Vibhranthiyude mukhamukham

Vibhranthiyude mukhamukham

A Story by harishbabu
"

malayalam short story

"

വിഭ്രാന്തിയുടെ മുഖാമുഖം
******************************

നമുക്ക്, പ്രസിദ്ധമായ �'രു ചാനൽ ഈയിടക്ക് സംപ്രേക്ഷണം ചെയ്ത �'രു പരിപാടിയെക്കുറിച്ച് കൂടുതൽ അറിയാൻ ശ്രമിക്കാം. ബുൾ�-ാനും, കട്ടിമീശയുമൊക്കെയായി ചതുരമുഖമുള്ള �'രു സുന്ദരനായിരുന്നു പരിപാടിയുടെ അവതാരകൻ. യുവത്വത്തിന്റെ ഊർജ്ജത്തി�™ും, ആവേശത്തി�™ും കൈകൾ ച�™ിപ്പിച്ചുകൊണ്ട്, �'രു മാധ്യമ ജീവിയുടെ തന്ത്രങ്ങളോടെയും, ഭാഷാനൈപുണ്യത്തോടെയും കൂടെ അയാൾ സ്ക്രീനിൽ നിറഞ്ഞുനിന്നു. ബ്രോഡ്കാസ്റ്റിം�-് �™ോകത്തെ ബുസിനസ്സ് സ്ട്രാറ്റജികൾക്കനുസൃതമായി, അയാൾ �'രു യാന്ത്രിക പുഞ്ചിരിയും, കുറച്ചു �™ോകവിവരവും കരസ്ഥമാക്കിയിരുന്നു.

" �-ുഡ് ഈവനിം�-് ആൾ. വാദിയും പ്രതിയും പരിപാടിയി�™േക്ക് വീണ്ടും സ്വാ�-തം" അയാൾ പറഞ്ഞു. " �-ുജറാത്ത് ക�™ാപത്തിന്റെ പൊരുളുകളി�™ൂടെ സഞ്ചരിച്ച്, കുത്തബ്ദീൻ ഖബാസിയേയും, അശോക് പരാമറിനേയും �'രേ സമയം പ്രേക്ഷകർക്ക് മുന്നി�™െത്തിച്ചതി�™ൂടെ ആ�-ോള ശ്രദ്ധ പിടിച്ചുപറ്റിയ ഈ പ്രോ�-്രാം അതിന്റെ ജൈത്രയാത്ര തുടരുകയാണ്. കൃത്യം �'രു മാസത്തിനു ശേഷം, പ്രബുദ്ധകേരളം ഉറ്റുനോക്കാനാ�-്രഹിക്കുന്ന, �'രു പക്ഷെ കഴിഞ്ഞ എപ്പിസോഡിൽ ചർച്ചചെയ്യപ്പെട്ടതിനേക്കാളും കാര്യമാത്രപ്രസക്തിയുള്ള �'രു വിഷയവുമായി ഇതാ ഞങ്ങൾ വീണ്ടും വരുന്നു.

പതിന്നാ�™് വർഷങ്ങൾക്ക് മുൻപ്, മാധ്യമ�™ോകത്തെ പിടിച്ചുകു�™ുക്കിക്കൊണ്ട്, കേരളക്കരയാകെ കോളിളക്കം സൃഷ്ടിച്ച ശ്രീചിത്രപുരം പീഡനക്കേസി�™െ ഇരയേയും പ്രതിയേയും ,പ്രേക്ഷകർക്കായി, �'രു ക്യാമറക്കുമുന്നിൽ അവതരിപ്പിക്കുന്നു രണ്ട് പേർക്കും വാദിയും പ്രതിയും പരിപാടിയി�™േക്ക് ഹൃദ്യമായ സ്വാ�-തം"

മുടി പറ്റെവെട്ടി, താടി ട്രിം ചെയ്ത മെ�™ിഞ്ഞ പുരുഷനും, സാരി ധരിച്ച ആരോ�-്യമുള്ള �'രു സ്ത്രീയും കൈകൂപ്പി. പുരുഷന് അ�™്പം പ്രായം തോന്നിച്ചിരുന്നു. സ്ത്രീ മുപ്പതുകളുടെ ആദ്യ പകുതിയി�™ാവണം.

" അപ്പോൾ നമുക്ക് കൂടുതൽ ഫോർമാ�™ിറ്റീസൊന്നുമി�™്�™ാതെ പരിപാടിയി�™േക്ക് കടക്കാമെന്നു തോന്നുന്നു" അവതാരകൻ പറഞ്ഞു.

" പതിവുപോ�™െ ആദ്യമൊരു കുസൃതി ചോദ്യമായിട്ടാവാം തുടക്കം. ഏഴുവർഷത്തെ ജയിൽ ശിക്ഷയാണ് �™ഭിച്ചതെങ്കി�™ും, നടപടി ക്രമങ്ങളുടെ കാ�™താമസം കാരണം �'ൻപത് വർഷവും, �'രു മാസവും പതിനാറ് ദിവസവും ജയി�™ിൽ കഴിഞ്ഞു എന്നാണ�™്�™ോ താങ്കൾ പറഞ്ഞത്. ഇക്കാ�™ത്തെപ്പോഴെങ്കി�™ും കിടന്ന ജയി�™ിൽ അഴികളെത്രയുണ്ടെന്ന് എണ്ണിനോക്കിയിട്ടുണ്ടോ?

പ്രതി :--- ( പുഞ്ചിരിച്ചുകൊണ്ട്) ഇ�™്�™.

അവതാരകൻ:---- അ�™്�™ അഴിയെണ്ണുക എന്നൊരു ചോ�™്�™ുതന്നെയുണ്ട�™്�™ോ. അതുകൊണ്ട് ചോദിച്ചതാണ് കേട്ടോ.

പ്രതി:---- അറിയാം. വിചാരണതടവുകാരൻ എന്ന നി�™യിൽ ഉൾപ്പടെ നാ�™ു ജയി�™ുകളിൽ ഞാൻ കഴിഞ്ഞു. അഴി എണ്ണി നോക്കിയിട്ടി�™്�™.( പുഞ്ചിരിക്കുന്നു) �'രു പക്ഷെ എപ്പോഴും നോക്കികൊണ്ടിരിക്കുന്നതിനിടയിൽ എണ്ണം കൃത്യമായി മനസ്സിൽ ഉറച്ചെന്ന് വരാം. പത്തി�™ധികമുണ്ടായിരുന്നിരിക്കണം. പക്ഷെ മൂന്നാമത്തെ ജയി�™ിനരികി�™െ മതി�™ിനപ്പുറത്തായി തെങ്ങുകൾ നിൽക്കുന്നത് ഞാൻ എണ്ണിനോക്കുമായിരുന്നു. അവ �"രോന്നിനേയും സസൂക്ഷ്മം പരിശോധിക്കും. ചി�™പ്പോഴൊക്കെ കുട്ടികൾ പറത്തുന്ന പട്ടം തെങ്ങുകളുടെ ഉയരത്തിൽ പറക്കുന്നതും ഞാൻ നോക്കിയിരിക്കുമായിരുന്നു.

അവതാരകൻ:---- ഇത്രയും വർഷത്തെ ജയിൽ വാസം ജീവിതത്തിൽ അനുഭവങ്ങൾ സമ്മാനിച്ചു കാണുമ�™്�™ോ.

പ്രതി:--- ഉവ്വ്. കുറേ അനുഭവങ്ങൾ തന്നു. അതി�™േറെ, ജീവിതത്തിൽ �™ഭിക്കേണ്ട അനുഭവങ്ങളെ എടുത്തു കളഞ്ഞു.

അവതാരകൻ:---- സംഭവത്തിന് ശേഷം താങ്കൾ കോടതിയിൽ കുറ്റം ഏറ്റുപറഞ്ഞ�™്�™ോ. ചെയ്ത കുറ്റത്തെ പറ്റി വിചാരിച്ച് എപ്പോഴെങ്കി�™ും പശ്ചാത്തപിച്ചിട്ടുണ്ടോ?

