ്പെട്ടു. രക്തം �'ഴുകിവന്ന് നി�™ം നനച്ചു. ഏതാനും പരുന്തുകൾ വട്ടമിട്ടുകൊണ്ടിരുന്നു. എന്തോ മുറുമുറുപ്പുകൾ കേട്ട് ജനക്കൂട്ടത്തിൽ നിന്ന് ചി�™ർ ചിരിക്കാൻ തുടങ്ങിയെങ്കി�™ും പെട്ടെന്നടക്കി.

വ�™ിയൊരു കാറ്റ് വന്ന് കള്ളന്റെ കുരിശ് ചെറുതായിട്ടൊന്നു�™ഞ്ഞപ്പോൾ പടയാളികളിൽ ചി�™ർ അടുത്തേക്ക് വന്ന് മണ്ണ് ചവുട്ടി ഉറപ്പിച്ചു. രക്തവും മണ്ണും കുഴഞ്ഞു. നടുക്ക് ക്രൂശിച്ചിരിക്കുന്ന റബ്ബിയുടെ ത�™ തന്റെ വശത്തേക്ക് ചായ്ച്ചിരിക്കുന്നതായി കള്ളന് തോന്നി.

" നിങ്ങൾ ഏത് ദേശക്കാരനാണ്?" റബ്ബി ചോദിച്ചു.

" അരിമഥ്യ. ജന്മം കൊണ്ട് ബത്�™ഹേം" കള്ളൻ പറഞ്ഞു.

" നിങ്ങൾ രണ്ടുപേരും വ�™ിയ ധൈര്യശാ�™ികൾ തന്നെ"

" അതെങ്ങനെ?"

" മനുഷ്യന്റെ ചിന്തകൾ തകരുന്നത് അവൻ മരിക്കാൻ പോകുന്നു എന്ന് തിരിച്ചറിയുമ്പോഴാണ്. നിങ്ങൾ അതിനെ സധൈര്യം നേരിടുന്നു"

" അപ്പോൾ അങ്ങയോ?"

റബ്ബി പുഞ്ചിരിക്കാൻ ശ്രമിച്ചു. " നിങ്ങളുടെ കുടുംബം എവിടെയുണ്ട്?" തുടർന്നദ്ദേഹം ചോദിച്ചു.

" ഉണ്ടായിരുന്നു . ഭാര്യയും രണ്ട് പുത്രിമാരും. �'രു മകളും ഭാര്യയും പട്ടിണികൊണ്ട് ദീനം വന്ന് മരിച്ചു. എന്നെയവർ പിടിക്കാൻ വന്നപ്പോൾ എവിടേക്കെങ്കി�™ും പോയി �'ളിച്ചുകൊള്ളാൻ മകളോട് ഞാൻ പറഞ്ഞു. എവിടെയെന്നെനിക്കറിയി�™്�™. അവളിനിയെന്ത് ചെയ്യും? നദിയിൽ ചാടി മരിക്കുമായിരിക്കും" കള്ളൻ ഏങ്ങി. " അങ്ങേക്കറിയോ ഞങ്ങൾ പട്ടിണിപ്പാവങ്ങൾ പന്നികളെപ്പോ�™െയാണ് വളർന്നത്. ഹെരോദാവിന്റെ പടയാളികൾ ബെത്�™ഹേമി�™െ കുഞ്ഞുങ്ങളെ കൊ�™്�™ാൻ വന്നപ്പോൾ എന്റെ അമ്മ ശരീരം കൊണ്ടാണ് എന്നെ വീണ്ടെടുത്തത്. അഴുക്കുകളിൽനിന്നും അഴുക്കുകളി�™േക്കാണ് ഞങ്ങൾ ജീവിതത്തി�™ാകയും കമിഴ്ന്നുവീണത്"

" എന്തിനാണ് തിയോഫി�™ിസിനെ കൊന്നത്?"

" യൂദാസും പരീശനും പറഞ്ഞിട്ട്. ഞങ്ങളെയെ�™്�™ാം പട്ടിണിയിൽ നിന്നും ദുരിതത്തിൽ നിന്നും കരകയറ്റുമെന്നാണ് അവർ പറഞ്ഞുകൊണ്ടിരുന്നത്"

" എന്നിട്ടോ?"

" മനുഷ്യൻ കു�™ചെയ്യുന്നത് നീറിപ്പുകയാൻ വേണ്ടിമാത്രമാണ്. അവന്റെ കഠാരയാൽ നീങ്ങിപ്പോയവനെ രാത്രിയിൽ വീണ്ടും വിളിച്ചുവരുത്താൻ. �'ടിഞ്ഞു നുറുങ്ങിയ അസ്ഥികൾ കു�™ുക്കി അട്ടഹസിച്ച് ഘാതകനെ ഭയചകിതനാക്കുവാൻ മാത്രം. മണ്ണിൽ ഭയം കുഴച്ചാണ് മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത്. എന്നെ വീണ്ടെടുക്കാമെന്ന് അവർ വാക്കു തന്നിരുന്നു. തടവറയിൽ രാത്രിയും പക�™ുമെന്നി�™്�™ാതെ ഞങ്ങൾ പണിയെടുത്തു. ഞാനും സഹതടവുകാരും. തുക�™ിന്റെ �-ന്ധം കൊണ്ട് �"രോരുത്തനും ഛർദ്ദിച്ചു. പ�™രും മരിച്ചു. രക്ഷപ്പെടാനായി ഞാൻ ഭ്രാന്തനായി അഭിനയിച്ചു. മണ്ണിൽ കിടന്നുരുളുകയും പ�™രേയും ആക്രമിക്കുകയും ചെയ്തു. ഉപയോ�-ശൂന്യമെന്ന് കണ്ട് അവരെന്നെ പുറത്തുകൊണ്ടുവന്നു. എങ്ങും ഇരുട്ടാണ്. എന്ന�™്�™ അന്ധതയാണ്. എ�™്�™ാവരും അന്ധരാണ്. പട്ടിണികൊണ്ട് അന്ധത ബാധിച്ചവരും പണം കൊണ്ട് അന്ധരായവരും. ഇസ്രായേ�™ാകെ ഇരുട്ടാണ്. പ്രകാശം ദൈവത്തിനുള്ളതാണ്. ദൈവം ഏറ്റവും വ�™ിയ സൃഷ്ടി നടത്തിയപ്പോൾ പാകപ്പിഴ സംഭവിച്ചുപോയി" അയാൾ പറഞ്ഞു. താനും യൂദാസിനെപ്പോ�™െ സംസാരിക്കുന്നുവെന്ന് കള്ളന് തോന്നി.