പ്രതി:---- കുറ്റം ഏറ്റു പറഞ്ഞിരുന്നു. മാപ്പുപറയാനും ആ�-്രഹിച്ചു. പ�™വട്ടം. ജയി�™ി�™െ ആദ്യവർഷങ്ങളിൽ, ആ സംഭവം മനസ്സിൽ മായാതെ നിന്നു. പോ�™ീസ് നടപടികളും മറ്റും. പിന്നെ ഞാൻ �"ർക്കാനാ�-്രഹിക്കാത്ത �'ന്നായി മാറിയത്. പശ്ചാത്താപമെന്ന നി�™യ്ക്ക് എന്നെ വേട്ടയാടിയതായി �"ർക്കുന്നി�™്�™.

അവതാരകൻ:--- അപ്പോൾ കുറ്റബോധം തോന്നുന്നി�™്�™േ? കുറ്റം ചെയ്തതായി ഇപ്പോഴും അം�-ീകരിക്കുന്നുണ്ടോ?

പ്രതി:---- ( പുഞ്ചിരിച്ചുകൊണ്ട്) അതുകൊണ്ടാണ�™്�™ോ എന്നെ ശിക്ഷിച്ചത്. �™ിഖിതനിയമങ്ങൾ വച്ച് ഞാൻ കുറ്റം ചെയ്തു. പ്രകൃത്യാ�™ും കുറ്റം ചെയ്തുവോ എന്ന് ആത്മപരിശോധന ചെയ്തുകൊണ്ടിരുന്നു. ഇപ്പോഴുമിരിക്കുന്നു. �'രു പെൺകുട്ടിയെ അപമാനപ്പെടുത്തിയതി�™ും സ്വത്വത്തിൽ കടന്നു കയറിയതി�™ും മാപ്പു ചോദിക്കുക എന്നത് ആവശ്യമായിരുന്നു.
ജോർജ്ജ് ക്�™ൂനിയുടെ ഇഡെസ് �"ഫ് ദ മാർച്ചിൽ, അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന അദ്ദേഹം, ശിക്ഷ ഏറ്റുവാങ്ങാനുള്ള സമ്മതത്തോടെ താൻ കുറ്റം ചെയ്യാൻ മുതിരുമെന്ന് �'രു അഭിമുഖത്തിൽ പറയുന്നുണ്ട�™്�™ോ.

അവതാരകൻ:---- താങ്കൾ സ്വയം ന്യായീകരിക്കുകയാണോ?

പ്രതി:---- ( പുഞ്ചിരിച്ചുകൊണ്ട്) �'രിക്ക�™ുമി�™്�™. കുറ്റം ഏറ്റുപറഞ്ഞ് ശിക്ഷ വാങ്ങാതിരുന്നെങ്കിൽ �'രു പക്ഷെ പശ്ചാത്തപിക്കുമായിരുന്നു എന്നാണുദ്ദേശിച്ചത്.

അവതാരകൻ:---- സിംഹം, പു�™ി എന്നീ മൃ�-ങ്ങൾ ഇണയെ പ്രാപിക്കുന്നതുപോ�™െ വീണ്ടുവിചാരവും ക്രമവുമൊന്നുമി�™്�™ാതെ �'രു പെൺകുട്ടിയെ പ്രാപിക്കാമെന്ന് കരുതിയോ? ( ചിരിക്കുന്നു) . �'രു പെൺകുട്ടിയെ പ്രാപിക്കണമെങ്കിൽ മതം, ജാതി, സാമ്പത്തികം, കുടുംബമഹിമ തുടങ്ങിയ കടമ്പകൾ കടക്കണമെന്നറിഞ്ഞിരുന്നി�™്�™േ?

പ്രതി:---- ( പുഞ്ചിരിച്ചുകൊണ്ട്) ശരിയാണ്. എന്തുകൊണ്ടോ അന്നിതൊന്നും തോന്നിയി�™്�™. എനിക്ക് ഇരുപത്തിരണ്ട് വയസ്സേ ഉണ്ടായിരുന്നുള്ളു. മനുഷ്യൻ സ്വതന്ത്രനാണെങ്കി�™ും അവന്റെ ജീവിതന�-ക, സമൂഹത്തിന്റെ തരം തിരിവുകൾ കൊണ്ട് ഋജുവായി പോകേണ്ടതാകുന്നുവെന്നും സ്നേഹവും വികാരങ്ങളും നിയമങ്ങൾക്ക് വിധേയമാണെന്നുമൊക്കെ പിന്നെയാണറിഞ്ഞത്. പുസ്തകങ്ങളി�™ൂടെ.

അവതാരകൻ:---- ഇനി രേണുവിനോട് കുറച്ചു കാര്യങ്ങൾ ചോദിച്ചറിയാം. മിസ് രേണു എന്തു പറയുന്നു? ഇങ്ങനെയൊരു പരിപാടിയിൽ പങ്കെടുക്കുമെന്ന് വിചാരിച്ചിരുന്നോ?

സ്ത്രീ:---- ഇ�™്�™( ചിരിക്കുന്നു)

അവതാരകൻ:---ഇപ്പോൾ എന്തു തോന്നുന്നു?

സ്ത്രീ:--- വളരെ ആകസ്മികമായി തോന്നുന്നു.

അവതാരകൻ:----- ആ സംഭവത്തി�™ൂടെ കടന്നുപോയപ്പോഴുണ്ടായ മാനസികാവസ്ഥയെന്തായിരുന്നു?

സ്ത്രീ:---- തീർച്ചയായും ഞാനാകെ പതറിയിരുന്നു. വ�™്�™ാത്തൊരു ഭീതി. കണ്ണൊക്കെ കരഞ്ഞുക�™ങ്ങി. മാമൻ ആ കാഴ്ച കണ്ടുകൊണ്ട് വന്നതോടെ ഞാൻ രക്ഷപ്പെട്ട് അകത്തേക്കോടി. എന്റെ ഉടുപ്പു കീറിയിരുന്നു. മുറിക്കകത്തു നിന്ന് മാമൻ അദ്ദേഹത്തെ അടിക്കുന്നതായും, ആളുകൾ �"ടിക്കൂടുന്നതായും എനിക്ക് മനസ്സി�™ായി. കുറച്ചു കഴിഞ്ഞ് പോ�™ീസും എത്തി. എ�™്�™ാവരും അദ്ദേഹത്തെ �'രുപാട് അടിച്ചു എന്നു തോന്നുന്നു.

അവതാരകൻ:---- ഈ വ്യക്തിയെ സംഭവത്തിന് മുൻപ് അറിയാമായിരുന്നോ? അതിനിടയിൽ �'ന്നു ചോദിച്ചോട്ടെ. താങ്കളുടെ ജീവിതം നശിപ്പിച്ച �'രു വ്യക്തിയെ 'അദ്ദേഹം' എന്ന് വിളിക്കുന്നതി�™െ �™ോജിക് എന്താണെന്ന് പറയാമോ?( പുഞ്ചിരിക്കുന്നു)

സ്ത്രീ:--- (ചിരിച്ചുകൊണ്ട്) കാ�™ം കടന്നുപോയി�™്�™േ. സത്യത്തിൽ അന്നത്തെ സംഭവം മറക്കേണ്ടത�™്�™. മറക്കുകയുമി�™്�™. പക്ഷെ എന്തോ ഇക്കാ�™ത്തിനിടയിൽ ജീവിതം വേറെന്തൊക്കെയോ എന്നെ പഠിപ്പിച്ചു. സംഭവത്തിന് മുൻപ് അദ്ദേഹത്തെ കണ്ടിട്ടുള്ളതായി �"ർക്കുന്നി�™്�™.

അവതാരകൻ:---- താങ്കൾ മിസ് രേണുവിനെ അതിന് മുൻപ് കണ്ടിട്ടുണ്ടോ?

പ്രതി:--- �'ന്നോ രണ്ടോ തവണ. വേറൊന്നും അറിയാമായിരുന്നി�™്�™.( പുഞ്ചിരിക്കുന്നു) വിചാരണ കാത്തു കിടക്കുമ്പോൾ, പെൺകുട്ടി �'ന്നാംവർഷ ഡി�-്രിക്ക് പഠിക്കുകയാണെന്നും അച്ഛൻ ബാങ്ക് മാനേജരാണെന്നും അറിഞ്ഞു.

അവതാരകൻ:--- വിചാരണസമയത്തെ അനുഭവങ്ങളെപ്പറ്റി പറയാമോ?

സ്ത്രീ:---സംഭവം നടക്കുമ്പോൾ എനിക്ക് പതിനെട്ട് തികഞ്ഞിരുന്നതെ ഉണ്ടായിരുന്നുള്ളു. കോടതിയി�™െ കാര്യങ്ങളെകുറിച്ചും നിയമങ്ങളെക്കുറിച്ചുമൊന്നും എനിക്കറിയാമായിരുന്നി�™്�™. എ�™്�™ാം അച്ഛനും ബന്ധുക്കളും കൂടിയായിരുന്നു കൈകാര്യം ചെയ്തത്. പബ്�™ിക് പ്രോസിക്യൂട്ടർ കോടതിയിൽ പറയാൻ എന്നെ ചി�™ത് പറഞ്ഞ് പഠിപ്പിച്ചിരുന്നു. എനിക്ക് പ്രായപൂർത്തിയായിരുന്നി�™്�™െന്നും, ക്രൂരമായി പീഡിപ്പിക്കപ്പെട്ടു എന്നുമൊക്കെയുള്ള രേഖകൾ അച്ഛൻ ഡോക്ടർമാരിൽ നിന്നും മറ്റും നേടി. അന്നതിന്റെ സീരിയസിനസ്സ് �'ന്നുംഎനിക്കറിയാമായിരുന്നി�™്�™. പിൽക്കാ�™ത്ത് അതിനെക്കുറിച്ചോർത്ത് ചി�™പ്പോഴൊക്കെ മനസ്സ് വിഷമിച്ചിട്ടുണ്ട്. സത്യത്തിൽ അന്ന് ഞാൻ മുറ്റത്ത് ചെടികൾക്ക് വെള്ളമൊഴിച്ചു കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് അദ്ദേഹം വന്നെന്നെ കടന്നുപിടിച്ചത്. നിർഭാ�-്യവശാൽ അച്ഛനും അമ്മയും ചേച്ചിയും
വീട്ടി�™ുണ്ടായിരുന്നി�™്�™. �'രു മാര്യേജ് ഫംക്ഷന് പോയിരുന്നു. അദ്ദേഹം അതറിഞ്ഞിരുന്നോ എന്നറിയി�™്�™. ഞാൻ കൈ വെട്ടിച്ച് വരാന്തയി�™േക്ക് �"ടിക്കയറിയെങ്കി�™ും പിൻതുടർന്ന് വന്ന് അദ്ദേഹം എന്റെ ഉടുപ്പു വ�™ിച്ചുകീറി. ഞാൻ ഉറക്കെ കരഞ്ഞു. എന്നെ സോഫയി�™േക്ക് വ�™ിച്ചിട്ട് കെട്ടിപ്പിടിക്കുകയും പിന്നെ നെറ്റിയി�™ും മാറി�™ും വയറി�™ും ഉമ്മ വയ്ക്കുകയും ചെയ്തു. എന്റെ കൈകൾ ഇരു വശത്തേക്കും ചേർത്തു പിടിക്കുന്നതിനിടയിൽ, എന്തോ ആവശ്യത്തിന് ഏണി എടുക്കാൻ വന്ന മാമൻ അതു കാണുകയായിരുന്നു. കോടതിയിൽ അങ്ങനെ പറയരുതെന്നും വക്കീൽ എഴുതി തരുന്നത് പഠിക്കണമെന്നും അച്ഛൻ നിർബന്ധിച്ചു. ഇങ്ങനെയൊരവസരത്തിൽ ഇത് പറയരുതാത്തതാണ്. ഭാവിയിൽ, �'രവസരം കിട്ടിയിട്ടും �'ന്നും തുറന്നു പറഞ്ഞി�™്�™ എന്ന തോന്നൽ അ�™ട്ടാതിരിക്കാനാണ് ഇപ്പോൾ പറയുന്നത്.

അവതാരകൻ:---- സംഭവം നടക്കുന്ന സമയത്ത് പ്രതിയോട് കടുത്ത വെറുപ്പ് ഉണ്ടായിരുന്നിരിക്കുമ�™്�™ോ. ഇപ്പോഴും മനസ്സിൽ ദേഷ്യവും അമർഷവുമുണ്ടോ?

സ്ത്രീ:--- (ചിരിച്ചുകൊണ്ട്) സത്യത്തിൽ ഇന്നെനിക്ക് വെറുപ്പ് തോന്നുന്നി�™്�™. അന്നുണ്ടായിരുന്നു. പിന്നെ സ്ത്രീ സർവ്വംസഹയാണ്. എന്നോട് അദ്ദേഹം പ�™ തവണ മാപ്പ് ചോദിച്ചു. �'രിക്ക�™െങ്കി�™ും എനിക്കത് തിരിച്ചു പറയണമ�™്�™ോ. തന്നെ കൊ�™്�™ാൻ ശ്രമിച്ച വ്യക്തിക്ക് ജോൺ പോൾ മാർപ്പാപ്പ മാപ്പു നൽകിയി�™്�™േ. പിന്നെയാണോ കേവ�™ം �'രു സ്ത്രീയായ ഞാൻ.

അവതാരകൻ:--- താങ്കൾ നശിപ്പിച്ച �'രു ജീവിതത്തിനുടമ താങ്കൾക്ക് മാപ്പ് നൽകുന്നു. സന്തോഷം തോന്നുന്നി�™്�™േ?

പ്രതി:--- തീർച്ചയായും. മിസ് രേണുവിൽ നിന്ന് ഞാനത് അതിയായി ആ�-്രഹിച്ചിരുന്നു. ഇതിനോടകം തന്നെ മാപ്പ് നൽകുകയും ചെയ്തു. ജയിൽ ജീവിതത്തിന്റെ ഏഴാം വർഷം അവർ എന്നെ ജയി�™ിൽ സന്ദർശിച്ചു. വളരെ നന്ദിയുണ്ട്( കൈ കൂപ്പുന്നു)

അവതാരകൻ:--- അതേയോ.. ദാറ്റ്സ് ന്യൂസ്. പോ�™ീസ് ഭാഷ്യമനുസരിച്ച് താങ്കൾക്ക് അത്തരത്തി�™ൊരു ക്രിമിനൽ പശ്ചാത്ത�™മൊന്നുമി�™്�™ായിരുന്നു. മാത്രമ�™്�™ സ്കൂളി�™ും കോളേജി�™ും ബ്രി�™്യന്റ് സ്റ്റുഡന്റുമായിരുന്നു. വളരെ ശാന്തനായ �'രു കുട്ടി എന്നാണ്, ഞങ്ങളുടെ റിപ്പോർട്ടർമാർക്ക് അന്ന്, അയൽക്കാരിൽ നിന്നും അറിയാൻ കഴിഞ്ഞത്. എന്നിട്ടും താങ്കളെന്തിനാണ് �'രു കുട്ടിയുടെ ജീവിതം നശിപ്പിക്കാൻ ശ്രമിച്ചത്? എന്തായിരുന്നു അങ്ങനെയൊരു കൃത്യത്തി�™േക്ക് താങ്കളെ നയിച്ചത്?