" സോദരാ അന്ധതയിൽ നിന്നുള്ള പരിഹാരം പുനരുദ്ധാനമാണെന്ന് ഞാൻ നിന്നോട് പറയുന്നു" റബ്ബി പറഞ്ഞു. " കണ്ണുകൾ കൊണ്ട�™്�™ പുനരുദ്ധാനം കൊണ്ടാണ് പ്രകാശം അനുഭവവേദ്യമാകുന്നത്. �™ോകർ ജനിക്കുന്നതും അതിജീവിക്കുന്നതും പുനരുദ്ധരിക്കപ്പെടാൻ വേണ്ടിയാണ്. ദേഹവും ആത്മാവും പുനരുദ്ധരിക്കപ്പെട്ടുകൊണ്ടിരിക്കണം. അതിനവസാനമി�™്�™. കാ�™ങ്ങൾ കഴിഞ്ഞും അതുണ്ടാകണം"

"യൂദാസ് മാപ്പ് പറയുന്നതായി അങ്ങയോട് പറയാൻ ഏൽപ്പിച്ചിരുന്നു"

" ആരും ആരേയും കാട്ടിക്കൊടുക്കുന്നി�™്�™ സോദരാ. ചോരനി�™ങ്ങൾ വാങ്ങാൻ എന്നെ അയച്ചവൻ നിയോ�-ിച്ചിട്ടുണ്ടെങ്കിൽ ആർക്ക് തടസ്സം നിൽക്കാനൊക്കും"

കള്ളൻ വേദനകൊണ്ടൊന്ന് നി�™വിളിച്ചു. പടയാളികൾ അസഭ്യവാക്കുകൾ വിളിച്ചു പറഞ്ഞു.

" അങ്ങ് രക്ഷകനും രാജാവുമാണെന്ന് ഞാൻ മനസ്സി�™ാക്കുന്നു. രാജത്വം പ്രാപിച്ചു വരുമ്പോൾ എന്നെ �"ർക്കേണമേ" വേദന കടിച്ചമർത്തികൊണ്ട് അയാൾ പറഞ്ഞു.

" ദിമാസേ നീ ഇന്ന് എന്നോടുകൂടെ സ്വർ�-്�-ത്തി�™ിരിക്കും. എന്ന�™്�™ ഞാൻ പോയതിനുശേഷം നീ സൂര്യാസ്തമയം കാണുമെന്നും ഞാൻ പറയുന്നു"

�-ോ�™്�-ോഥാ തണുക്കാൻ തുടങ്ങിയിരുന്നു. രക്തം കുരിശിൻമേൽ കട്ട പിടിച്ചു. ജനങ്ങൾ നീങ്ങിത്തുടങ്ങി. കാറ്റ് അപ്പോഴും വീശികൊണ്ടിരുന്നു. പടയാളികൾ ഉച്ചത്തിൽ ചിരിക്കുന്നതിന്റെയും വസ്ത്രങ്ങൾ കീറുന്നതിന്റേയും ശബ്ദമുയർന്നു. പിന്നെ ഏറെ നേരത്തെ നിശബ്ദതക്കുശേഷം റബ്ബി, " ഏ�™ി ഏ�™ി, �™മ്മാ ശബക്താനി" എന്ന് നി�™വിളിക്കുന്നത് അയാൾ കേട്ടു. തന്റെ മകളെ അയാൾ വീണ്ടുമോർത്തു. കാറ്റിന്റെ ചൂളംവിളിക്ക് കാതോർത്തുകൊണ്ട് പാതിയടഞ്ഞ കണ്ണുകളോടെ അയാൾ ദൂരേക്ക് നോക്കിക്കൊണ്ട് കിടന്നു. വായിൽ കയ്പ്പനുഭവപ്പെട്ടു. കാ�™ത്തിന് മുമ്പേയുള്ള അസ്തമയം. രക്താംബരം പുതച്ചതുപോ�™ുള്ള കടൽ. കാവിഛായ ക�™ർന്ന ആകാശം, അന്യമാകുന്ന സൂര്യൻ, വിപ്�™വവും വിശ്വാസങ്ങളും എത്തിപ്പെടാത്ത ത�™യോടിടം. അസ്ഥികൾ നുറുങ്ങി പോകാനിരിക്കുന്ന നിയോ�-ം. കള്ളൻ ഊഴം കാത്ത് കിടന്നു.

ഹരീഷ് ബാബു

© 2019 harishbabu


My Review

Would you like to review this Story?
Login | Register




Share This
Email
Facebook
Twitter
Request Read Request
Add to Library My Library
Subscribe Subscribe


Stats

6 Views
Added on May 20, 2019
Last Updated on May 22, 2019
Tags: malayalam short story, fiction

Author

harishbabu
harishbabu

mumbai, India



About
i am a fiction writer both in English and my mother tongue , Malayalam more..

Writing