പ്രതി:--- കൃത്യമായി അറിയി�™്�™. �'രു പക്ഷെ അപകർഷതാബോധമാകാം. എന്റെ അച്ഛൻ സെക്രട്ടറിയേറ്റിൽ പ്യൂണായിരുന്നു. വ�™ിയ സാമ്പത്തിക സ്ഥിതിയൊന്നുമുണ്ടായിരുന്നി�™്�™. �'രു ചേട്ടനുണ്ട്. എങ്കി�™ും രക്ഷിതാക്കൾ ഞങ്ങളെ കഴിയാവണ്ണം ഭം�-ിയായി നോക്കി. സംഭവകാ�™ത്ത് ഞാൻ ഡി�-്രി കഴിഞ്ഞ് �'രു ജോ�™ിക്ക് ശ്രമിക്കുകയായിരുന്നു. കുട്ടിക്കാ�™ത്തും കോളേജിൽ പഠിക്കുമ്പോഴുമൊക്കെ ഞാൻ വളരെ അന്തർമുഖനായിരുന്നു. കൂട്ടുകെട്ടുകൾ നന്നെ കുറവ്. അമ്മയായിരുന്നു എന്റെ �™ോകം. അമ്മ പറഞ്ഞു തന്ന കഥകൾ കേട്ടാണ് ഞാൻ വളർന്നത്. കുട്ടിക്കാ�™ത്ത്, രാവി�™െ ഉറക്കമെണീറ്റ് വരുമ്പോൾ 'ശംഭു' എന്ന് വിളിച്ച് കെട്ടിപ്പിടിച്ച് ഉമ്മ തരും അമ്മ. അതോർത്ത്, ജയി�™ിൽ കഴിഞ്ഞിരുന്ന കാ�™ത്ത് പ�™പ്പോഴും ഞാൻ കരഞ്ഞു. പ്രത്യേകിച്ച് പ്രഭാതങ്ങളിൽ. അന്തർമുഖത്വം കാരണം കോളേജി�™ും പെൺകുട്ടികളുമായി എനിക്ക് അടുപ്പമുണ്ടായിരുന്നി�™്�™. മറ്റുള്ളവർ അവരുമായി സ�™്�™പിക്കുകയും, ഇടനാഴികളിൽ വച്ച് പരസ്പരം ചുംബിക്കുകയും കാണുമ്പോൾ എനിക്ക് വ�™്�™ാത്ത നിരാശ തോന്നിയിരുന്നു. ഇതൊക്കെയാവാം കാരണം. മിസ് രേണുവിനെ വീട്ടുമുറ്റത്ത് വച്ച്, മുന്നി�™െ റോഡ് വഴി നടന്നു പോകുമ്പോൾ കണ്ടിട്ടുണ്ട്. എന്നാൽ അന്ന് ആ കുട്ടി വീട്ടിൽ തനിച്ചായിരുന്നു എന്ന ഊഹമൊന്നുമുണ്ടായിരുന്നി�™്�™. കടുത്ത നിരാശകാരണം ആ ദിവസങ്ങളിൽ മനസ്സാകെ അസ്വസ്ഥമായിരുന്നു എന്ന് �"ർക്കുന്നുണ്ട്. പക്ഷെ �'ന്നും കരുതിക്കൂട്ടിയായിരുന്നി�™്�™.

അവതാരകൻ:---- അന്ന് രേണുവിനോട് പ്രണയം തോന്നിയിരുന്നോ?( ചിരിക്കുന്നു)

പ്രതി:--- ( പുഞ്ചിരിച്ചുകൊണ്ട്) സ്നേഹമുണ്ടായിരുന്നു. ജയി�™ിൽ കഴിഞ്ഞിരുന്ന കാ�™ത്ത് �'രിക്ക�™ോർത്തു, കുട്ടിയെ കടന്നു പിടിക്കുന്നതിന് പകരം അമ്മയുമായി വന്ന് വീട്ടുകാരുമായി ചോദിച്ചിരുന്നെങ്കി�™ോ എന്ന്. പിന്നെയോർത്തു ചോദിക്കാനും തരമുണ്ടായിരുന്നി�™്�™ എന്ന്. ഏത് സമൂഹമെന്നറിയാതെ.. പിന്നെ സാമ്പത്തികവും. അതിനുള്ള ബോധമൊന്നും പക്ഷെ അന്നുണ്ടായിരുന്നി�™്�™. ഞാനൊരു അന്തർമുഖനായിരുന്ന�™്�™ോ. നേരത്തെ പറഞ്ഞതുപോ�™െ നമ്മുടെ സ്നേഹത്തേയും വികാരങ്ങളേയുമെ�™്�™ാം സമൂഹം തരം തിരിച്ചു നിർത്തിയിരിക്കുന്നു.

അവതാരകൻ:-- അമ്മയായിരുന്നു �™ോകം എന്നു പറഞ്ഞ�™്�™ോ. സംഭവശേഷം അമ്മയുടെ പ്രതികരണമെന്തായിരുന്നു?

പ്രതി:--- അമ്മ വളരെ വിഷമിച്ചിട്ടുണ്ടാകണം. സംഭവസ്ഥ�™ത്ത് നിന്ന് എന്നെ പോ�™ീസ് സ്റ്റേഷനി�™േക്ക് കൊണ്ടുപോയി. രാത്രി വൈകി അച്ഛനും അമ്മയും കാണാൻ വന്നു. അമ്മ കരയുന്നുണ്ടായിരുന്നു. എനിക്ക് ചുക്കുകാപ്പി വ�™ിയ ഇഷ്ടമായിരുന്നതിനാൽ ഫ്�™ാസ്കിൽ കുറച്ച് കാപ്പിയുമായിട്ടാണ് അമ്മ വന്നത്. ആദ്യമൊന്നും എന്നോട് സംസാരിക്കാൻ പോ�™ീസ്കാർ അവരെ അനുവദിച്ചി�™്�™. ഏറെ പ്രാവശ്യം കേണപേക്ഷിച്ചപ്പോൾ, നാ�™ു മണിക്കൂറുകൾക്ക് ശേഷം രണ്ട് മിനിട്ട് സംസാരിക്കാനനുവദിച്ചു. 'എന്തെടാ എന്തുണ്ടായി?' എന്ന് അച്ഛൻ ചോദിച്ചു. �'രു പെൺകുട്ടിയുടെ ഉടുപ്പ് വ�™ിച്ചുകീറി ഉപദ്രവിച്ചു എന്ന് ഞാൻ പറഞ്ഞു. പോ�™ീസ്കാർ അച്ഛനുമമ്മയേയും �'രുപാട് അധിഷേപിച്ചു. അമ്മയ്ക്ക് കരൾ രോ�-മുണ്ടായിരുന്നു. വിധി പറയുന്ന ദിവസം അമ്മ വന്നിരുന്നി�™്�™. �'ന്നുരണ്ടു തവണ ജയി�™ിൽ വന്നിരുന്നു. ആരോ�-്യപ്രശ്നം കാരണം പിന്നെ അതിന് കഴിഞ്ഞി�™്�™. കത്തെഴുതുമായിരുന്നു. ചുക്കുകാപ്പി കിട്ടാറുണ്ടോ എന്ന് എ�™്�™ കത്തി�™ും അമ്മ ചോദിക്കുമായിരുന്നു. കഴിക്കുന്ന ആഹാരത്തിനെക്കുറിച്ചും ആരോ�-്യത്തെകുറിച്ചും അമ്മ ചോദിച്ചു. ഹരിനാമകീർത്തനത്തി�™െ വരികളും എഴുതി അയക്കുമായിരുന്നു ചൊ�™്�™ാനായി. കുറേക്കാ�™ം കത്തുമുടങ്ങി. അച്ഛൻ വന്നു കണ്ടു. അമ്മയുടെ ആരോ�-്യസ്ഥിതി മോശമാണെന്നറിഞ്ഞു. അവസാന കത്തിന് ശേഷം രണ്ട് വർഷം കഴിഞ്ഞ് എനിക്ക് പരോൾ കിട്ടി. അമ്മയെ കാണാനായി ഞാൻ വീട്ടി�™േക്കോടി. അമ്മയുടേയും അച്ഛന്റെയും ചുട�™ത്തെങ്ങുകൾ വളർന്നിരുന്നു. അമ്മയുടെ മരണ ശേഷം �'രു മാസത്തിന് ശേഷം, ഹൃദയസ്തംഭനം കാരണം അച്ഛനും മരിച്ചു. ഡയബറ്റിക് പേഷ്യന്റായിരുന്നു അച്ഛൻ. മരണ വിവരം മനഃപൂർവ്വം ചേട്ടൻ മറച്ചു വച്ചു.
വീട്ടിൽ വന്നപ്പോൾ ചേട്ടനും ചേട്ടത്തിയും വ�™ിയ അടുപ്പമൊന്നും കാട്ടിയി�™്�™. അവിടെ താമസിക്കുന്നതിനോടും യോജിപ്പുണ്ടായിരുന്നി�™്�™. അന്ന് വൈകുന്നേരം ഞാൻ ജയി�™ി�™േക്ക് മടങ്ങിപ്പോയി.

അവതാരകൻ:--- വിചാരണത്തടവുകാരനായിരുന്നപ്പോഴും ശിക്ഷ അനുഭവിച്ചിരുന്നപ്പോഴുമുണ്ടായ തിക്താനുഭവങ്ങളെ കുറിച്ച് പറയാമോ?

പ്രതി:-- പോ�™ീസുകാർ എന്നെ �'രുപാട് ഉപദ്രവിച്ചു. കുറേ പേപ്പറുകളിൽ �'പ്പിടുവിച്ചു. കുറ്റപത്രമൊന്നും ഞാൻ വായിച്ചി�™്�™. �'രഭിഭാഷകനെ ഏർപ്പാടാക്കി തരുമോ എന്നൊന്നും ചോദിക്കാൻ എനിക്കറിയി�™്�™ായിരുന്നു. അച്ഛൻ കുറച്ചൊക്കെ ശ്രമിച്ചു. �'ന്നും നടന്നി�™്�™. ബന്ധുക്കൾക്ക് താൽപര്യവുമുണ്ടായിരുന്നി�™്�™. പോ�™ീസ് �'രുപാട് അപമാനിച്ചു. സേവ്യർ എന്നൊരു പോ�™ീസ്കാരൻ എന്റെ വൃഷ്ണങ്ങളി�™ും മുതുകത്തും കമ്പിപ്പാര കൊണ്ടടിച്ചു. കുറേ നേരം ഞാൻ ബോധരഹിതനായിരുന്നു. എണീറ്റപ്പോൾ ' നിന്റെ തള്ളയേയും നീ പ്രാപിക്കുമോടാ ' എന്നു പറഞ്ഞ് അധിഷേപിച്ചു. അതിനുശേഷം എന്റെ പുരുഷത്വം എന്നന്നേക്കുമായി കെട്ടുപോയി. അതിൽപ്പിന്നെ ഇന്നുവരെ �'രു സ്ത്രീയോടും എനിക്ക് വികാരം തോന്നിയിട്ടി�™്�™. രാത്രി അമ്മ കാണാൻ വന്നപ്പോൾ ആ പോ�™ീസ് കാരൻ ' വളർത്തുദോഷം വന്നാൽ മോൻ തള്ളയ്ക്ക് പുറത്തും കയറും. ആരി�™ുണ്ടായതാണിത്?' എന്ന് ചോദിച്ച് അമ്മയേയും അപമാനിച്ചു . ഏറെക്കാ�™ം, അദ്ദേഹം എന്നെക്കാണുമ്പോഴൊക്കെ ' തളളയെ പിടിക്കാൻ പോണി�™്�™േടാ?' എന്നു ചോദിച്ച് പരിഹസിച്ചിരുന്നു. അവസാന വർഷങ്ങളിൽ ആ പോ�™ീസ്കാരനെ കാണാതായി. എന്തോ കുടുംബ പ്രശ്നങ്ങൾ കൊണ്ട് അദ്ദേഹം ആത്മഹത്യ ചെയ്തു എന്ന് ആരോ എന്നോട് പറഞ്ഞു. വിചാരണ നടക്കുന്ന സമയത്ത് തന്നെ ഞാനൊരു വിഷാദരോ�-ിയായി മാറിയിരുന്നു. പോ�™ീസ്കാർ ഏൽപ്പിച്ച ദേഹോപദ്രവം കാരണം ഇപ്പോഴും ആരോ�-്യപ്രശ്നങ്ങളുണ്ട്. നടക്കാൻ ബുദ്ധിമുട്ടുണ്ട്. മരുന്നുകളുമുണ്ട്.

അവതാരകൻ:---- രേണുവി�™േക്ക് മടങ്ങിവരാം. സംഭവത്തിന് ശേഷമുള്ള ജീവിതം �'ന്നു പങ്കുവയ്ക്കാമോ?

സ്ത്രീ:--- ആ നാളുകളിൽ വ�™്�™ാത്ത ആശങ്കയും ആധിയുമുണ്ടായിരുന്നു. പോ�™ീസുകാരുടേയും മാധ്യമങ്ങളുടേയും സാന്നിധ്യം, തുടരെത്തുടരെയുള്ള ചോദ്യങ്ങൾ എന്നിവ. വിചാരണ കഴിഞ്ഞ് വിധിക്ക് ശേഷം കാര്യങ്ങൾ മെ�™്�™െ പൂർവ്വ സ്ഥിതിയി�™ായി. അച്ഛന്റേയും അമ്മയുടേയും ആകു�™തകാരണം ഏറെ താമസിയാതെ തന്നെ ചേച്ചി വിവാഹം കഴിഞ്ഞ് കാനഡയി�™േക്ക് പോയി. ഡി�-്രി കഴിഞ്ഞ ഉടനെ ഞാനും വിവാഹിതയായി. ആദ്യം ദുബായിയിൽ ആയിരുന്നു. മൂന്നു വർഷങ്ങൾക്ക് ശേഷം ഞാൻ നാട്ടി�™േക്ക് മടങ്ങി.

അവതാരകൻ:--- താങ്കൾ ഇപ്പോൾ വിവാഹ മോചിതയാണ�™്�™ോ. ദാമ്പത്യ ജീവിതത്തിന്റെ പരാജയത്തിനു കാരണം പൂർവ്വ സംഭവമോ, അതിനെക്കുറിച്ചുള്ള തർക്കമോ എന്തെങ്കി�™ും ആയിരുന്നോ? അങ്ങനെ തോന്നിയിട്ടുണ്ടോ?

സ്ത്രീ:--- ഇ�™്�™. തോന്നിയിട്ടി�™്�™. അതെന്റെ തീരുമാനമായിരുന്നു.

അവതാരകൻ:--- താങ്കൾ കുടുംബകോടതിയിൽ സമർപ്പിച്ച അഫിഡവിറ്റിൽ നിന്ന് ഞങ്ങൾക്കറിയാൻ സാധിച്ചത്, ഭർത്താവ് വികൃതരതി ഇഷ്ടപ്പെടുന്ന ആളായിരുന്നുവെന്നും-- ഐ മീൻ ബിസാർ സെക്സ്- �™ൈം�-ീക ഉപദ്രവങ്ങൾ അദ്ദേഹത്തിൽ നിന്നും �'രുപാട് സഹിച്ചിരുന്നുവെന്നുമാണ്. അതിനെപ്പറ്റി എന്തുപറയുന്നു?

സ്ത്രീ:--- ( ചിരിച്ചുകൊണ്ട്) ഏറെക്കുറേ. പക്ഷെ ഇതൊക്കെ നിങ്ങളുടെ ചാന�™ിന് എങ്ങനെ കിട്ടി എന്ന് അത്ഭുതപ്പെടുകയാണ്. ആ വിവാഹബന്ധം തെറ്റായ �'രു തീരുമാനമായിരുന്നു.
അയാൾ മദ്യപാനിയും ദേഹോപദ്രവം നടത്തുന്നയാളുമായിരുന്നു. പിന്നെ പണമോഹിയും. കൂടുതൽ പറയാൻ ആ�-്രഹിക്കുന്നി�™്�™. മാധ്യമങ്ങൾ ഇങ്ങനെ സ്വകാര്യ കാര്യങ്ങളി�™േക്ക് കടന്നുകയറുകയും പിന്നെ വിചാരണ നടത്തുകയും ചെയ്യുന്നത് ഉചിതമ�™്�™ എന്നാണ് എന്റെ അഭിപ്രായം( ചിരിക്കുന്നു)

അവതാരകൻ:--- മാധ്യമങ്ങൾ താങ്കളുടെ ജീവിതത്തിൽ സംഭവിച്ചതുപോ�™െയുള്ള നിരവധി കാര്യങ്ങളെ പുറത്തു കൊണ്ട് വന്നിട്ടി�™്�™േ?

സ്ത്രീ:--- ഇ�™്�™ാ എന്നു പറയുന്നി�™്�™. എന്നാ�™ും രണ്ട് കാര്യങ്ങളുണ്ട്. �'ന്നാമത് നിസ്സാരകാര്യങ്ങൾ മുതൽ ക്രൂരമായ പീഡനസംഭവങ്ങൾ വരെ, ചാന�™ുകളുടെ വാർത്താ മത്സരങ്ങൾക്ക് വേണ്ടി വളച്ചൊടിക്കൽ. പിന്നെ പുതിയൊരു സ്റ്റോറി കിട്ടുമ്പോൾ പഴയതിനോടുള്ള തണുപ്പൻ സമീപനം. ഈവെൻ നിർഭയയുടെ കുടുംബത്തിന് പോ�™ും മാധ്യമവൃത്തങ്ങളിൽ നിന്ന് ഏറെ സഹിക്കേണ്ടി വന്നിട്ടുണ്ടാകണം.

അവതാരകൻ:--- നിർഭയാ കേസിൽ ഞങ്ങൾ ക്രിയാത്മകമായിത്തന്നെ ഇടപെട്ടു. അത് ഫ�™ം കണ്ടു എന്നാണെന്റെ പക്ഷം. ഇതിനെക്കുറിച്ച് താങ്കൾക്കന്താണ് പറയാനുള്ളത്? വിശാഖ്. മാധ്യമവിചാരണ എന്നു പറയുന്നത് താങ്കൾക്കും നേരിടേണ്ടി വന്നിട്ടുണ്ടോ?

പ്രതി:--- സംഭവസമയത്ത് അവരെന്റെ കുറേ ഫോട്ടോകളെടുത്തു. വിചാരണ സമയത്ത് കോടതി പരിസരത്ത് വച്ചും വിധി വന്ന ദിവസവും. അ�™്�™ാതെ എന്നോടൊന്നും ചോദിച്ചിരുന്നി�™്�™. മാധ്യമങ്ങളിൽ വന്ന വാർത്ത അച്ഛനേയും അമ്മയേയും �'റ്റപ്പെടുത്തിയെന്ന് കത്തുകളിൽ നിന്നറിഞ്ഞു. അയൽപക്കക്കാരും ബന്ധുക്കളും. സത്യത്തിൽ മൂന്ന് വിചാരണകളുണ്ട്. ജുഡീഷ്യറിയുടെ വിചാരണ, മാധ്യമവിചാരണ പിന്നെ സമൂഹത്തിന്റെ വിചാരണ. ആദ്യത്തെ രണ്ടും കഴിഞ്ഞു. മൂന്നാമത്തേത് ഇപ്പോഴും തുടരുന്നു.( പുഞ്ചിരിക്കുന്നു)

അവതാരകൻ:--- നമുക്ക് വിഷയത്തിൽ നിന്ന് വ്യതിച�™ിക്കാതിരിക്കാൻ ശ്രദ്ധിക്കാം. പിൽക്കാ�™ത്ത് എപ്പോഴെങ്കി�™ും, സ്വന്തം ജീവിതത്തെ നശിപ്പിച്ച വ്യക്തിയെ പിന്നെയും കാണണമെന്ന് തോന്നിയിട്ടുണ്ടോ? രേണു.

സ്ത്രീ:--- ആദ്യകാ�™ങ്ങളിൽ ഇ�™്�™ായിരുന്നു. അദ്ദേഹത്തിന് പരോൾ കിട്ടി എന്നെങ്ങനെയോ അറിഞ്ഞപ്പോൾ ആധിയായി. ഞങ്ങളോട് പകവീട്ടുമോ എന്ന് ഭയന്നു. �'ന്നുമുണ്ടായി�™്�™. പിന്നെ ഞാൻ പിന്നിട്ട ജീവിതത്തി�™േക്ക് തിരിഞ്ഞു നോക്കിയപ്പോൾ, അദ്ദേഹത്തെ എപ്പോഴെങ്കി�™ുമൊരിക്കൽ കാണണമെന്നാ�-്രഹിച്ചു. അതിനൊരു കാരണം കൂടിയുണ്ട്. വിചാരണ നടക്കുമ്പോൾ അദ്ദേഹത്തിന്റെ അമ്മ രണ്ട് തവണ വീട്ടിൽ വന്നിരുന്നു. ഞങ്ങളോട് പൊറുക്കണമെന്നും മകനൊരു പാവമാണെന്നും പറഞ്ഞു. മൂന്നാമത് വന്നപ്പോൾ അച്ഛൻ വീട്ടി�™േക്ക് കടക്കാൻ അനുവദിച്ചി�™്�™. പിൽക്കാ�™ത്ത് ജയി�™ിൽ വച്ച് ഞാൻ പറഞ്ഞപ്പോഴാണ് അമ്മ വന്നിരുന്ന കാര്യം അദ്ദേഹമറിഞ്ഞത്. വളരെ ദുഃഖിതനായി കാണപ്പെട്ടു അപ്പോൾ അദ്ദേഹം. ജയി�™ിൽ വച്ച് കണ്ടപ്പോൾ എനിക്ക് ആളെ മനസ്സി�™ായി�™്�™. എന്നാൽ അദ്ദേഹത്തിന് എന്നെ മനസ്സി�™ായി. കണ്ടയുടനെ കൈകൂപ്പി. സുഖമാണോ എന്നന്വേഷിച്ചു. അപ്പോഴും മാപ്പ് പറഞ്ഞു. പിന്നെ വാർഡന്റെ സമ്മതത്തോടെ എനിക്കൊരു പുസ്തകം തന്നു.

അവതാരകൻ:--- ഇതുമായി ബന്ധപ്പെട്ട്, ആ ദിവസമ�™്�™ാതെ മനസ്സിൽ തട്ടിയ എന്തെങ്കി�™ും സംഭവമോ സന്ദർഭമോ ഉണ്ടായിട്ടുണ്ടോ?

സ്ത്രീ:--- പിന്നെയെപ്പോഴൊക്കെയോ മനസ്സിനെ വിഷമിപ്പിച്ച സന്ദർഭമുണ്ടായിട്ടുണ്ട്. വിധികഴിഞ്ഞ് കോടതിയുടെ വരാന്തയി�™േക്ക് വന്നപ്പോൾ, പോ�™ീസ്കാർ അദ്ദേഹത്തെ വി�™ങ്ങുവച്ച് ഞങ്ങളുടെ അടുത്തുകൂടെ കൊണ്ടുപോയി. എന്റെകൂടെ അച്ഛനും അമ്മയും ബന്ധുക്കളുമുണ്ടായിരുന്നു. എന്നെ കണ്ടപ്പോൾ 'സോറി' എന്ന് രണ്ട് പ്രാവശ്യം പറഞ്ഞു. എനിക്കാകെ അങ്ക�™ാപ്പായി. എന്ത് പറയണമെന്നറിയി�™്�™ായിരുന്നു. എന്റെ കൈയ്യി�™ിരുന്ന വാട്ടർ ബോട്ടി�™ിൽ നോക്കി അദ്ദേഹം കുടിനീരിറക്കുന്നത് ഞാൻ കണ്ടു. ദാഹിക്കുന്നു കുറച്ചു വെള്ളം തരാമോ എന്ന് ചോദിച്ചൂ. അച്ഛൻ ബോട്ടിൽ പിടിച്ചുവാങ്ങി വെള്ളം മുഴുവനും പുറത്തേക്ക് �'ഴിച്ചു കളഞ്ഞു. തുടർന്ന് പോ�™ീസുകാർ അദ്ദേഹത്തെ വാനിനടുത്തേക്ക് കൂട്ടിക്കൊണ്ട് പോയി.

അവതാരകൻ:--- ഇപ്പോഴത്തെ ജീവിതം? ഭാവി പരിപാടികൾ?

സ്ത്രീ:-- ഇപ്പോൾ സ്വതന്ത്രവും ഉന്മേഷഭരിതവുമായ �'രു ജീവിതം നയിക്കുന്നു. അതിൽ സന്തുഷ്ടയാണ് ഞാൻ. സ്വന്തമായി �'രു ക�-ൺസി�™ിം�-് സെന്റർ നടത്തുന്നുണ്ട്. പ്രക്ഷുബ്ധമായ �'രു ജീവിതം �'രിക്ക�™ും ഞാൻ ഇഷ്ടപ്പെട്ടിരുന്നി�™്�™. ജീവിതത്തിൽ സംഭവിച്ചതൊക്കെ �'രു നിയോ�-മാകാം. എനിക്ക് തോന്നുന്നു ഇപ്പോൾ ഞാൻ കൂടുതൽ സന്തോഷവതിയാണെന്ന്. താ�™ോ�™ിക്കാനൊരു കുഞ്ഞി�™്�™ എന്ന സ്വകാര്യ ദുഃഖമുണ്ടെങ്കി�™ും. പ്രതീക്ഷകൾ വച്ചുപു�™ർത്താനും സ്വപ്നങ്ങൾ കാണാനും ഇഷ്ടപ്പെടുന്ന �'രു വ്യക്തി തന്നെയാണ് ഞാൻ. പിന്നെ മിസ്റ്റർ ഹഫീസ് ഇടക്കിടക്ക് പറയുന്നത് പോ�™െ ജീവിതം തകർക്കപ്പെട്ട �'രാളൊന്നുമ�™്�™ കേട്ടോ ഞാൻ.( ചിരിക്കുന്നു)

അവതാരകൻ:-- ഇനി താങ്കളി�™േക്ക് വരാം. ജോർജ്ജ് ക്�™ൂനിയെപ്പറ്റി പരാമർശിച്ചു കണ്ടു. സിനിമാ പ്രേമിയാണോ താങ്കൾ?

പ്രതി:--- ന�™്�™ സിനിമകൾ കാണും. ജയി�™ി�™ും ഞാൻ അന്തർമുഖനായിരുന്നു. അതിനാൽ കിട്ടുന്ന സമയമെ�™്�™ാം വായനയ്ക്കായി ഉപയോ�-ിച്ചു.

അവതാരകൻ:--- ഏതോക്കെ പുസ്തകങ്ങളാണ് സാധാരണയായി വായിക്കാറുള്ളത് ?

പ്രതി:-- കൂടുത�™ും തത്വശാസ്ത്ര പുസ്തകങ്ങൾ. പിന്നെ ചരിത്രം, ആൻത്രോപോളജി, സാഹിത്യം എന്നിവ. അരിസ്റ്റോട്ടിൽ, പ്�™ാറ്റോ, ഹെ�-ൽ തുടങ്ങിയവരുടെയെ�™്�™ാം തത്വചിന്തകളടങ്ങുന്ന പുസ്തകങ്ങൾ ഞാൻ വായിച്ചിട്ടുണ്ട്. പിന്നെ ........ വോൾട്ടയർ തുടങ്ങിയവർ. അതിജീവനങ്ങളുടെ പുസ്തകങ്ങൾ ഏറെയിഷ്ടപ്പെടുന്നു. ബുക്കർ.ടി. വാഷിം�-്ടണിന്റെ ' അപ് ഫ്രം സ്�™േവറി' നിരവധി തവണ വായിച്ചു. സാഹിത്യത്തിൽ തോമസ് ഹാർഡിയും �-ോർക്കിയുമാണ് ഇഷ്ടമുള്ള എഴുത്തുകാർ. �-ോർക്കിയുടെ നോവ�™ിന് പ്രൊഫസ്സർ ബോറീസ് ബ്യാ�™ിക് എഴുതിയ അവതാരികയി�™െ " പുതുജീവൻ നേടിയ ആത്മാവിനെ കൊ�™്�™ൻ സാദ്ധ്യമ�™്�™" എന്നവരി എന്റെ മേശയിൽ ഞാൻ കുറിച്ചിട്ടിട്ടുണ്ട്.

അവതാരകൻ:--- വത്സ്യാന മഹർഷിയുടെ കൃതി വായിച്ചിട്ടുണ്ടോ? തമാശയ്ക്ക് ചോദിച്ചതാണ് കേട്ടോ?( ചിരിക്കുന്നു)

പ്രതി:--- ( പുഞ്ചിരിച്ചുകൊണ്ട്) ഇ�™്�™.

അവതാരകൻ:--- ഇപ്പോഴത്തെ ജീവിതം? പൂർവ്വകാ�™ ജീവിതം വർത്തമാനകാ�™ത്തെ ബാധിക്കുന്നുണ്ടോ?

പ്രതി:--- നേരത്തെ പറഞ്ഞതു പോ�™െയുള്ള സമൂഹ വിചാരണകൾ ഇപ്പോഴും നടക്കുന്നുണ്ട്. പ�™രും ജോ�™ി നിഷേധിച്ചു ഇപ്പോൾ പഴയ �'രു സുഹൃത്തിന് വേണ്ടി പ്രൂഫ് റീഡറാണ്. അദ്ദേഹത്തിന്റെ �"ഫീസ് മുറിയുടെ �'രു വശത്ത് ഞാൻ താമസിക്കുന്നു. മേശ, കസേര, പായ, സ്റ്റ�-, ഏതാനും പാത്രങ്ങൾ, രണ്ട് ജോഡി വസ്ത്രങ്ങൾ പിന്നെ കുറച്ചു പുസ്തകങ്ങൾ. ഇത്രയുമാണ് എന്റെ സമ്പാദ്യം( പുഞ്ചിരിക്കുന്നു)

അശതാരകൻ:--- ബന്ധുക്കൾ, ചേട്ടൻ ഇവരുമായിട്ടൊന്നും അടുപ്പമി�™്�™േ?

പ്രതി:--- ഇ�™്�™.

അവതാരകൻ:--- കുടുംബ സ്വത്തിൽ �"ഹരിയൊന്നും �™ഭിക്കുകയുണ്ടായി�™്�™േ?

പ്രതി:--- ഇ�™്�™. ഞാൻ പിന്നെ ചോദിച്ചിട്ടുമി�™്�™.

അവതാരകൻ:--- ക�™്യാണം, കുടുംബം തുടങ്ങിയ ആ�-്രഹങ്ങൾ?

പ്രതി:--- ( പുഞ്ചിരിച്ചുകൊണ്ട്) ഇ�™്�™. ഇനി അതിനൊന്നും കഴിയി�™്�™. കോളേജിൽ പഠിക്കുന്ന സമയത്ത് കുടുംബജീവിതം സ്വപ്നം കണ്ടിരുന്നു. പിന്നെ അതസ്തമിച്ചു. ഇപ്പോൾ മരിക്കുന്നത് വരെ ജീവിക്കണമെന്നെയുള്ളു.

അവതാരകൻ:--- താങ്കൾ എപ്പോഴും കട�™ിനേയും നീ�™ാകാശത്തേയും നോക്കി വെറുതെയിരിക്കുന്നു. പ�™ സ്ഥ�™ങ്ങളി�™ും നടന്ന് വൃക്ഷത്തൈകൾ നട്ടു പിടിപ്പിക്കുന്നു. എന്നൊക്കെയാണ് ഞങ്ങൾക്കറിയാൻ സാധിച്ചത്. അതിനെപ്പറ്റി പറയാമോ?

പ്രതി:--- ജയി�™ിൽ കഴിഞ്ഞ കാ�™ത്ത് ഞാൻ പ്രകൃതിയെ വ�™്�™ാതെ സ്നേഹിച്ചു തുടങ്ങി. തെങ്ങുകളുടെ കാര്യം ഞാൻ പറഞ്ഞ�™്�™ോ. ഏകാന്തത എന്നെ മടുപ്പിച്ചിരുന്നി�™്�™െങ്കി�™ും പാരതന്ത്ര്യം എന്നെ വീർപ്പുമുട്ടിച്ചിരുന്നു. അഴികൾ കടന്ന് മാനത്തേക്ക് പോകാൻ ഞാനാ�-്രഹിച്ചു. മരങ്ങളോടെന്നവണ്ണം ഞാൻ സംസാരിക്കുമായിരുന്നു. പുഴകളും വയ�™ുകളും കടന്ന്, കമുകിൻ തോട്ടങ്ങൾ പിന്നിട്ട്, ജാതി വ്യവസ്ഥകളിൽ നിന്നും സമൂഹത്തിന്റെ തുറിച്ചുനോട്ടങ്ങളിൽ നിന്നുമെ�™്�™ാം �"ടി രക്ഷപ്പെടാൻ ഞാൻ കൊതിച്ചു.
ഞാനറിയാതെതന്നെ ആകാശത്തേയും കട�™ിനേയും നോക്കിയിരിക്കുന്ന സ്വഭാവം എന്നിൽ രൂഡമൂ�™മായി. പ്രകൃതിയ്ക്ക് വേണ്ടി �'രുപാട് ചെയ്യാൻ കഴിയും എന്ന് ബോദ്ധ്യമായ നാൾ മുതൽ ഞാൻ വൃക്ഷത്തൈകൾ നടുന്നു. ദിവസം �'രു തൈയെങ്കി�™ും നടാൻ ശ്രമിക്കാറുണ്ട്.

അവതാരകൻ:--- ഡെൻമാർക്ക് ബേസ്ഡ് ആയ ' പുതിയ �™ോകം പുതിയ ഭൂമി' എന്ന കാമ്പയിന്റെ ഭാ�-മാണ് താങ്കളിപ്പോൾ എന്നറിഞ്ഞു. അതിനെക്കുറിച്ച് വിശദീകരിക്കാമോ?

പ്രതി:---- ജയി�™ിൽ കഴിയുന്ന കാ�™ത്ത് ജർമനിയിൽ നിന്ന് റെയിസ് മത്തിയാസ് എന്നൊരു �-വേഷണ വിദ്യാർത്ഥി എന്നെ സന്ദർശിച്ചിരുന്നു. ഇന്ത്യയി�™െ ജയിൽപുള്ളികളുടെ പ്രശ്നങ്ങളെ കുറിച്ചും �'റ്റപ്പെട്ടുപോകുന്ന അവരുടെ കുടുംബങ്ങളെ കുറിച്ചുമായിരുന്നു അദ്ദേഹത്തിന്റെ തീസിസ്. �'രു ന�™്�™ പ്രകൃതി സ്നേഹിയായ അദ്ദേഹം മുഖാന്തരമാണ് ' പുതിയ �™ോകം പുതിയ ഭൂമി' എന്ന കൂട്ടായ്മയി�™േക്കെത്തിയത്. അവർ സ്ത്രീ ശാക്തീകരണ പരിപാടികളും നടത്തുന്നു. �'രിക്കൽ അത്തരത്തി�™ുള്ള ക്യാംപിൽ വച്ച് ചി�™ സ്ത്രീകൾ എന്നെ ആക്ഷേപിച്ച് തിരിച്ചയച്ചു.( പുഞ്ചിരിക്കുന്നു)

അവതാരകൻ:-- ക്യാംപെയിന്റെ ഭാ�-മായി താങ്കൾ ഇന്ത്യ വിടുകയാണെന്ന് കേട്ടു. ഇന്ത്യയോട് വെറുപ്പാണോ?

പ്രതി:--- �'രിക്ക�™ുമി�™്�™. രാഷ്ട്രത്തെ ഞാൻ സ്നേഹിക്കുന്നു. പ�™പ്പോഴും ഞാൻ അധിക്ഷേപിക്കപ്പെടുന്നു. ഈ ജാതി വ്വസ്ഥകളും തരം തിരിവുമെ�™്�™ാം വീർപ്പുമുട്ടിക്കുമ്പോൾ ചി�™പ്പോൾ തോന്നും ദേശ സ്നേഹിയേക്കാളും മനുഷ്യസ്നേഹിയാകണമെന്ന്. ഈ ദേശത്തിനും നാട്ടാചാരങ്ങൾക്കും വേണ്ടി എനിക്കൊന്നും ചെയ്യാനി�™്�™ാ എന്നു തോന്നുന്നു. �™ോകമേ തറവാട് എന്നരീതിയിൽ മനുഷ്യനു വേണ്ടി ഏറെ ചെയ്യാനും കഴിയും. �™ോകത്താകമാനം നശിച്ചുകൊണ്ടിരിക്കുന്ന പച്ചപ്പിന് വേണ്ടിയും.

അവതാരകൻ:--- വാദിക്ക് പ്രതിയോടും പ്രതിക്ക് വാദിയോടും എന്താണ് പറയാനുള്ളത്?

സ്ത്രീ:---( പുഞ്ചിരിച്ചുകൊണ്ട്) എനിക്കദ്ദേഹത്തിൽ നിന്ന് ഏറെ പഠിക്കാനുണ്ടെന്ന് തോന്നുന്നു.

പ്രതി:-- സന്തോഷത്തോടെയും സമാധാനത്തോടെയും ആരോ�-്യത്തോടെയും ദീർഘകാ�™ം ജീവിക്കുക. അതിനായി പ്രാർത്ഥിക്കാം. കൂടുത�™ായൊന്നും പറയാനി�™്�™ ( പുഞ്ചിരിക്കുന്നു)

അവതാരകൻ:--- �'രു കുസൃതി ചോദ്യത്തോടെ തന്നെ നമുക്കീ പരിപാടി അവസാനിപ്പിക്കാമെന്ന് തോന്നുന്നു. തികച്ചും കുസൃതിയ�™്�™ കേട്ടോ( ചിരിക്കുന്നു) രണ്ട് പേരോടുമായിട്ട് ചോദിക്കാം. ഭാവിയിൽ ജീവിതന�-ക �'രുമിച്ച് തുഴയാം എന്നു തോന്നുന്നുണ്ടോ?

സ്ത്രീ:--- ( ചിരിച്ചുകൊണ്ട്) യാദൃശ്ചിമായൊരു ചോദ്യമായിപ്പോയി. അതിനെകുറിച്ച് പെട്ടെന്ന് മറുപടി പറയാൻ കഴിയി�™്�™. ഉണ്ടെന്നും ഇ�™്�™െന്നും. വ്യക്തിപരമാണത്.

പ്രതി:--- അതിനെക്കുറിച്ചൊന്നും തോന്നിയിട്ടി�™്�™. രേണു വീണ്ടും കുടുംബജീവിതത്തി�™േക്ക് മടങ്ങിപ്പോകുന്നത് കാണാനാ�-്രഹിക്കുന്നു.( പുഞ്ചിരിക്കുന്നു)

അവതാരകൻ:--- നമ്മുടെ ക്ഷണം സ്വീകരിച്ച് ഇവിടെയെത്തി ഈ പരിപാടിയെ സമ്പൂർണ്ണ വിജയമാക്കി തീർത്തതിന് രണ്ടു പേരോടും �-്�™ോബൽ നെറ്റ് നന്ദി പറയുന്നു. രണ്ട് പേരും അവരവരുടെ കർമ്മപഥങ്ങളിൽ ശോഭിക്കട്ടെ. ഹായ് ഫ്രണ്ട്സ് നിങ്ങൾ കണ്ടുകൊണ്ടിരിക്കുന്നത് വാദിയും പ്രതിയും. വീണ്ടും കാണാം... ധർമ്മ അധർമ്മങ്ങളുടെ രണഭൂമിയിൽ വച്ച്... �'രിടവേളക്ക് ശേഷം...
* * * * *
സ്ത്രീയും പ്രതിയും അവതാരകനും വൃദ്ധനും( സ്ത്രീയുടെ പിതാവ്) ചേർന്ന് ചാനൽ �"ഫീസിന്റ അങ്കണത്തിൽ വൃക്ഷത്തൈ നട്ടു. അതിനുചുറ്റും കൈ കോർത്തു പിടിച്ചുകൊണ്ട് അവർ പറഞ്ഞു:
" പുതിയ �™ോകം പുതിയ ഭൂമി!"

" താങ്കളെ എവിടെയെങ്കി�™ും ഡ്രോപ്പ് ചെയ്യണോ?" വൃദ്ധൻ ചോദിച്ചു.

" വേണ്ട സാർ. താങ്ക്സ്. ഞാൻ കടൽക്കരയി�™േക്ക് പോവുകയാണ്. ദൈവം എ�™്�™ാവരെയും അനു�-്രഹിക്കട്ടെ" പ്രതി പറഞ്ഞു.

മുടന്തുള്ള കാ�™ുകൾ കൊണ്ട് അയാൾ മെ�™്�™െ ദൂരേക്ക് നടന്നക�™ുന്നത് മൂവരും നോക്കി നിന്നു.

ഹരി.







© 2018 harishbabu


My Review

Would you like to review this Story?
Login | Register




Share This
Email
Facebook
Twitter
Request Read Request
Add to Library My Library
Subscribe Subscribe


Stats

78 Views
Added on April 25, 2018
Last Updated on April 26, 2018
Tags: malayalam short story, fiction

Author

harishbabu
harishbabu

mumbai, India



About
i am a fiction writer both in English and my mother tongue , Malayalam more..

Writing